Tuesday, April 02, 2019

എതാണ് പുരുഷസൂക്തം പുരുഷസൂക്തം സ്ത്രീകൾക്ക് ജപിക്കാമോ*?.

*ഈശ്വര ഉപാസനയ്ക്കുള്ള ജപ സമ്പ്രദായങ്ങളിൽ ഒന്നാണ് സൂക്ത ജപം. മന്ത്രജപം, സ്തോത്ര ജപം, നാമ ജപം എന്നിങ്ങനെ ജപ രീതികൾ വിവിധ തരത്തിലുണ്ട്*.

*ഇവിടെ പുരുഷ സൂക്തം എന്ന സൂക്തത്തിൽ ' പുരുഷൻ ' എന്ന വാക്കാണ് പലപ്പോഴും ചിലർക്ക് സംശയത്തിനിട നൽകുന്നത്. പുരുഷൻ എന്നാൽ 'ആൺ' ( Male ) എന്ന അർത്ഥമല്ല ഇവിടെയുള്ളത്. മറിച്ച് പുരുഷന് ഈശ്വരൻ ( eg:വിരാട് പുരുഷൻ ) എന്ന അർത്ഥതലമാണ് ഇവിടെയുള്ളത്.  വേദത്തിലെ പല വാക്കുകളുടെയും അർത്ഥം ശരിയായി മനസിലാക്കിയില്ലെങ്കിൽ പല തെറ്റിദ്ധാരണകളും ഉണ്ടാവും. അതാണ് നിരുക്തം പഠിക്കാതെ വേദമന്ത്രങ്ങളുടെ / വാക്കുകളുടെ  അർത്ഥത്തെ വ്യാഖ്യാനിച്ചാൽ ഋഷി ഉദ്ദേശിച്ച അർത്ഥമായില്ല പലപ്പോഴും ലഭിക്കുന്നത്*.

*വേദാർത്ഥത്തെ ശരിയായി ഗ്രഹിക്കാതെ ചില  പക്ഷ വാദികളും പുരുഷസൂക്തത്തെ വിമർശിക്കാറുണ്ട്.. ' ഇത് പുരുഷന് വേണ്ടി മാത്രം ഉണ്ടായതാണ്, സ്ത്രീ വിവേചനമാണ്, സ്ത്രീ പുരുഷ സമത്വത്തിന് എതിരാണ് '  എന്നിങ്ങനെ പോകുന്നു അവരുടെ വിചിത്ര വാദങ്ങൾ*...!

*പുരുഷാർത്ഥ ജീവിത ദർശനം എന്ന മഹത്തായൊരു പന്ഥാവ് മാനവർക്ക് ഋഷി നൽകിയിട്ടുണ്ട്. അർത്ഥ കാമങ്ങളെ, ധർമ്മാനുസൃതമാക്കി മോക്ഷത്തെ ലക്ഷ്യമാക്കിയുള്ള ശ്രേഷ്ഠമായ ഒരു ജീവിത ചര്യയാണത്*.

*ഇതിൽ പുരുഷൻ എന്ന വാക്കിന് മനുഷ്യ കുലം / മാനവൻ എന്ന അർത്ഥമാണ് ഋഷി കൽപ്പിച്ച് കൊടുത്തിട്ടുള്ളത്.. അത് മനസിലാക്കാതെ അതും പുരുഷമേധാവിത്വമാണ് എന്ന് വിമർശിക്കുന്ന വികല ബുദ്ധികൾ ഉണ്ട്*..!

*അർത്ഥമറിഞ്ഞ്, അക്ഷര ശുദ്ധിയോടെ, സൂത്രാലാപന രീതിയിൽ ആർക്കും ( സ്ത്രീക്കോ / പുരുഷനോ ) പുരുഷസൂക്തം ജപിക്കാം*...

''സഹസ്ര ശീർഷ പുരുഷ : സഹസ്രാക്ഷ: സഹസ്രപാദ് "

*ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു*.


*പുരുഷസൂക്തയന്ത്രം* :-


*പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും.  കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്.  വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും*.

*സര്വ്വാദീഷ്ട സിദ്ധിപക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമര്പ്പിച്ച് പുരുഷസൂക്ത അര്ച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്*. *ഐശ്വര്യം, ദൈവാ ദീനം വര്ദ്ധിക്കല്, ധനലാഭം*, *വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്*.
*ഇഷ്ട സന്താനലബ്ധിക്കായി സ്ത്രീകള് ദിവസം* *പുരുഷസൂക്ത ജപം നടത്തിയ വെണ്ണ അല്ലെങ്കില് പാല് പഴം ഇവ സേവിച്ചാല് അതീവ ബുദ്ധിയും ദൈവാ ദീനം ഉള്ളതുമായിരിക്കും*. *പുരുഷസൂക്തം ചൊല്ലി ഭഗവാന് അഭിഷേകം നടത്തിയാല് വേഗം രോഗ ശാന്തി കൈവരും*. 

സഹസ്രശീര്ഷാപുരുഷഃ -
സഹസ്രാക്ഷാഃ സഹസ്രപാദ്,
സഭൂമിം വിശ്വതോവൃത്വാ -
ത്യതിഷ്ഠദ്ദശാംഗുലം.


*നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില് ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില് ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല് വളരെ നന്ന്*.


ഓം ത്വം നോ ആഗ്നേ സനയേ ധനാനാം
യശസം കാരും കൃണൂഹി സ്തവാന:
ഋധ്യാമ കര്മാുപസാ നവേന
ദേവൈര്ദ്യാരവാപൃഥിവീ പ്രാവതം ന:


*ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്ത്തി യും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന് സമൃദ്ധനാകട്ടെ. എന്റെ ഈ പുതിയ ജോലിയെ ഈശ്വരന് രക്ഷിക്കട്ടെ*

*വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് പുരുഷസൂക്തം. വിരാട്പുരുഷവർണ്ണനയാൺ ഇതിലെ പ്രതിപാദ്യം.. പിന്നീട് മഹാവിഷ്ണു വിലേക്ക് വിരാട് പുരുഷനെ ഐക്യപ്പെടുത്തി എങ്കിലും വൈകിക വിരാട് പുരുഷസങ്കല്പം വെത്യസ്തമാൺ. തിരുവല്ല ശ്രീവല്ലഭൻ വിരാട് പുരുഷൻ ആണെന്നു പറയപ്പെടുന്നു. അവിടുത്തെ വൈദികസമ്പ്രദായത്തിലുള്ള് പൂജ അതിനു തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു*.

*പുരുഷസൂക്തത്തിന്റെ പാഠം*

 *മലയാളം*

സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്. സ ഭൂമിം വിശ്വതോ വൃത്വാത്യരിഷ്ടത് ദശാംഗുലം.
പുരുഷ ഏവേദം സർവ്വം യത് ഭൂതം യച്ച ഭവ്യം.

 ഉതാമൃതത്വസ്യേശാനോ യദഹ്നേനാ തിരോഹതി
ഏതാവാനസ്യ മഹിമാതോ ജായാഹ്നശ്ച പൂരുഷഃ പാദോസ്യ വിശ്വാഭൂതാനി തൃപാദസ്യാമൃതം ദിവി
ത്രിപാദൂർദ്ധ്വഃ ഉദൈത്പുരുഷ്ഃ പാദോസ്യേഹാ ഭാവാത് പുനഃ തതോ വിഷ്വങ് വ്യക്രാമച്ഛാശനാന ശണേ അഭി
തസ്മാത് വിരാഡജായത വിരാജോ അധിപൂരുഷഃ| സജാതോ അത്യരിച്യത പശ്ചാത് ഭൂമിമതോപുരഃ
യത് പുരുഷേണ ഹവിഷാ ദേവാ യജ്ഞമതന്വത |വസന്തോ അസ്യാ സീദാജ്യം ഗ്രീഷ്മ ഇദ്ധ്മശരദ് ഹവി
സപ്താസ്യസൻ പരിധയ ത്രി സപ്ത സമിധഃ കൃതാഃ ദേവാ യദ് യജ്ഞം തന്വാനാ അബധ്നൻ പുരുഷം പശും
തം യജ്ഞം ബർഹിഷി പ്രൗക്ഷൻ പുരുഷം ജാതമഗ്രത തേന ദേവാ അയജന്ത സാധ്യാ ഋഷയശ്ചയേ
തസ്മാദ് യജ്ഞാത്

 സർവ്വഹുതഃ സംഭൃതം പൃഷദാജ്യം പശൂഗ്ന താഗ്നശ്ചക്രെ വായവ്യാൻ ആരണ്യാൻ ഗ്രാമ്യാശ്ചയേ
തസ്മാത് യജ്ഞാദ് സർവ്വഹുതഃ ഋചഃ സാമാനി ജജ്ഞിരേ ഛന്ദാംസി ജജ്ഞിരേ തസ്മാദ്യജുസ്തസ്മാദജായത
തസ്മാദശ്വാ അജായന്ത യെ കേശോ ഭയാദത ഗാവോഹ ജജ്ഞിരേ തസ്മാത തസ്മാജ്ജാതാ അജാവയ
യത് പുരുഷം വ്യദധുഃ കതിധാവ്യകല്പയൻ മുഖം കിമസ്യകൗ ബാഹൂകാ ഊരൂപാദാ ഉച്യേതെ
ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത

ब्राह्मणोऽस्य मुखामासीद्वाहू राजन्यः कृतः। ऊरू तदस्य यद्वैश्यः पद्भ्यां शूद्रो अजायत॥१३॥

ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോ അജായത മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ് വായുരജായത

चंद्रमा मनसो जातश्चक्षोः सूर्यो अजायत। मुखादिंद्रश्चाग्निश्च प्राणाद्वायुरजायत॥१४॥

നാഭ്യാ ആസീദന്തരീക്ഷം ശീർഷ്ണോദ്യൗ സമവർത്തത പദ്ഭ്യാം ഭൂമിർദിശഃ ശ്രോത്രാ തഥാ ളോകാവകല്പയൻ


नाभ्या आसीदंतरिक्षं शीर्ष्णो द्यौः समवर्तत। पद्भ्यां भूमिर्दिशः श्रोत्रात्तथा लोकाँ अकल्पयन्॥१५॥

വേദാഹമേതം പുരുഷം മഹാന്തം ആദിത്യവർണ്ണം തമസസ്തു പാരേ സർവാണി രൂപാണി വിജിത്യ ധീരോ നാമാനി കൃത്വാ ഭിവദന്യദാസ്തേ

वेदाहमेतम् पुरुषम् महान्तम् आदित्यवर्णम् तमसस्तु पारे। सर्वाणि रूपाणि विजित्य धीरो नामानि कृत्वा भिवदन्यदास्ते॥१६

ധാതാ പുരസ്താദ്യമുദാജഹാര ശ്ക്രപ്രവിദ്വാൻ പ്രതിശശ്ചതസ്ര തമേവം വിദ്വാൻ അമൃത ഇഹഭവതി നാന്യഫ്പന്ധാ അയനായ വിദ്യതേ

धाता पुरस्ताद्यमुदाजहार शक्रफ्प्रविद्वान् प्रतिशश्चतस्र। तमेवम् विद्वान् अमृत इह भवति नान्यफ्पन्धा अयनाय विद्यते॥१७

യജ്ഞേന യജ്ഞമയജന്ത ദേവാസ്താനി ധർമാണി പ്രധമാന്യാസൻ തേഹനാകം മഹിമാനസ്തചന്തേ യത്ര പൂർവ്വേ സാധ്യാ സന്തി ദേവാ

यज्ञेन यज्ञमयजंत देवास्तानि धर्माणि प्रथमान्यासन्। ते ह नाकं महिमानः सचंत यत्र पूर्वे साध्याः संति देवा:॥१८॥


* *ഭാഗ്യസൂക്തം ദിവസവും ജപിച്ചാല്‍ ഉണ്ടാകുന്ന ഗുണം* 



മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.

വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.

ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍  രോഗമുക്തിയും ഫലം.


*മന്ത്രം* 

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:

പ്രാതര്‍ഭഗം പുഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ

(പ്രഭാതത്തില്‍ അഗ്‌നി, ഇന്ദ്രന്‍, മിത്രവരുണന്മാര്‍, അശ്വിനിദേവന്മാര്‍, പൂഷന്‍, ബ്രാഹ്മണസ്പതി, സോമന്‍, രുദ്രന്‍ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).

പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്യോ വിധാതാ

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ.

(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങള്‍ക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നല്‍കിയാലും)

ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ

മാന്ധിയ മുദവദദന്ന

ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ

(എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയായ ദേവാ, ഞങ്ങള്‍ക്കു സത്യധര്‍മത്തിലൂടെ മാത്രം ജീവിക്കാന്‍ തെളിഞ്ഞ ബുദ്ധി നല്‍കി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താല്‍ ഉത്തമ മനുഷ്യനായിത്തീരണമേ)

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ

ഉത മധ്യേ അഹ്നാം

ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ

(ഈശ്വരാനുഗ്രഹത്താല്‍ സകല ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകണമേ. ദിനം മുഴുവന്‍ ഉത്തമ പ്രവൃത്തിയിലേര്‍പ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ

സ്‌തേന വയം ഭഗവന്തസ്യാമ തന്ത്വാ

ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി

വേവ ശുചയേ പദായ.

അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ

വാജിന ആവഹന്തു

(പവിത്രമായ ദധിക്രാ വനത്തില്‍ കുതിരകള്‍ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം

പാത സ്വസ്തിഭിസ്സദാന:

(എന്നും പ്രഭാതത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും)

യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി

അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.

ഓം ശാന്തിശ്ശാന്തിശ്ശാന്തി:

No comments: