Wednesday, April 24, 2019

ലോകം മുഴുവൻ ഏപ്രിൽ 22ന് ‘ഭൌമദിനം‘ ആചരിക്കുന്നു.  പോയ ഒരു വർഷത്തിനുള്ളിൽ നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതുംചർച്ചചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു വാക്കാണ് ‘ആഗോള താപനം’. ആഗോള താപനത്തിന്റെ കാരണങ്ങൾ പലതാണെങ്കിലും  അത് പ്രസ്താവിക്കുന്നവർ  അതിന്റെ ഉത്തരവാദിത്ത്വം മറ്റുള്ളവരിൽ ആരോപിക്കുന്ന രീതിയിലുള്ള വാർത്തകളും കേൾക്കേണ്ടി വന്നിട്ടുണ്ട്അതിൽ രസകരമായി തോന്നിയിട്ടുള്ളത്,  ഇന്ത്യയിലെ കന്നുകാലികളാണ്  ആഗോളതാപനത്തിന് ഒരു കാരണം എന്ന് കേൾക്കേണ്ടി വന്നതാണ്.   രണ്ടാമതായി കേട്ടത്,  കൂട്ടുകുടുംബരീതിയിൽ നിന്നും അണുകുടുംബങ്ങളായി ജീവിക്കുന്ന  സംസ്കാരം ആഗോള താപനത്തിന് കാരണമായിട്ടുണ്ടെന്നുള്ളതാണ്.  അതിന് പറയുന്ന കാരണങ്ങൾ കുറെയൊക്കെ ശരിയും ആണ്.  കൂടുതൽ  കുടുംബങ്ങൾ ഉണ്ടാകുമ്പോൾ അവർക്കുവേണ്ട വീടുകളും  മറ്റു ഉപയോഗ സാധനങ്ങളും ഉണ്ടാക്കാനായി കാടുകൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നുള്ളതാണ്.

അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് ആഗോളതാപനത്തിന് പ്രധാനമായും  കാരണമായിട്ടുള്ളത്.  സ്വാർത്ഥമോഹികളായ ആധുനിക മനുഷ്യൻ  വരും തലമുറയെക്കുറിച്ച് ഓർക്കാതെ  വ്യാവസായിക പുരോഗതിയും സുഖസൌകര്യങ്ങളും ഒരുക്കുന്നതിനിടയിൽ പ്രകൃതിയെ  നിശ്ശേഷം  അവഗണിക്കുന്നു.  പ്രകൃതി അമ്മയാണ്അമ്മയെ നമ്മൾ എത്രകണ്ട് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ അതുപോലെ  പ്രകൃതിയെയും  സംരക്ഷിക്കാൻ നമ്മൾ കടപ്പെട്ടവരാണ്.  പ്രകൃതി എന്നു പറയുമ്പോൾ ഭൂമി മാത്രമല്ല,  നമ്മളെ സംരക്ഷിക്കുന്ന പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും  അതിൽ പെടുന്നു.  പ്രപഞ്ചത്തിലെ എന്തെല്ലാം ഘടകങ്ങൾ നമ്മളെ സംരക്ഷിക്കുന്നുണ്ട്നമ്മുടെ നിരുത്തരവാദപരമായ പ്രവർത്തികൾകൊണ്ട് പ്രകൃതിക്ക് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാകുംഅത് നമ്മുടെ ഭാവി ജീവിതത്തെ എങ്ങിനെയെല്ലാം ബാധിക്കുന്നുണ്ട് എന്നൊന്നും ശ്രദ്ധിക്കാൻ ആധുനികമനുഷ്യന് താല്പര്യമില്ലാതായിരിക്കുന്നു.  പൌരാണിക കാലത്ത് അതെല്ലാം മനസ്സിലാക്കി പ്രകൃതിയുടെ നിലനില്പിന്ന് വിരുദ്ധമായ പ്രവർത്തികൾ  ചെയ്യാതെ  ജീവിക്കാൻ  അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു.  അതെല്ലാം ആധുനികന് അന്ധവിശ്വാസത്തിന്റെ ഭാഗമാണ്.  അമിത ചൂഷണത്താൽ  അസന്തുലിതമായവിഷമയമായ പ്രകൃതിവിഭവങ്ങൾ  ആണ് നമ്മൾ അടുത്ത തലമുറയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നത്

ആർഷഭാരതത്തിലെ  ജനങ്ങൾ  പ്രകൃതിയെ എങ്ങിനെ കണ്ടിരുന്നു എന്നും,  പൌരാണികശാസ്ത്രം പ്രകൃതിയ്ക്ക് ദോഷം വരാതിരിക്കാൻ എന്തെല്ലാം ചെയ്തിരുന്നു എന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.    ഈ വിഷയത്തിൽ യജുർവേദം എന്തു പറയുന്നു എന്നു നോക്കാം.

[യജുർവേദം  2:1]  ഭാവാർഥം :-  യജ്ഞാദികളനുഷ്ഠിക്കുന്ന മനുഷ്യർ കയ്യിൽ കിട്ടുന്നതെന്തോ അതെടുത്ത് തോന്നുംപടി എന്തെങ്കിലും നിർമിച്ച് അതിൽ തോന്നിയപോലെ  എന്തെങ്കിലും സമർപ്പിച്ചാൽ പോരവേദി കണക്കനുസരിച്ച് നിർമ്മിക്കണംഹോമദ്രവ്യത്തെ ഘൃതാദികളാൽ നനച്ച്   സ്രുവാദി (കോരികഅർപ്പണോപകരണങ്ങളാൽ നിയതമായി നിശ്ചിത അളവിൽ പ്രീതിയോടുകൂടി ആഹൂതിചെയ്ത് യജ്ഞദേവനെ  സമ്പുഷ്ടനാക്കണം.  അപ്പോൾ മാത്രമെ ഭൂമിയിലെ ജലവും വായുവും മണ്ണും ഉപയോഗപ്രദവും വാസയോഗ്യവും ഔഷധാദികൾ സേവനസമർത്ഥവും രോഗനിവാരകവും ആവുകയുള്ളൂ.  ആ ശുദ്ധീകരണവും പ്രാണിവർഗരക്ഷയുമാണ് യജ്ഞത്തിന്റെ അഭീഷ്ടംഇങ്ങനെ സംരക്ഷണവും സുഖം നൽകലും മനുഷ്യന്റെ പരമകർത്തവ്യമാണ്.  അതിനാണ്  മനുഷ്യന് വേദവാണിയെന്ന വിശേഷബുദ്ധിഗമ്യമായ ജ്ഞാനത്തെ പ്രദാനം ചെയ്തിരിക്കുന്നത്.

[യജുർവേദം 2:4] ഭാവാർഥം :-  ജഗത്ത് നമ്മുടെ സൃഷ്ടിയല്ല.  ഒരു ചെറുതുരുമ്പുപോലും നിർമ്മിക്കാൻ നമുക്കാവുകയില്ല.  എല്ലാമെല്ലാം കവിയായ സർവദ്രഷ്ടാവായ സ്രഷ്ടാവ് നിയമപൂർവം നിർമിച്ച് സ്വയം ധാരണം ചെയ്തിരിക്കുന്നു.  മനുഷ്യർക്ക് കർമ്മ സ്വാതന്ത്ര്യമുണ്ട്.  എന്തും എങ്ങനെയും എപ്പോഴും എവിടെയും ചെയ്യാം.  ഈശ്വരീയ ഉപദേശമനുസരിച്ച് വേദോക്തമായരീതിയിൽ ചെയ്യണം.  അപ്പോൾ അവ പ്രയോജനപ്പെടും.  തോന്നിയപടി എന്തെങ്കിലുമെല്ലാം ചെയ്യുന്നത് ദുരിതത്തിനേ വഴിവയ്ക്കൂ എന്നറിയണം.  

 [യജുർവേദം 2:5]  ഭാവാർഥം :-  ഈശ്വരോപദേശം മന്ത്രിച്ചു തരുകയാണ് മനനാർഥമുള്ള ഈ വാണിയിൽ.  മനുഷ്യന്റെ നിലനില്പിനു കാരണഭൂതമായ  അഷ്ടവസുക്കൾ (അഗ്നി, പൃഥിവി, വായു, അന്തരീക്ഷം, സൂര്യൻ, പ്രകാശം, ചന്ദ്രൻ, താരാഗണങ്ങൾ എന്നിവ)  പതിനൊന്ന് രുദ്രർ (പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ, നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, ജീവാത്മാവ് എന്നിവ)  ആദിത്യർ (പന്ത്രണ്ട് മാസങ്ങൾ) എന്നീ സംജ്ഞകളിലടങ്ങുന്ന ഭൌതികവസ്തുക്കളിൽ നിന്ന് ഏതേത് പ്രയോജനങ്ങൾ കിട്ടുന്നുണ്ടോ അവയെല്ലാം മനുഷ്യരല്ലാത്ത പ്രാണികളുടെയും പാലനത്തിനായി നിത്യവും സേവനവിധേയമാക്കേണ്ടതുണ്ട്.  യജ്ഞത്തിനു അർപ്പിക്കുന്നവ –ഹോമദ്രവ്യങ്ങൾ - സൂര്യനെയും വായുവിനെയും പ്രാപിക്കുന്നു.  അങ്ങനെ യജ്ഞക്രിയയിലൂടെ വേർപ്പെട്ട വസ്തുക്കളെ സൂര്യനും വായുവും ജഗത്തിലേയ്ക്ക് പുനരാനയിക്കുന്നു.  അങ്ങനെ സംശുദ്ധമായി തിരികെ ഭുവനത്തിൽ എത്തിയവ അന്നംഔഷധംവനസ്പതി തുടങ്ങിയവയെ ഉത്പാദിപ്പിക്കുന്നു.  അവ ജീവികൾക്ക് നിത്യസുഖം നൽകുന്നുഇക്കാരണത്താൽ സർവമനുഷ്യരും എന്നും യജ്ഞം അനുഷ്ഠിക്കണം.

[യജുർവേദം 2:7]  ഭാവാർഥം :-  (ഈശ്വരോപദേശമാണ്.  തള്ളുകയോ കൊള്ളുകയോ ആകാം.)  യജ്ഞത്തിന്റെ മുഖ്യസാധനം അഗ്നിയാണ്.   അഗ്നിയുടെ ഗമനം മുകളിലേയ്ക്കാണ്.  അഗ്നിയുടെ പ്രവർത്തിയാണ് ജഗത്തിലെ മഹായജ്ഞം.  മനുഷ്യൻ ചെയ്യുന്ന യജ്ഞത്തിനു പരിമിതിയുണ്ട്.  അർപ്പിക്കുന്ന യജ്ഞാഹൂതികളെ ഛിന്നഭിന്നമാക്കി എത്തേണ്ടിടത്തെത്തിക്കണം.  ശരദ്‌ഹേമന്താദി ഋതുക്കളിൽ വിവിധ വസ്തുക്കൾ ജഗത്തിൽ ഉണ്ടാകുന്നു.  വിജ്ഞരാ‍യ മാനവർ ഈശ്വരഹിതമനുസരിച്ച് അവയെ യഥാവിധി അല്പാല്പം ജ്വലിച്ചുയരുന്നതിന് ഉതകും പടി യജ്ഞത്തിൽ അർപ്പിക്കുന്നു.  അവ വിഘടിച്ച് ശീഘ്രഗമനം നടത്തി അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.  ശുദ്ധവും പവിത്രവുമായ ജലവും മണ്ണും വായുവും ഉണ്ടായി വരുന്നു.  അവ സുഖദായകവും ശാന്തിപ്രദവുമാണ്.  ഈ മഹാകാരുണ്യമാണ് ജഗദീശ്വരന്റെ ശ്രേഷ്ഠവരം.

[യജുർവേദം 2:8]  ഭാവാർഥം :-  അഗ്നി യജ്ഞത്തിന്റെ വാസനിലയമാണ്.   ഉത്തമ പദാർഥങ്ങൾ നൽകുന്ന ആശ്രയത്തെ ഞാൻ പ്രാപിച്ച് യജ്ഞസിദ്ധി കൈവരിക്കുന്നു.  യജ്ഞാഗ്നിയിൽ നിലനിൽക്കുന്ന ആകാശത്തെ നന്നായി അവിടെ നിലകൊള്ളിച്ച് സൂര്യനും വായുവും ധാരണം ചെയ്ത് വൈവിധ്യമാർന്ന കർമങ്ങളിൽ വിനിയോഗിച്ച് ജഗത്തിനെ സന്ധാരണം ചെയ്യുന്നു.   യജ്ഞം കേവലമൊരു പൂജാകർമ്മമോ തന്ത്ര ക്രിയയോ അല്ല.  ശാസ്ത്രീയമായ പ്രാകൃതിക വസ്തുവിനിയോഗത്തിലൂടെ പ്രകൃതിയുടെ ഈശ്വരദത്തമായ സന്തുലനാവസ്ഥ നിലനിർത്താനുള്ള ആധിദൈവിക സൌഖ്യ സമ്പാദനത്തിനുള്ള പരിശ്രമവും കർമ്മവുമാണ്.  തനും ത്രായതേ (തടി രക്ഷിക്കുന്നഎന്നർഥം വരുന്ന പദത്തിലെ തൃ ധാതു രക്ഷാർഥകമായി പല പദങ്ങളിലും ഉണ്ട്.  തന്ത്രം,മന്ത്രംയന്ത്രംസത്രംമിത്രംതൃപ്തിഗാത്രംമൂത്രം  തുടങ്ങിയ പദങ്ങളെല്ലാം thrive (ത്രചെയ്യിക്കുന്നതെന്നർഥം വരുന്നവയാണ്മോചിപ്പിച്ചാൽ ത്രാണനം ചെയ്യുന്നതാണ് മൂത്രം.  അശുദ്ധവസ്തുവായ അത് ജലരൂപേണ അശുദ്ധമായി ശരീരത്തെ (ഗാംരക്ഷിക്കുന്ന മൂത്രരൂപിയായി വിസർജിതമാകുന്നു.  അന്തരീക്ഷത്തിലെ  അശുദ്ധി ഇതുപോലെ നീക്കം ചെയ്യണം.  ആ യജ്ഞത്തിലും മൂത്രനിവാരണത്തിലും രക്ഷയാണ് മുഖ്യ അഭീഷ്ടം.  പ്രകൃതിയിലെ വസ്തുക്കളുടെ ചക്രരൂപത്തിലെ കറക്കം രക്ഷാപ്രദമാണ്.  ആ രക്ഷാക്രിയയ്ക്ക് സഹായകമാണ് വിശിഷ്ടവസ്തുക്കളായ ഘൃതൌഷധസുഗന്ധിത മധുരങ്ങളാൽ അനുഷ്ഠിക്കുന്ന യജ്ഞം.  ഈ പ്രകൃതിദത്തവസ്തുക്കളുടെ സദ്വിനിയോഗമാണ് ഈ മന്ത്രത്തിൽ കരുണാമയൻ  കനിഞ്ഞോതുന്നത്.

 സൂര്യതാപം വർദ്ധിക്കുന്നതിനാൽ ജീവികളെല്ലാം ദുരിതമനുഭവിക്കണംസൂര്യന് ചൂടുകൂടിയെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായംഅണുപരീക്ഷണവും,  പലതരത്തിലുമുള്ള സ്പോടനങ്ങളും മറ്റും നടത്തുന്നതുകൊണ്ട് സൂര്യന്റെ താപം കൂടുന്നുണ്ടാകുമോ?  പ്രകൃതി ചൂഷണത്താൽ ഭൂപ്രകൃതി മാറുന്നതുകൊണ്ടല്ലെ ഈ താപവർദ്ധനയുണ്ടാകുന്നത്?   അണുപരീക്ഷണവും രാസവസ്തുക്കളുടെ ജ്വലിപ്പിക്കലിൽ നിന്നുമുണ്ടാകുന്ന പുകയുമെല്ലാം അന്തരീക്ഷത്തെ അസന്തുലിതമാക്കുമ്പോൾ സൂര്യരശ്മിയുടെ അധികതാപം തടയാൻ അശക്തമാകുന്നു.  ഇതാണ് താപവർദ്ധനവിനെപ്പറ്റി സംക്ഷിപ്തമായി പറയാനാകുന്നത്.  ഈ ദുരിത നിവാരണത്തിനാണ്  മേധ്യവസ്തുക്കൾ (നെയ്യ്സുഗന്ധികൾ)  ഹോമിച്ചിരുന്നത്.  ഇന്ന് അമേധ്യവസ്തുക്കളാണ്(ഡീസൽരാസവസ്തുക്കൾഹോമിക്കുന്നത്.  അന്തരീക്ഷം കലുഷിതമാവുകയേയുള്ളൂ.  സൂര്യനെ കുറ്റപ്പെടുത്തിയിട്ടു കാര്യമൊന്നും ഇല്ല.

(കടപ്പാട് :  ആർഷനാദം വൈദിക മാസിക)


No comments: