അദൈ്വതസമ്പ്രദായത്തിനു പ്രത്യേകമായ ചില പ്രവണതകള്‍ ഉണ്ട്. കാലദേശനിമിത്തങ്ങള്ക്കതീതമായ പരമാത്മാവിന്റെ യാഥാര്‍ത്ഥ്യമാണ് ഒന്ന്. രണ്ടാമത്തേത് ഇക്കാണുന്നതെല്ലാം മിഥ്യയാണ്, മായാകല്പിതമാണ് സത്യമായിട്ടുള്ളത് ബ്രഹ്മം മാത്രമേയുള്ളു എന്നതാണ്. ജീവന് ബ്രഹ്മസ്വരൂപനാണെങ്കിലും മായ നിമിത്തം വിഷയസുഖമനുഭവിച്ചു സംതൃപ്തി കൊതിക്കുന്നു. ബ്രഹ്മനിഷ്ഠനായ ഗുരുവിനെ പ്രാപിച്ചു തത്ത്വമസ്യാദി മഹാവാക്യങ്ങള്‍ ഉപദേശരൂപേണ ഗ്രഹിക്കുന്ന ശിഷ്യന് ആത്മവിദ്യയ്ക്ക് അധികാരിയാണെങ്കില്‍ ഉടന്‍തന്നെ ‘അഹംബ്രഹ്മാസ്മി’ എന്ന ബോധമുണ്ടായി ജീവന്മുക്തനാകുകയും ചെയ്യുന്നു. വഴിയില്‍ക്കിടക്കുന്ന കയര്‍ കണ്ടു പാമ്പാണെന്നു ഭ്രമിക്കുന്ന ഒരാള്‍ക്കു കയറിന്റെ സ്വരൂപജ്ഞാനം ഉണ്ടാകുമ്പോള്‍ ആ ഭ്രമം നശിക്കുന്നതുപോലെ ബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ട മിഥ്യാപ്രപഞ്ചം ബ്രഹ്മത്തെപ്പറ്റി പരിപൂര്‍ണ്ണ ബോധമുണ്ടാകുമ്പോള്‍ നിശ്ശേഷം വിട്ടുമാറുന്നു. അതിനാല്‍ മോക്ഷസാധനം ജ്ഞാനമാണ്. ഇതാണ് അദൈ്വതതത്ത്വത്തിന്റെ പൊരുള്‍.
chattami swmiji.
chattami swmiji.
No comments:
Post a Comment