Saturday, April 13, 2019

*ഭക്തി* 
*മാർഗ്ഗോപദേശം*....ഭാഗവതം
----------------------
*ഏങ്ങനെയാണ്* *ഭക്തിയോടു കൂടി* *ഭഗവാനെ ധ്യാനിക്കേണ്ടതെന്ന് പരീക്ഷിത്ത് ചോദിച്ചപ്പോൾ ശ്രീശുകൻ അരുളിച്ചെയ്യുന്നതാണ്*
*ഏകാഗ്രമായ നിഷ്ഠയോടെ ശ്രീനാരായണ മൂർത്തിയുടെ കോമളാ കാരം മനസ്സിൽ ധ്യാനിക്കുക. എങ്ങനെയെന്നാൽ :- നവരത്നഖചിതമായി തങ്ക പൊൻകിരീടം ചൂടി, മനോഹരങ്ങളായ മകരകുണ്ഡലങ്ങൾ അണിഞ്ഞ് നീലാളച്ചുരുളകളാൽ സമലംകൃതമായ തിരുനെറ്റിയിൽ ഗോപിചന്ദനക്കുറി ചാർത്തി, ശ്രീവത്സാങ്കിത തിരുവക്ഷസ്സിൽ വനമാല കൗസ്തുഭരത്നമാല തുളസീമാല ആദിയായ ദിവ്യഹാരങ്ങൾ ധരിച്ച് നാലുതൃക്കൈകളിലും ശംഖുചക്രഗദാ പത്മങ്ങൾ വഹിച്ച് ശോഭായമാനമായ പീതവസനം ഞൊറിഞ്ഞുടുത്ത് അതിന്റെ മീതെ കനക കാഞ്ചീനൂപരങ്ങളും ചാർത്തി കര പങ്കജങ്ങളിൽ കടക കങ്കണങ്ങളും പൂണ്ട് നീലാരവിന്ദ നയനയുഗങ്ങളിൽ നിന്നും ഭക്ത വാത്സല്യം നിറഞ്ഞ കരുണാന്ദ്രകടാക്ഷങ്ങളും തൂകി മധുരമനോഹര മന്ദസ്മിതാർദ്രവദനനായി സദാത്ത അഭിരാമ ദിവ്യാനന്ദരൂപനായി വിരാജിക്കുന്ന ശ്രീവിഷ്ണുഭഗവാനെ മനസ്സിൽ ധ്യാനിച്ച് സർവ്വവും ആ വിശ്വംഭരനിൽ സമർപ്പിച്ച സർവ്വദാസമ ചിത്തനായി വർത്തിക്കുന്നതാണ് യഥാർത്ഥ ഭക്തി.*
*ഈരേഴുപതിനാലു ലോകങ്ങളും ആ നിന്തിരുവടിയുടെ വിരാട് രൂപമാണന്ന് സങ്കല്പിച്ച് സദാ ആ* *പരമാത്ഭുതവിശ്വരൂപത്തെ ആവുംവണ്ണം മനക്കാമ്പിൽ പ്രതിഷ്ഠിക്കുന്നതും ഉത്തമമായ ഭക്തി തന്നെയാണ് .ഒന്നും കഴിവില്ലെങ്കിൽ ഭഗവത്കഥകൾ കേൾക്കുന്നതും പറയുന്നതും* *തിരുനാമങ്ങൾ ഉരുവിടുന്നതും ഭക്തി തന്നെയാണ്.*
" *ഇതിനു പുറമേ :- പാതാളം പാദങ്ങളായും മഹാതലം പാർഷ്ണികളായും (കുതികാൽ ) ഗുല്ഫം (നരിയാണി ) രസാതലമായും, ജാനുക്കൾ (കാൽമുട്ടുകൾ) ത ലാതലമായും അതല വിതലങ്ങൾ തൃ ത്തുടുക്കാമ്പുകളായും വിതലം നിതംബമായും ഭൂലോകം നാഭിയായും തിരുവക്ഷസ്സ് ദേവലോകമായും, ഗളമൂലം (കഴുത്തിന്റെ കീഴ്ഭാഗം) മഹർല്ലോകമായും, കണ്ഠപ്രദേശം തപോ ലോകമായും, മുഖം ജനലോകമായും ,ശിരസ്സ് സത്യ ലോകമായും സങ്കല്പിച്ച് സർവ്വവും വിഷ്ണുമയമായി ദർശിക്കുന്നതും ധ്യാനിക്കുന്നതും ഉത്തമ ഭക്തി തന്നെയാണ്.ഇ പ്രകാരമുള്ള പതിനാലു ലോകങ്ങളെ മൂന്നു ലോകങ്ങളായും ഭക്തന്മാർ കണക്കാക്കിയിരിക്കുന്നു. എങ്ങനെയെന്നാൽ ഭൂതലത്തിന് താഴെയുള്ള അതലം, വിതലം സുതലം തലാതലം മഹാതലം, രസാതലം പാതാളം ഈ ഏഴു ലോകങ്ങളും ഭൂതലവും ഉൾപ്പെടെ എട്ടു ലോകങ്ങളെ ചേർത്ത് ഭൂലോകമായും, മഹർ ലോകം, ജനലോകം, തപോലോകം, സത്യലോകം സ്വർല്ലോകം എന്ന അഞ്ചു ലോകങ്ങളും ചേർത്ത് സ്വർല്ലോകമായും, നടുവിലുള്ള ഭുവർ ലോകത്തെഭൂവർ ലോകം തന്നെയുമായാണ് സങ്കല്പപ്പെട്ടിരിക്കുന്നത്. ഇപ്രകാരം ഭൂലോകം, ഭുവർ ലോകം സ്വർല്ലോകം എന്നിങ്ങനെ മൂന്നു ലോകങ്ങളായി വ്യവഹരിക്കുന്നു*.
" *ഹേ ഭൂപാല രത്നമേ! കേൾക്കു പ്രസവിക്കാത്ത ഗോവിനെ വ്യഥാ കെട്ടി തീറ്റി പോറ്റുന്നതു പോലെയാണ് ഈശ്വര മഹിമയെ ചിന്തിക്കാനും അറിയാനും ഇഷ്ടപ്പെടാത്ത മനസ്സ് സ്ഥിതി ചെയ്യുന്ന ശരീരത്തെ തീറ്റിപ്പോറ്റുന്നത്. ഭക്തി സംവർദ്ധകവും മുക്തി പ്രദവുമായ ഭാഗവതം ആദ്യം മഹാവിഷ്ണു തന്നെ ബ്രഹ്മാവിന് ഉപദേശിച്ചതാണ്.നാന്മുവൻ പീന്നീട് അത് തന്റെ പുത്രനായ നാരദന് ഉപദേശിച്ചു.. അതിനു ശേഷം ലോകോപകാരർത്ഥം നാരദമഹർഷി അതിന്റെ മഹനീയ സാരാംശങ്ങൾ എന്റെ പിതാവായ വേദവ്യാസമഹർഷിക്ക് ഉപദേശിച്ചു. അദ്ദേഹംഅത് വിശ്വോത്തരമായ ഒരു പുരാണമായി ചമച്ച് എന്നെയും .(ശ്രീ ശുകനെ ) പഠിപ്പിച്ചു. വനവാസം ചെയ്യുന്ന കാലത്ത് ധൃതരാഷ്ട്രർ ഗാന്ധാരി കുന്തീ, എന്നിവർ കാട്ടുതീയിൽപ്പെട്ട് മരിച്ചതിനു ശേഷം വിദൂരർ ഒരു അവധൂതനെപ്പോലെ അലഞ്ഞു നടക്കുന്ന കാലത്ത് മൈത്രേയമുനി കാണുകയും അവർ തമ്മിൽ നടന്ന സംവാദത്തിൽ ഭാഗവതത്തിന്റെ ചില പ്രധാന രഹസ്യങ്ങൾ മാമുനീന്ദ്രൻ വിദൂരർക്ക് ഉപദേശിച്ചു. കൊടുക്കുകയും ചെയ്തിട്ടുണ്ട്. യാജ്ഞവൽക്ക്യൽ എന്ന മുനിയാണ് മൈത്രേയൻ. സൂര്യനെ തപം ചെയ്ത് യജുർവേദം അദ്ദേഹം ഗ്രഹിച്ചു.അന്നു മുതൽ മൈത്രേയനായി**C&P

No comments: