തൈത്തിരീയോപനിഷത്ത്*
_( ബ്രഹ്മാനന്ദവല്ലി )_
*രണ്ടാം അദ്ധ്യായം*
*അനുവാകം ആറ്*
*ഓം ശ്രീ ഗുരുഭ്യോ നമഃ*
*മന്ത്രം -3*
*സോഽകാമയത. ബഹു സ്യാം പ്രജായേയേതി. സ തപോഽതപ്യത. സ തപസ്തപ്ത്വാ ഇദം സർവമസൃജത. യദിദം കിഞ്ച തത്സൃഷ്ട്വാ തദേവാനുപ്രാവിശത്. ദനുപ്രവിശ്യ സച്ച ത്യച്ചാഭവത്. നിരുക്തം ചാനിരുക്തം ച നിലയനം ചാനിലയനം ച. വിജ്ഞാനം ചാവിജ്ഞാനം ച സത്യം ചാനൃതം ച സത്യമഭവത് യദിദം കിഞ്ച തത്സത്യമിത്യാചക്ഷതേ. തദപ്യേഷ ശ്ലോകോ ഭവതി*
*ഇതി ഷഷ്ഠോഽനുവാകഃ*
*സാരം*
*ആ ആത്മാവ് മനസ്സിലാക്കി, ഞാൻ പലതായിത്തീരട്ടെ. ഞാൻ ജനിക്കട്ടെ എന്നി അവൻ തപസ് ചെയ്ത് വേണ്ടതൊക്കെ സൃഷ്ടിച്ചു. അതിനുശേഷം അതിൽ അനുപ്രവേശിച്ചു. അതിനെത്തന്നെ രൂപമുള്ളതായും രൂപമില്ലാത്തതായും വിവരിക്കപ്പെട്ടതായും ഇല്ലാത്തതായും ആശ്രയമുള്ളതായും ഇല്ലാത്തതായും സത്യമായും അസത്യമായും ബ്രഹ്മം ഭവിച്ചു. ഇതിനൊക്കെ സത്യമെന്നു പറയുന്നു. ഈ വിഷയത്തെക്കുറിച്ചും ഒരു ശ്ലോകമുണ്ട്.*
*ഹരി ഓം*
*ഓം നമഃശിവായ ......*
✍🏻അജിത്ത് കഴുനാട്
No comments:
Post a Comment