Friday, February 15, 2019

അമ്മയുടെ മടിയിലിരുന്ന് പാല് കുടിക്കുന്ന കുഞ്ഞിന് കിട്ടുന്ന സുഖം ഏറ്റവും ദൈവികമാണ്. നമ്മളെല്ലാം അത് അനുഭവിച്ചിട്ടും ഉണ്ട് .പക്ഷെ നമുക്ക് അത് അപ്പോഴും ഇപ്പോഴും വിവരിക്കാൻ പറ്റുന്നത് അല്ലല്ലോ . അതുപോലെയാണ് നമ്മൾ എന്നും സുഷുപ്തിയിൽ ഭഗവാന്റെ സുരക്ഷിതമായ കൈകളാൽ ആലിംഗനം ചെയ്യപ്പെട്ടു  പരമ സുഖം അനുഭവിക്കുകയാണ് . ഒരു അജ്ഞാനത്തിന്റെ ആവരണത്താൽ അത് അറിയുന്നില്ല.അത്രമാത്രം. ഈ സുഖം ദിവസവും കുറച്ചു അനുഭവിക്കുന്നത് കൊണ്ടാണ് നമ്മളെല്ലാം ജീവിച്ചുപോകുന്നത്.എത്ര വിഷമം ഉണ്ടായാലും ഒന്നുറങ്ങിയാൽ അതെല്ലാം മാറുന്നത് ഭഗവാന്റെ കൃപ കൊണ്ടാണ്. വലിയ അസുഖവുമായി ആശുപത്രിയിൽ പോയാൽ ഡോക്ടർ ചോദിക്കുമല്ലോ സുഖമായി  ഉറക്കം കിട്ടുന്നുണ്ടോയെന്നു .പല അസുഖത്തിനും സുഷുപ്തി ഒരു മരുന്നാണ്. സ്വപ്നമില്ലാത്ത ഉറക്കം സുഷുപ്തിയാണ് .സ്വപ്നം കാണാതെയിരിക്കണമെങ്കിൽ ജാഗ്രത്തിൽ കൂടുതൽ സമയം ഭഗവൽ ചിന്തകളിൽ കഴിയണം. ഇതിനാണ് വേദത്തിൽ അനവധി വിഹിതകർമ്മങ്ങൾ നിഷ്കര്ഷിച്ചിരിക്കുന്നത് .."പരോക്ഷവാദോ വേദോഽയം ബാലാനാമനുശാസനം
കര്‍മ്മ മോക്ഷായ കര്‍മ്മാണി വിധത്തേ ഹ്ര്‌ഗദം യഥാ"

ഈ വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാണത്‍. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു, (രോഗത്തിന്‌) ഔഷധമെന്നപോലെ. ശ്രീ നൊച്ചൂർജി 

No comments: