ബാഹ്യപ്രപഞ്ചത്തിൽ പ്രകൃതി ആയി കാണപ്പെടുന്ന ഈശ്വരൻ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു...ഓരോസേക്കണ്ടിലുംലോകം മുഴുവൻ,ഈ ശരീരം പോലും മാറിക്കൊണ്ടിരിക്കുകയാണ് ...അവിടെ അവനെ സൂചിപ്പിക്കുവാൻ ഒരു അടയാളവും പറയുക സാധ്യമല്ല.. എന്നാൽ അന്തർലോകമായ, ഏകമായ തുരീയത്തിൽ ദ്വന്തങ്ങളായ രൂപങ്ങൾ ഒന്നുമില്ല ..അതിനാൽ തുരീയ പരമാത്മാവിന് ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല.
/////////////////// അചിന്ത്യം = ചിന്തിക്കപ്പെടുവാൻ കഴിയാത്തവനും//////////////
ചിന്തിക്കുന്നവൻ ആരാണ്.കോടാനുകോടി സൂര്യന്മാർ പോലും ഉള്ള അനന്തമായ പ്രപഞ്ചത്തിൽ വളരെ ചെറിയ സൗരയുധത്തിൽ വളരെ ചെറിയ ഭൂമിയിൽ വളരെ ചെറിയ സ്ഥലത്തെ വളരെച്ചെറിയ മനുഷ്യന്റെ മനസ്സാണ് ചിന്തിക്കുന്നത് എങ്കിൽ അതിനു ഇത്രക്കും വലിയ അനന്തതയെ ചിന്തിക്കുവാൻ സാധിക്കുമോ? മനസ്സിന് കണ്ടിട്ടുള്ളവയെയോ കേട്ടിട്ടുള്ളവയെയോ കുറിച്ചു മാത്രമേ ചിന്തിക്കുവാൻ കഴിയു.അതായത് ഒരു നിശ്ചിത രൂപമുള്ളതിനെ കുറിച്ചേ ചിന്തിക്കുവാൻ കഴിയു.അതിനാൽ അനന്ത ശായിയായ അവൻ ചിന്തിക്കാൻ സാധിക്കാത്തവാൻ ആണ്...
///////////////// അവ്യപദേശ്യം = വ്യപദേശിക്ക (ശബ്ദങ്ങളേക്കൊണ്ട് നിർദ്ദേശിക്കപ്പെടുവാൻ ) സാധിക്കാത്തവനും////////////////////
ശബ്ദങ്ങൾ ഉപയോഗിച്ചു മനുഷ്യൻ ഭാഷ ഉണ്ടാക്കിയത് രണ്ടു പേർക്ക് ഒരുപോലെ ഇന്ദ്രിയങ്ങളിലൂടെ ബാഹ്യ പ്രപഞ്ചത്തിൽ അനുഭവിക്കുവാൻ സാധിക്കുന്ന കാര്യങ്ങളെ പരസ്പരം അറിയിക്കുവാൻ വേണ്ടിയാണ് .ബാഹ്യലോകത്ത് ഭാഷ ഏറെ സഹായകമാണ്..എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ അന്തർലോകങ്ങളെ വിനിമയം ചെയ്യുവാൻ ഭാഷ ആണ് ഏറ്റവും വലിയ തടസവും.ഉദാ:- "ഞാൻ നിന്നെ സ്നേഹിക്കുന്നു "എന്ന് പറഞ്ഞു സ്നേഹം പ്രകടിപ്പിക്കുമ്പോൾ അത് യാന്ത്രീകമാകുന്നു .എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ല..എന്നാൽ ഞാൻ നിങ്ങളെ ഗാഡമായി ആശ്ലെഷിക്കുംപോൾ ആ സ്നേഹത്തിന്റെ ആഴം വേഗം പിടികിട്ടുന്നു..അപ്പോൾ ആന്തരീക ലോകത്തെ പരമാത്മഅനുഭവത്തിനെ ഒരാൾക്കും ശബ്ദങ്ങളിലൂടെ ബാഹ്യലോകത്ത് കൊണ്ടുവരാനോ ശബ്ദങ്ങളിലൂടെ പ്രകടിപ്പിക്കാനോ സാധിക്കുകയില്ല.അതിനായി ശ്രമിക്കുന്നവർ എല്ലാം പരാജയപ്പെടുന്നു..കാരണം അത് പുറത്ത് ഉച്ചരിക്കുന്ന മാത്രയിൽ അസത്യമായി മാറുന്നു.
////////////////// ഏകാത്മ പ്രത്യയ സാരം = ജാഗ്രതാദി സ്ഥാനങ്ങളിൽ ആത്മാവ് ഒന്നുതന്നെ എന്നുള്ള പ്രത്യയം കൊണ്ട് അനുസരിക്കപ്പെടെണ്ടവനും (ആ) ആത്മ പ്രത്യയം ഒന്നുമാത്രം പ്രമാണമായിട്ടുള്ളവനും ///////////////
ഇനി എന്തെങ്കിലും ആ തുരീയത്തിൽ അനുഭവിക്കുന്ന പരമാത്മബോധമായ നിത്യസത്യത്തിന്റെ അനുഭവത്തിന്റെ വിനിമയത്തിനായി അൽപ്പം സൂചിപ്പിച്ചേ പറ്റു എങ്കിൽ , അതിനെ ചൂണ്ടികാണിക്കുവാൻ ആയി ന്യൂനതയോടെ ഇങ്ങനെമാത്രം സൂചിപ്പിക്കാം " പരമാത്മബോധം പലതായ അന്തർ -ബാഹ്യ പ്രപഞ്ചങ്ങളിൽ ഒക്കെ അടിസ്ഥാനപരമായി ഒന്നായി നിലകൊള്ളുന്നു."
////////////// പ്രപഞ്ചൊപശമം = പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും = ജാഗ്രതാദി സ്ഥാനധർമ്മങ്ങൾ ഒന്നുമില്ലാത്തവനും ////////////////
പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങൾ പൂർണമായും ഇവിടെ നിലച്ചിരിക്കുന്നു...അവസാന ഫിലിം റോളും ഓടി തീർന്നിരിക്കുന്നു...വാസനാ ബീജങ്ങൾ എല്ലാം ഒഴിഞ്ഞതിനാൽ ആ സിനിമകാണുവാൻ ആരുംതന്നെ അവിടെയില്ല ......കണ്ടപ്പോൾ എല്ലാം പൂർണമായി ആസ്വദിച്ചു ബോധത്തോടെ,ധ്യാനാത്മകമായി ,അശ്രധമായിട്ടല്ലാതെ കണ്ടതിനാൽ ഇനിയും അതിനായി ആരും ആ തീയെട്ടരിലെക്കു വരേണ്ടി വരില്ല..അതിനാൽ പ്രദർശനവും ഉണ്ടാവില്ല ..മുന്നിൽ നല്ല തെളിഞ്ഞ വെളുത്ത അഖണ്ട ബോധമാകുന്ന വലിയ സ്ക്രീൻ മാത്രം .ഈ കാണുന്ന ബാഹ്യ ലോകത്തിന്റെ ...ഭയംകര ശബ്ദമോ ഭീകര രൂപങ്ങളോ ദുഖിപ്പിക്കുന്ന കാഴ്ച്ചകളോ ..യാതനകളോ .. . ദ്രിശ്യങ്ങളോ അവിടെയില്ല ..വിശ്രാന്തി മാത്രം..എങ്ങും നിറഞ്ഞ ശാന്തത .എങ്ങും ആശ്വാസവും സ്വാതന്ത്യത്തിന്റെ പരമാനന്ദവും മാത്രം.
////////// ശാന്തം = ശാന്തനും
ശിവം= ശിവനും////////////
എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നില്‍ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ് ശിവം. അവൻ അങ്ങേയറ്റം ശാന്തനും അങ്ങേയറ്റം മംഗള കാരിയും ആനന്ദമയനും ആകുന്നു.
//////////////////// അദ്വൈതം = അദ്വൈതനും ആയിട്ടുള്ളവനെ
ചതുർഥം = നാലാമത്തെ പാദമെന്നു
മന്യന്തേ = ബ്രഹ്മജ്ഞാനികൾ വിചാരിക്കുന്നു
സഹ:= അവനാകുന്നു
ആത്മാ;= ആത്മാവ്
സഹ:= അവനാകുന്നു
വിജ്ഞേയ= അറിയപ്പെടെണ്ടവൻ .////////////////////
നമ്മുടെ അല്ലെങ്കിൽ ഈശ്വരന്റെ നാലാം പാദമെന്നു ബ്രഹ്മജ്ഞാനികൾ വിശേഷിപ്പിക്കുന്ന തുരീയം എന്ന അവസ്ഥയാണ് ഒരുവൻ നേടുന്ന പരമമായ അത്യുന്നത സ്ഥാനം.അവൻ രണ്ടല്ലാത്തവനാണ് ..അഖണ്ടമാണ് ..രണ്ടാകുംപോഴാണ് സൃഷ്ടിപ്രക്രിയ തുടങ്ങുന്നത്..അതിവിടെ ശമിച്ചു കഴിഞ്ഞു...അല്ലെങ്കിൽ തുടങ്ങിയിട്ടില്ല...അതായത് രണ്ടായ സൃഷ്ടി നിലവിൽ ഇല്ല.അവൻ തന്നെയാണ് ഏകനായ ആത്മാവ്..ഈശ്വരനും സകല പ്രപഞ്ചത്തിനും കാരണ ഭൂതനും അവൻതന്നെ ....അറിവുകളിൽ വച്ചു ഏറ്റവും വലിയ അറിവും മനുഷ്യനു പ്രാപ്യമായ ആനന്ദത്തിന്റെ അത്യുന്നത സ്ഥാനവും ഇതുതന്നെ ..............
ഭഗവദ് ഗീത :-
അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
-------------------------------------------------------------------അര്‍ജുനാ! ഞാന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാന്‍ മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21) --------------------------------------------------------------------------------------------------------- ആദിത്യന്മാരില്‍ വിഷ്ണുവും, ജ്യോതിസ്സുകളില്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്. വേദാനാം സാമവേദോഽസ്മി ദേവാനാമസ്മി വാസവഃ ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22) -----------------------------------------------------------------------------വേദങ്ങളില്‍ ഞാന്‍ സാമവേദമാണ്; ദേവന്മാരില്‍ ഞാന്‍ ഇന്ദ്രനുമാണ്. ഇന്ദ്രിയങ്ങളില്‍ ഞാന്‍ മനസ്സാകുന്നു. ഭൂതങ്ങളിലുള്ള ബുദ്ധിയും ഞാനാണ്.
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39) ------------------------------------------------------------------------------------------- അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉല്‍പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല. നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ (40) ------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്. യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41) ---------------------------------------------------------------------------------------------------------------- വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും. അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42) ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്‍തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.
.തുടരും............
Read more on Blog- http://mandookyam.blogspot.in/

No comments:
Post a Comment