Thursday, April 18, 2019

ശിവാനന്ദലഹരി*

*ശ്ലോകം 40*

*ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ-*
*രാനീതൈശ്ച സദാശിവസ്യ ചരിത‍ാംഭോരാശിദിവ്യാമൃതൈഃ |*
*ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ*
*ദുര്‍ഭിക്ഷാന്‍ മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ*

ഭഗവന്‍ ! – ഗുണങ്ങളാറും പൂര്‍ണ്ണമായി തികഞ്ഞുള്ളോവേ!; 

വിശ്വേശ! – ലോകേശ്വര!;

 ധീയന്ത്രേണ – ബുദ്ധിയാകുന്ന യന്ത്രംകൊണ്ടും; 
വചോഘടേന – വാക്കാകുന്ന കുടംകൊണ്ടും;

 കവിതാകുല്യോപ കുല്യാക്രമൈഃ – കവിതയാകുന്ന കുല്യോപകുല്യകളില്‍ കൂടി;

 ആനീതൈഃച – കൊണ്ടുവരപ്പെട്ട;

 സദാശിവസ്യ – പരമേശ്വരന്റെ;

 ചരിത‍ാംഭോരാശിദിവ്യാമൃതൈഃ – ചരിത്രമാകുന്ന സമുദ്രത്തിലെ നിര്‍മ്മലതീര്‍ത്ഥങ്ങളാ‍ല്‍;

 ഹൃത്കേദാരയുതാഃച – മനസ്സാകുന്ന വയലോടുകൂടിയ; 

ഭക്തികളമാഃ – ഭക്തിയായ ധാന്യം;

 സാഫല്യംആതന്വതേ – സഫലങ്ങളായിരിക്കുന്നു; 

ദുര്‍ഭിക്ഷാത് – ക്ഷാമത്തില്‍നിന്നു;

 സേവകസ്യ മമ – സേവകനായ എനിക്കു; 

ഭീതിഃ കുതഃ? – ഭയമെന്നത് എവിടുന്നു?

ഹേ ഷഡ്‍ഗുണപരിപൂര്‍ന്നനായിരിക്കുന്ന ലോകേശ! ബുദ്ധിയാകുന്ന യന്ത്രംകൊണ്ട്, വാക്കാകുന്ന കുടംകൊണ്ട്, കവിതയാകുന്ന കുല്യോപകുല്യകളില്‍കൂടി(വെള്ളച്ചാലുകളില്‍കൂടി) കൊണ്ടുവരപ്പെട്ട ഈശ്വരചരിതമാകുന്ന സമുദ്രജലംകൊണ്ട് നനയ്ക്കപ്പെട്ട മനസ്സാകുന്ന ഭൃത്യനായ എനിക്ക് ക്ഷാമത്തില്‍ നിന്ന് ഭയമെന്നത് ഒരിക്കലുമില്ല.

  *തുടരും*

*കടപ്പാട്*

No comments: