വെളുത്തുള്ളിയുടേയും* *ചുമന്നുള്ളിയുടേയും* *കഥ*
വ്രതമെടുക്കുമ്പോള്‍ ഭക്ഷണത്തില്‍ ഉളളിയോ വെളുത്തുളളിയോ ചേര്‍ക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയാറുണ്ട്.
എന്താണ് ഇതിന് പിന്നിലെ കഥ
പാലാഴി മഥനത്തിലൂടെ ലഭിച്ച അമൃത് അസുരന്മാര്‍ തട്ടിയെടുക്കുകയും മഹാവിഷ്ണു മോഹിനിരൂപത്തില്‍ വന്ന് അമൃത് വിളമ്പാനുളള അധികാരം അസുരന്മാരില്‍ നിന്ന് പ്രാപ്തമാക്കുകയും ചെയ്തു. ദേവന്മാര്‍ക്ക് മാത്രം മോഹിനി അമൃത് വിളമ്പുന്നതു കണ്ട് സിഹിംഹാപുത്രനായ സ്വരഭാനു ദേവന്മാര്‍ക്കിടയില്‍ നുഴഞ്ഞുകയറി അമൃത് വായിലാക്കി. ഇതു കണ്ട സൂര്യചന്ദ്രന്മാര്‍ മഹാവിഷ്ണുവിനെ വിവരം ധരിപ്പിക്കുകയും ഭഗവാന്‍ സുദര്‍ശനചക്രം കൊണ്ട് സ്വരഭാനുവിന്‍റെ കണ്ഠം ഛേദിച്ചു. അമൃത് കണ്ഠം വരെയെത്തിയതിനാല്‍ മരണം സംഭവിച്ചില്ല. ശിരസ്സ് രാഹുവെന്നും കബന്ധം കേതുവെന്നും അറിയപ്പെട്ടു. സുദര്‍ശനം കഴുത്ത് ഛേദിക്കുന്ന വേളയില്‍ ഏതാനും ചോരത്തുളളികളും അമൃതിൻ തുള്ളികളും ഭൂമിയില്‍ പതിച്ചു. അമൃതിൻ തുള്ളികൾ വെളുത്തുളളിയായും
ചോരത്തുള്ളികൾ ചുവന്നുള്ളിയായും മുളച്ചു അമൃതിന്‍റെ അംശമുളളതാകയാല്‍ വെളുത്തുളളിക്ക് ഔഷധഗുണങ്ങളുണ്ട്. എന്നാല്‍,അസുരന്റെ ശരീരത്തിൽ നിന്നും ഉണ്ടായതിനാൽ വൃതവേളകളിൽ ഇതും വർജ്ജിക്കുന്നു അസുരരക്തത്തില്‍ നിന്നുണ്ടായതാകയാല്‍ ചുവന്നുളളി ധാരാളം ഭക്ഷിക്കുന്നവരുടെ സ്വഭാവം ഗുണദോഷ സമ്മിശ്രമായിരിക്കും. അസുര സ്വഭാവം കൂടുതലായിരിക്കും എന്നും പറയപ്പെടുന്നു
അസുരരക്തത്തിൽ നിന്നുണ്ടായതാകയാൽ സാത്വികരായ ബ്രാഹ്മണരും വൃതമെടുക്കുന്നവരും ചുവന്നുള്ളി ഉപയോഗിക്കരുതെന്ന്
പറയുന്നു
No comments:
Post a Comment