സാമന്തൻ.
വടക്കെ മലയാളത്തിൽ ചില നമ്പ്യാന്മാരും, ഉണ്ണിത്തിരിമാരും, അടിയോടിമാരും, തെക്കെമലയാളത്തിൽ ഏറാടി, നെടുങ്ങാടി, വെള്ളൊടി, തിരുമുലപാട ഇവരും അന്യത്രപണ്ടാല, ഉണ്ണ്യാതിരി ഇവരും സാമന്തന്മാരാണെന്നു ഗണിക്കുന്നത. പക്ഷെ അങ്ങിനെ ഭാവിക്കുന്നവർ സകലരും സാമന്തർ തന്നെയോ എന്നു സംശയിക്കാം. 1881-ൽ 1611-ം 1891-ൽ 1225-ം പേർ മാത്രം ഉണ്ടായിരുന്നത 1901-ലേക്ക 4,351 ആയി. സാമന്തൎക്കു സാധാരണമായി പൂണുനൂലില്ല. പുല സാധാരണമായി 15-ാ ണു. 11-ം ഇല്ലായ്കയില്ല. ക്ഷത്രിയൎക്കു പൂണുനൂലുണ്ടു. പുല 11 രാത്രിയാണു. ബ്രാഹ്മണരോടൊന്നിച്ച പന്തിഭോജനവുമുണ്ട. രണ്ടാൾക്കും മരുമക്കത്തായമാണ. സാമന്ത സ്ത്രീകൾക്കു ബ്രാഹ്മണരെങ്കിലും ക്ഷത്രിയരെങ്കിലുമാണു സംബന്ധം. രാജവംശത്തിലുള്ള പുരുഷന്മാരെ തമ്പുരാനെന്നും സ്ത്രീകളെ തമ്പുരാട്ടിയെന്നും വിളിക്കും. മറ്റുള്ളവരിൽ പുരുഷന്മാൎക്കു തിരുമുല്പാട, കൎത്താവ, കയ്മൾ എന്നും സ്ത്രീകൾക്കു കൊൽപാട, കോവിലമ്മ എന്നും മറ്റും പേർ പറയുന്നു. സാമന്ത ഭവനങ്ങളെ കോവിലകം എന്നും ചുരുക്കം കൊട്ടാരം എന്നും മഠം എന്നും പറയും. ഉണ്യാതിരിമാരുടെ നാട്യം തങ്ങൾ ബാക്കി സാമന്തരിൽ മീതെയാണെന്നാകുന്നു. കാരണം അവൎക്കു താലി കെട്ടാൻ ആൎയ്യപ്പട്ടരാണ. സാമന്തന്മാൎക്ക പുരോഹിതൻ ബ്രാഹ്മണനാകുന്നു. വിധികൎത്താവ നമ്പൂതിരി വൈദികന്മാരും. ഒരു സംബന്ധക്കാരൻ മരിക്കയോ ഉപേക്ഷിക്കുകയോ ചെയ്താൽ മറ്റൊരാൾ ആവാം. ശവം ദഹിപ്പിക്കുകയാണ.
No comments:
Post a Comment