Tuesday, June 11, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 95
ആ സ്ഫൂർത്തിയിൽ കുറെക്കാലം നിലച്ചു കഴിയുമ്പോൾ ന ജായ തേ മ്രിയതേ വാ കഥാചിദ് ഈ അഹം സ്ഫൂർത്തി സത്താ അത് ഒരിക്കലും ജനിക്കിണില്ല അത് ഒരിക്കലും മരിക്കിണില്ല. ഇനി ഒരിക്കൽ ജനിച്ചിട്ട് ഇല്ലാതാവാൻ ഒന്നും പോണില്ല.'' അജ: " വീണ്ടും ഉറപ്പിക്കാണ് ജനനമില്ലാത്തത് ആണ് അത്. " നിത്യഹ '' എന്നു വച്ചാൽ എപ്പോഴും ഓരോ മുമന്റിലും അത് അമൃത സ്വരൂപമായി പ്രകാശിക്കുന്നു. " ശാശ്വത: " അനാദികാലങ്ങൾ മുഴുവൻ അതിലടക്കം . എല്ലാ ദിവസങ്ങളും "വയം തു സർവ്വത്ര സദാ ച ഭാമ: " എന്നാണ്. നമ്മളാകട്ടെ സദാ സമയം എല്ലാ കാലത്തും പ്രകാശിക്കുന്നു. എല്ലാ കാലവും എല്ലാദേശവും ഞാൻ എന്നുള്ള ഉണർവ്വിൽ അടക്കം. എല്ലാ കാലവും ദാ ഇപ്പൊ എന്നുള്ള കാലത്തിൽ അടക്കം. എല്ലാദേശവും ഇവിടെ എന്നുള്ള ദേശത്തിൽ അടക്കം. ' here and now " എല്ലാ കാലവും ഇപ്പൊ 'ഇഹ ' അതാണ് ഇഹചേദ് അവേദി തത സത്യ മസ്തി എന്നു ഉപനിഷത്ത് പറഞ്ഞത്. ഇവിടെ അറിയണം ന്നാണ് പറഞ്ഞത്. ഇതാ ഇപ്പൊ. എല്ലാ കാലവും വർത്തമാന കാലത്തിൽ അടക്കം എല്ലാദേശവും ദാ ഞാൻ ഇരിക്കുന്ന ദേശത്തിലടക്കം . അപ്പൊ 'ശാശ്വത: ' ' പുരാണ :' പുരാണ : എന്നു വച്ചാൽ എന്താ അർത്ഥം ? "പുരാതന : അധുനാപി നവം" യത് മുന്നൈ പഴം പൊരുൾക്കും മുന്നൈ പഴംപൊരുളേ " ഏറ്റവും പഴയതിനേക്കാളും പഴയത് പിന്നാലെ വരണ വസ്തുക്കളെക്കാളും പുതിയത് . ഒരു വസ്തു പുതിയതായിട്ടിരിക്കണമെങ്കിൽ അതിനു പിറകിൽ ഇതുണ്ടാവണം എന്നാലെ അതു പുതിയതാവുള്ളൂ . അതാണ് മഹാത്മാക്കളെ ഓരോ ദിവസം കാണുംമ്പോഴും അവര് പുതിയത്. പ്രകൃതിയിൽ എല്ലാം നോക്കാ പുതിയത് ആണ് . ഇന്നലെ കണ്ട സൂര്യനല്ലെ എന്നു പറഞ്ഞ് സൂര്യോദയത്തിനെ അങ്ങനെ പറയാൻ പറ്റുമോ? ദിവസവും സൂര്യോദയം കാണാം ല്ലേ? ഏയ് എത്ര ദിവസായി സൂര്യോദയം കാണുന്നു എന്നു പറയും . അത് ഓരോരിക്കലും നവമാണ് അതോണ്ട് അതിന് രമണീയം എന്നു പേര്. രമണീയം എന്നു വച്ചാൽ തന്നെ ''പ്രതിക്ഷണം എൻ അവതാ ഉപൈ തി തഥൈവരൂപം രമണീയതായാ: " പ്രകൃതിക്ക് മാത്രമേ ആ വാക്കു പ്രയോഗിക്കാൻ പറ്റുള്ളൂ. ഓരോ ക്ഷണത്തിലും പുതിയതായിട്ടുള്ളതിന് രമണീയം എന്നു പേര്. മഹാത്മാക്കൾ ഒക്കെ അങ്ങനെയാണ്. ഓരോ ക്ഷണത്തിലും പുതിയത് എന്താ എന്നു വച്ചാൽ എപ്പോഴും ആനന്ദത്തിന്റെ ഉറവിടത്തിലാണ് നിൽക്കണത്. മനസ്സില് നിന്നാൽ പഴയതായിപ്പോവും. മനസ്സ് എന്നു പറഞ്ഞാൽ തന്നെ ചത്തുപോയ സാധനം എന്നർത്ഥം. റെഡിമെയ്ഡ് ആയിട്ടുള്ള സാധനങ്ങളാണ് മനസ്സില് മുഴുവൻ. സ്വരൂപത്തിലോ ഒന്നും റെഡി മേഡ് അല്ല. എപ്പോഴും ഫ്രഷ് ക്രിയേഷൻ ആണ്. ക്രിയേറ്റിവിറ്റിയുടെ സോഴ്സ് ആണ് അത്. പുതിയത് പുതിയത് ആയിട്ട് ക്രിയേഷൻ നടന്നു കൊണ്ടേ ഇരിക്കും അവിടെ. അപ്പൊ അത് പുതിയതും ആണ് അത് പഴയതും ആണ് . ഏറ്റവും പഴയത് ആണ് ഏറ്റവും പുതിയത് ആണ് .അതാണ് അതിന് പുരാണ : എന്നു പേര്. ശരീരം ഹനിക്കപ്പെടുന്നതു കൊണ്ട് ആത്മാ സ്പർശിക്കപ്പെടുന്ന തേ ഇല്ല. ശരീരത്തിന് എന്തു സംഭവിച്ചാലും ശരീരി അതായത് പ്രജ്ഞ, ബോധം , ഞാൻ അതു കൊണ്ട് സ്പർശിക്കപ്പെടുന്നില്ല. എന്നു പറഞ്ഞ് ഇങ്ങനെ അറിയുന്നതിന്റെ പ്രയോജനം ആണ് അടുത്ത ശ്ലോകത്തിൽ പറയണത്.
( നൊച്ചൂർ ജി )

sunil namboodriri

No comments: