Thursday, April 18, 2019

ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*424-ാം ദിവസം*
*അദ്ധ്യായം: പന്ത്രണ്ട്*
*ഭക്തിയോഗം*

*ശ്ലോകം :  10*


*അഭ്യാസേ ഽപ്യസമർഥോ ഽസി മത്കർമപരമോ ഭവ* 

*മദർഥമപി കർമാണി കുർവൻ സിദ്ധിമവാപ്സ്യസി*  

       അഭ്യാസേ അപി - പ്രായോഗികമായിപ്പോലും; അസമർഥഃ അസി - നീ അസമർത്ഥനാകുന്നെങ്കിൽ; മത്കർമപരമഃ - എന്റെ കർമ്മങ്ങൾ ചെയ്യുന്നതിനു സമർപ്പിതനായി; ഭവ - ഭവിക്കുക; മദർഥം – എനിക്കുവേണ്ടി; കർമാണി - കർമ്മങ്ങളെ; കുർവൻ അപി - ചെയ്യുന്നവനായാലും; സിദ്ധിം അവാപ്സ്യസി - നീ സിദ്ധിയെ പ്രാപിക്കും.

*വിവർത്തനം*
  ഭക്തിയോഗത്തിനുവേണ്ടുന്ന നിബന്ധനകൾ അനുഷ്ഠിക്കാൻ നിനക്കു കഴിവില്ലെങ്കിൽ എനിക്കുവേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കൂ. എനിക്കായി പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ നീ പരിപൂർണ്ണതയി മ, ''ലെത്തും.

*ഭാവാർത്ഥം:*

    ആദ്ധ്യാത്മികഗുരുവിന്റെ മേൽനോട്ടത്തിൽ ഭക്തിയോഗത്തിന്റെ നിബന്ധനകൾ അനുഷ്ഠിക്കാൻ ഒരാൾക്ക് സാദ്ധ്യമല്ലെങ്കിൽ, ഭഗവാനുവേണ്ടി കർമ്മങ്ങൾചെയ്യുന്നതുകൊണ്ടും അയാൾക്ക് പരിപൂർണ്ണ നിലയിലെത്താം. ഈ കർമ്മാനുഷ്ഠാനം എങ്ങനെയെന്ന് പതിനൊന്നാമദ്ധ്യായത്തിലെ അമ്പത്തഞ്ചാം ശ്ലോകത്തിൽ വിവരിച്ചിട്ടുണ്ട്. കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ സൗമനസ്യമുണ്ടാവണം. കൃഷ്ണാവബോധ പ്രചരണ പ്രവൃത്തിയിലേർപ്പെട്ടവരായി അനേകം ഭക്തന്മാരുണ്ട്, അവർക്ക് സഹായം ആവശ്യമാണ്. ഭക്തിയോഗത്തിന്റെ നിബന്ധനകൾ പരിശീലിക്കാനാവാത്തവർക്കും ഈ പ്രയത്നത്തെ സഹായിക്കാൻ ശ്രമിക്കാം. ഏതൊരു പ്രയത്നത്തിനും ആവശ്യമാണ് ഭൂമി, മൂലധനം, സംഘടന, തൊഴിൽ എന്നിവ. ഒരു വ്യവസായം തുടങ്ങണമെങ്കിൽ അതിന് യോജിച്ച സ്ഥലവും, പണവും, പ്രവൃത്തിചെയ്യാൻ മനുഷ്യരും, വികസിപ്പിക്കാൻ സംഘടനയുമൊക്കെ വേണം. ഭഗവദ് സേവനത്തിനും ഇതെല്ലാം ആവശ്യമാണ്. എന്നാൽ ഭൗതികതാബോധത്തിൽ ഒരാൾ ഇന്ദ്രിയസുഖത്തിനായി പ്രവർത്തിക്കുന്നു എന്ന ഒരു വ്യത്യാസമേയുള്ള. അതേ പ്രവൃത്തിതന്നെ കൃഷ്ണന്റെ പ്രീതിക്കായിചെയ്യാം. അതാണ് ആദ്ധ്യാത്മിക പ്രവർത്തനം. സമ്പന്നനായ ഒരാൾക്ക് കൃഷ്ണാവബോധം പ്രചരിപ്പിക്കാനായി ഒരാഫീസോ ക്ഷേത്രമോ ഉണ്ടാക്കുന്നതിന് സഹായിക്കാം. അല്ലെങ്കിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സഹായിക്കാം; ഇങ്ങനെ പ്രവർത്തിക്കാനുള്ള മേഖലകൾ പലതുമുണ്ട്. അത്തരം പ്രവൃത്തികളിൽ താത്പര്യം വളർത്തിയെടുക്കേണ്ടതാണ്. തന്റെ കർമ്മഫലങ്ങളെ ഉപേക്ഷിക്കാൻ സാധിക്കാത്ത പക്ഷം അയാൾക്ക് അതിലൊരു ചെറിയ ശതമാനമെങ്കിലും കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനായി ചെലവാക്കാവുന്നതാണ്. കൃഷ്ണാവബോധത്തിനുവേ ണ്ടിയുള്ള ഈ സ്വമനസ്സാലെയുള്ള സേവനം ഈശ്വരപ്രേമത്തിന്റെ സമുന്നതിയിലെത്താനും പരിപൂർണ്ണത നേടാനും സഹായകമാവും.

 
 
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*

No comments: