ആയുര്‍വേദം പറയുന്ന അത്താഴശീലം
ആയുര്‍വേദം പൊതുവെ ആരോഗ്യകരമായ ശീലങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചിട്ടയോടെ ചെയ്താല്‍ ഫലം തരുന്ന പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്ത ഒന്ന്.
അത്താഴം നമ്മുടെ പ്രധാന ഭക്ഷണശീലങ്ങളില്‍ ഒന്നാണ്. രാത്രി കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ഭക്ഷണ ചിട്ടകളില്‍ അവസാനത്തേതുമാണ്.
മറ്റേതു സമയത്തു കഴിയ്ക്കുന്ന ഭക്ഷണത്തെപ്പോലെ അത്താഴവും നാം കഴിയ്ക്കുന്നത് ആരോഗ്യം വരാനുദ്ദേശിച്ചു തന്നെയാണ്. അല്ലാതെ ആരോഗ്യം കളയാനല്ല. ആരോഗ്യത്തിന് കേടാകാതെ അത്താഴം കഴിയ്ക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയും വേണം. കാരണം ഇതിനു ശേഷം ഉറങ്ങുന്നതു കൊണ്ടുതന്നെ നമ്മുടെ പല ശാരീരിക പ്രവര്‍ത്തങ്ങളും വ്യത്യാസപ്പെടുന്നു. ഇതുകൊണ്ടുതന്നെ മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ അതു ദഹിയ്ക്കാന്‍ ലഭിയ്ക്കുന്ന സമയം ഇതിനായി ഇല്ല.
ആയുര്‍വേദം അത്താഴത്തിന് പല ചിട്ടകളും പറയുന്നുണ്ട്. ആരോഗ്യം ലഭിയ്ക്കാനും അനാരോഗ്യം ഒഴിവാക്കാനും. ആരോഗ്യകരമായ ജീവിതത്തിന് ആയുര്‍വേദം പറയുന്ന ചിട്ടകള്‍ പലതുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,
രാത്രി ലഘുവായ അത്താഴം എന്നതാകണം രീതി. ഇത് ദഹനത്തിന് ഏറെ അത്യാവശ്യം. ഇതുവഴി സുഖകരമായ ഉറക്കത്തിനും. പെട്ടെന്നു ദഹിയ്ക്കുന്ന രീതിയിലെ അത്താഴം 8 മണിക്കു മുന്‍പേ കഴിയ്ക്കുക. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളുള്ള ഭക്ഷണം കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.
രാത്രി കഞ്ഞിയോ ചപ്പാത്തിയോ അത്താഴമായി മതിയെന്നും ആയുര്‍വേദം പറയുന്നു. ഇത് പെട്ടെന്നു ദഹിയ്ക്കും. കഴിവതും അരിയേക്കാള്‍ ഗോതമ്പുപയോഗിയ്ക്കുക. അരി ഭക്ഷണം നിര്‍ബന്ധമെങ്കില്‍ കഞ്ഞിയായി അല്‍പം മാത്രം കുടിയ്ക്കുക. രാത്രി തൈരു കഴിയ്ക്കാതിരിയ്ക്കുക. നിര്‍ബന്ധമെങ്കില്‍ സംഭാരം മാത്രം കുടിയ്ക്കുക.
രാത്രി ഭക്ഷണത്തില്‍ പരിപ്പ്, ഇലക്കറികള്‍, കറിവേപ്പില, ഇഞ്ചി എന്നിവ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഉപ്പ് ഭക്ഷണത്തില്‍ വളരെ കുറവു മാത്രം ഉള്‍പ്പെടുത്തുക. രാത്രി ഭക്ഷണത്തില്‍ ഉപ്പ് കഴിവതും ഒഴിവാക്കണം. ഇത് ശരീരത്തില്‍ വെളളം കെട്ടി നില്‍ക്കുന്നതിന് വഴിയൊരുക്കും.
രാത്രിയില്‍ ചെറിയ തോതില്‍ മസാലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ദഹനത്തിനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.
രാത്രി കിടക്കാന്‍ നേരം പാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. തണുത്ത പാല്‍ കുടിയ്ക്കരുത്. പകരം ഇളം ചൂടുള്ള പാല്‍ കുടിയ്ക്കുക. പാല്‍ കുടിയ്ക്കുന്നതിന് തൊട്ടു മുന്‍പായി തിളപ്പിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ ഒരു കഷ്ണം ഇഞ്ചിയോ ഏലയ്ക്കയോ ഇട്ടു തിളപ്പിയ്ക്കുക. ഇത കഫദോഷങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.
പഞ്ചസാരയും കൃത്രിമ മധുരങ്ങളും രാത്രിയില്‍ കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ തേന്‍ മാത്രം കഴിയ്ക്കുക.

അത്താഴം നിര്‍ബന്ധമായും 8 മണിക്കു മുന്‍പുതന്നെ കഴിയ്ക്കുക. വളരെ കുറവു മാത്രം കഴിയ്ക്കണം. അതും ചൂടോടെ കഴിയ്ക്കണം. അപ്പപ്പോള്‍ തയ്യാറാക്കിയ ഭക്ഷണം കഴിയ്ക്കുക. രണ്ടാമത് ചൂടാക്കേണ്ട ആവശ്യം വരാത്ത വിധത്തില്‍ ഭക്ഷണം കഴിയ്ക്കുക.
No comments:
Post a Comment