Wednesday, February 20, 2019

ധുനോതു ധ്വാന്തം നഃ സ്തുലിതദലിതേന്ദീവരവനം

ഘനസ്നിഗ്ദ്ധശ്ലക്ഷ്ണം ചികുരനികുരുംബം തവ ശിവേ

യദീയം സൗരഭ്യം സഹജമുപലബധും  സുമനസോ

വസന്ത്യസ്മിൻ മന്യേ വലമഥനവാടീവിടപിനാം

ധുനോതു = നശിപ്പിക്കപ്പെട്ട

ധ്വാന്തം നഃ = ഞങ്ങളുടെ അജ്ഞാന അന്ധകാരത്തെ

തുലിതദലിതേന്ദീവരവനം= 
കരിംകുവളപൂവിൻ കൂട്ടത്തോട് തുല്യമായ

ഘനസ്നിഗ്ദ്ധശ്ലക്ഷ്ണം   ചികുരനികുരുംബം = തിങ്ങി, മിനുമിനുപ്പുള്ള മൃദുവായിരിക്കുന്ന തലമുടികൂട്ടം .

തവ = നിന്തിരുവടിയുടെ

ശിവേ! = പരമശിവപത്നി

യദീയംസൗരഭ്യം സഹജം = സ്വഭാവസിദ്ധമായ കേശപാശത്തെ സംബന്ധിച്ച പരിമളത്തെ,

ഉപലബ്ധും = പ്രാപിക്കുന്നതിനായി

സുമനസഃ = പുഷ്പങ്ങൾ

വസന്തി അസ്മിൻ = ഈ തലമുടിക്കെട്ടിൽ വസിക്കുന്നു.

മന്യേ = ഞാൻ വിചാരിക്കുന്നു .

വലമഥനവാടീവിടപിനാം= ഇന്ദ്രന്റെ ഉദ്യാനത്തിലെ വൃക്ഷങ്ങളുടെ


അല്ലയോ പരമശിവപത്നി, കരിംകൂവള പൂക്കളുടെ കൂട്ടത്തോട്‌ തുല്യമായി, തിങ്ങിയതും, മിനുമിനിപ്പുള്ളതും, മൃദുലവും ആയി ഇരിക്കുന്ന, നിന്തിരുവടിയുടെ, തലമുടി കൂട്ടം, ഞങ്ങളുടെ അജ്ഞാനമാകുന്ന അന്ധകാരത്തെ നശിപ്പിക്കട്ടെ! തലമുടി കൂട്ടത്തിന്റെ സ്വഭാവ സിദ്ധമായ പരിമളത്തെ പ്രാപിക്കുന്നതിനായി ഇന്ദ്രദേവന്റെ കല്പകവൃക്ഷങ്ങളുടെ പുഷ്പങ്ങൾ ഈ തലമുടി കെട്ടിൽ വസിക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു.🙏

No comments: