Monday, February 11, 2019


*സുഭാഷിതം
*🌸അനിത്യാനി ശരീരാണി* 
*വൈഭവം നൈവ ശാശ്വതം*
*നിത്യഃ സന്നിഹിതോ മൃത്യുഃ*
*കര്‍ത്തവ്യോ ധര്‍മ്മസംഗ്രഹഃ🌸*
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

*🌞ശരീരം അനിത്യമാണ്‌. സമ്പത്തും മറ്റും ശാശ്വമല്ലതാനും. മൃത്യുവാണെങ്കില്‍ സദാ നമ്മുടെ കൂടെയുണ്ട്‌. അതുകൊണ്ട്‌ ബുദ്ധിമാന്‍ ധര്‍മ്മമാചരിച്ച്‌ പുണ്യം സമ്പാദിക്കേണ്ടതാണ്‌.*

*ശരീരം ശാശ്വതമല്ല, ധനം സ്ഥിരമല്ല. മരണം അരുകില്‍ തന്നെയുണ്ട്, ഇത് ഓര്‍മിച്ചു സദാ സല്‍ പ്രവര്‍ത്തികള്‍ ചെയ്യുക. പ്രിയപ്പെട്ടവരെ ഓര്‍ക്കുക. മരണം വിളിപ്പാടകലെ. ഏത് നിമിഷവും വരാം, പറയാതെ... അറിയാതെ. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സദ്കർമ്മങ്ങൾ ചെയ്യുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിടപറയാം🌞*


No comments: