ഭഗവദ് ഗീതാ - സാംഖ്യയോഗം - 88.
ആചാര്യസ്വാമികൾ സൂത്രഭാഷ്യത്തിലൊക്കെ കർമ്മം എന്ന ശബ്ദത്തിന് സ്പന്ദനം എന്നാണ് അർത്ഥം കൊടുക്കുന്നത്. ഒരു ചെറിയ സ്പന്ദനം ഉണ്ടെങ്കിൽ അവിടെ കർമ്മം നടന്നു കഴിഞ്ഞു. ഇവിടെ ഒരു കർമ്മവും ഉള്ളില് നടക്കിണില്ല കർത്തൃത്വവും ഭോക്തൃത്വവും ഇല്ല. ഇത് അറിയൽ മാത്രമേ ഉള്ളൂ. ഇത് രണ്ട് വിധത്തിൽ അറിയും എങ്ങനെ? ഒന്ന് ഞാൻ ആര് എന്ന് ആരാഞ്ഞു നോക്കുമ്പോൾ ഞാനെന്നുള്ള അഹങ്കാരത്തിന് ഇവിടെ സ്ഥാനമേ ഇല്ലെന്ന് അറിയുമ്പോൾ കർത്തൃത്വവും ഭോക്തൃത്വവും ഇല്ലാ എന്നു അറിയും . ഇനിയൊന്ന് ഭഗവാന് ശരണാഗതി ചെയ്യുമ്പോൾ ഭഗവാനാണ് സർവ്വവും ചെയ്യണത് എന്നുള്ള ഭാവം സ്വീകരിച്ചാലും ഞാൻ കർത്താവും ഭോക്താവും അല്ലാതെ ഭഗവാന്റെ കയ്യിൽ യന്ത്രമായിട്ടു പോവും. ഈ രണ്ടു ഭാവമാണ് ഉള്ളത്. കർത്തൃത്വ നാശമാണ് മുക്തി . അല്ലാതെ വേറെ ഒന്നും അല്ല . ഞാൻ ചെയ്യു ണൂ അതു തന്നെയാണ് സമാധി. എളുപ്പത്തിൽ സമാധിയെ പറയാം. ഞാൻ ചെയ്യു ണൂ എന്നുള്ള ഭാവമില്ലാതെ ആരു ലോകത്തിലു വ്യവഹരിച്ചു കൊണ്ടിരിക്കുണൂ ഒരു യന്ത്രമായിട്ട് അയാള് സദാ സമാധി സ്ഥനാണ്. അയാളുടെ വ്യവഹാരം എപ്പോഴും സമാധിയിലാണ് . ഞാൻ കർത്താവാണ് ഞാൻ ഭോക്താവാണ് എന്ന ഭാവമുള്ളവൻ എത്ര നേരം ഒരു ട്രാൻസ് സ്റ്റേറ്റിൽ ഇരുന്നാലും അതു കഴിഞ്ഞെഴുന്നേറ്റു വന്നിട്ട് ഈ കർതൃത്വഭോക്തൃത്വഭാവമുണ്ടെങ്കിൽ അയാളുടെ സമാധി സമാധിയല്ല . അപ്പൊ ഇവൻ ഒന്നും ചെയ്യിണില്ല. കർത്താവോ ഭോക്താവോ അല്ല . ഇത് ഒരിക്കൽ അറിഞ്ഞാ പോരാന്നാണ് ആചാര്യ സ്വാമികൾ വിവേക ചൂഢാമണിയിൽ പറയുന്നു . നല്ലവണ്ണം intellectually clear ആയാലും
"ഞാതേ വസ്തു നി അഭി ബലവതീ വാസനാ അനാദി രേഷാ കർത്താ ഭോക്താ അഭി അഹമിതി ദൃഢാ യാ സ്യ സംസാര ഹേതു ഹു " എന്നാണ്. എത്ര തന്നെ അറിഞ്ഞാലും പിന്നെയും കുറെക്കഴിയുമ്പോ ഇത്രയൊക്കെ പറഞ്ഞാലും ആ കർതൃത്വ ഭോക്തൃത്വത്തിനെ ക്കുറിച്ചു ഞാൻ നന്നായിട്ടു പറഞ്ഞു ല്ലേ ന്നു പറയും. അതിനെക്കുറിച്ചു ഞാൻ നന്നായിട്ടു പറഞ്ഞു ല്ലേ (കത്തൃത്വം ) അല്ലെങ്കിൽ ഞാൻ ചോദിച്ചില്ലെങ്കിൽ വേറെ ആരെങ്കിലും വന്നിട്ട് ഗംഭീരമായിരുന്നൂ എന്നു പറഞ്ഞാൽ ഉള്ളിൽ ഒരു സന്തോഷം (ഭോക്തൃത്വം ). അപ്പൊ ഇതറിഞ്ഞാലും നല്ലവണ്ണം വ്യക്തമായി അറിഞ്ഞാലും അതാണ് " ശ്രുതി ശത നിക മാന്ത ശോദ കാ ന ഭി മോഹ യതി " എന്നാണ്. നൂററി ക്കണക്കിന് ഉപനിഷത്ത് വാക്യങ്ങളെ വിചാരം ചെയ്യണ വരെപ്പോലും മോഹിപ്പിച്ചു കളയും. അതെങ്ങിനെ വീണ്ടും അറിയാതെ കർത്താഭോക്താ ഭി അഹമിതി . ഞാൻ കർത്താവാണ് ഞാൻ ഭോക്താവാണ് എന്നുള്ള ഭാവം പൊന്തിവന്നിട്ട് "സംസാര ഹേതു ഹു " ദൃഢമായി പൊന്തി വരും. അതിനെ എങ്ങനെ ഇല്ലാതാക്കാം.
"പ്രത്യക് ദൃഷ്ട്യാ നിപസ താ സാപനേ യാ പ്രയത്നാത് മുക്തിം പ്രാഹു സ്ഥ തിഹ മുനയോ വാസനാ താനവം യദ് "
വാസനകളെ പൂർണ്ണമായും ഒഴിച്ചു മാറ്റുന്നതിനെയാണ് മുക്തി എന്നു പറയണത്.കർതൃത്വഭോക്തൃത്വം നശിക്കണം. അതിനെന്താ വീണ്ടും വീണ്ടും പ്രത്യക് ദൃഷ്ടി. പ്രത്യക് ദൃഷ്ടി എന്നു വച്ചാൽ ഞാൻ ആരാണ് ഞാൻ എവിടുന്നു ഉദിക്കുണൂ എന്ന് ആരാഞ്ഞു കൊണ്ടേ ഇരിക്കണം. അപ്പൊ ഞാൻ ഇല്ലാതെ നിൽക്കും. ഞാൻ ഇല്ലാതെ നിൽക്കുന്ന സ്ഥിതിയാണ് സാക്ഷാത്ക്കാര സ്ഥിതി
( നൊച്ചൂർ ജി ).
sunil namboodiri
No comments:
Post a Comment