മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷം നേടുകയെന്നതാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള ഒരു ഉപകരണമാണ് നമ്മുടെ ജീവിതം. ഭൗതിക ജീവിതത്തിന്റെ വിസ്മൃതിയിൽ അലഞ്ഞു തിരിയുമ്പോൾ ഏകമായ അവലംബം ഈശ്വരൻ മാത്രമാണ്. ജീവിതം ദുഃസഹവും ദുഃഖപൂരിതവുമാകുമ്പോൾ ആദ്ധ്യാത്മികാനുഷ്ഠാനംകൊണ്ട് ശാന്തിയും സമാധാനവും നേടണം. ഭൗതികമായ ഏതു വിദ്യാഭ്യാസവും വിജ്ഞാനദായകമാകാം. എന്നാൽ ആത്മജ്ഞാനംകൊണ്ട് കരുത്തുനേടി നിർഭയമായി ജീവിക്കുവാൻ ആത്മവിദ്യ അനിവാര്യമാണ്. സമർപ്പണാത്മകമായ ഭക്തി ഒന്നുകൊണ്ടു മാത്രമേ നമുക്കത് നേടുവാന്‍ കഴിയുകയുള്ളൂ. ആ ശുദ്ധഭക്തിയാണ് ഇന്നത്തെ ജീവിതത്തിന് വേണ്ടത്...
*ഹരേകൃഷ്ണാ*
*ഹരേകൃഷ്ണാ*
No comments:
Post a Comment