ഭഗവാൻ കൃഷ്ണൻ ജീവാത്മാവായ അർജുനന് മൂന്ന് വിധത്തിലുള്ള സുഖത്തിന്റെ അറിവും വിശദികരിച്ച് നൽകി അത് ഈലോകത്തുവസിക്കുന്ന മറ്റുള്ളവർക്കും മാതൃകയാകട്ടേ എന്ന സദുദ്ദേശത്തോടുകൂടിയാണ്.
എന്നിട്ടും മിക്കവാറും പലരും ഇന്നും താൽക്കാലിക സുഖ സൗകര്യങ്ങൾക്ക് വേണ്ടി മരണപ്പാച്ചിൽ നടത്തുകയാണ്. എന്നിട്ട് നേടുന്നതോ ദുഃഖവും, അശാന്തിയും ,രോഗങ്ങളും ,അഥവാ അല്പ സുഖവും ലഭിക്കുന്നു. അത് ക്ഷണികവും ആണ്. ആരിൽ പ്രതീക്ഷ വച്ച് ആർക്കെല്ലാം വേണ്ടി കഷ്ടപ്പെടുന്നുവോ ഒരു പക്ഷെ അവർ അവസാനകാലത്ത് നമ്മളെ കറിവേപ്പിലയാക്കുമ്പോൾ അപ്പോൾ ആണ് നമ്മുടെ കണ്ണുകൾ തുറക്കുന്നത്. അപ്പോഴാണ് ഈശ്വരനെ വിളിക്കുന്നത്. ഭഗവാനെ ഇനി നീ മാത്രമേ ഉള്ളു എനിക്ക് തുണ എന്ന്. അപ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി ദുർബലമായി തീർന്നിരിക്കും. അതു കൊണ്ടാണ് യൗവനപ്രായത്തിൽ നിൽക്കുന്ന, ഗൃഹസ്ഥാനായ, ഈശ്വരനിലും ഗുരുക്കന്മാരിലും വിശ്വാസമുള്ള, അർജുനന് തന്നെ ഭഗവാൻ ഗീതോപദേശം നൽകിയത് .
കുടുംബ ജീവിതം നയിക്കുന്നവർക്കാണ് അനേക പ്രശ്നങ്ങളെ തരണം ചെയ്യേണ്ടി വരുന്നത് .അല്ലാതെ വീടും കുടുംബവും ഉത്തരവാദിത്വങ്ങളും ഒന്നും ഇല്ലാതെ ജിവിക്കുന്ന ആരെയും ഭഗവാൻ ഗീതോപദേശം നൽകുന്നതിനായി തിരഞ്ഞെടുത്തില്ലാ എന്നതും പ്രശസ്തം ആണ്.
കടപ്പാട്.
കടപ്പാട്.
No comments:
Post a Comment