കൂടിയല്ലാ പിറക്കുന്ന നേരത്ത്*
*കൂടിയല്ലാ മരിക്കുന്ന നേരത്ത്*
*മദ്ധേയിങ്ങനെ കാണുന്ന നേരത്ത്*
*മത്സരിക്കുന്നതെന്തിനു നാം വൃഥാ*
നാം ജനിക്കുമ്പോൾ കൂടെ ആരും ഉണ്ടായിരുന്നില്ല. ഇനി മരണസമയത്ത് ആരും നമ്മെ അനുഗമിക്കുകയില്ല. ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തു മാത്രമാണ് മറ്റുള്ളവരെ കാണുന്നത്.ആ അല്പസമയത്ത് എന്തിനാണ് മദമത്സരാദികൾക്ക് മനസ്സിൽ സ്ഥാനം കൊടുക്കുന്നത്?
ഭൂമിയിൽ ജനിച്ചു വീഴുമ്പോഴോ മരിച്ച് ഭൂമി പരിത്യജിച്ചു പോകുമ്പോഴോ ആരും കൂട്ടിന്ന് ഇല്ല. ഇവിടെ വന്ന് ജനിച്ച ശേഷമാണ് മാതാപിതാക്കൾ, സഹോദരീ സഹോദരന്മാർ ,ഭാര്യാ പുത്രാദികൾ, മറ്റു ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി കൂട്ടുകൂട്ടുന്നത്. ഇങ്ങനെ സ്വല്പകാലത്തേക്കു മാത്രം കൂട്ടാളികളായി കിട്ടുന്ന അവരോട് മത്സരിക്കേണ്ട യാതൊരു കാര്യവുമില്ല. എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടുംകൂടി ജീവിക്കുകയാണ് വേണ്ടതെന്ന് കവി പറയുന്നു.

No comments:
Post a Comment