ശ്രീമദ് ഭാഗവതം 176*
യ: കശ്ചനേശോ ബലിനോഽന്തകോരഗാത്
പ്രചണ്ഡവേഗാദഭിധാവതോ ഭൃശം
ഭീതം പ്രപന്നം പരിപാതി യദ് ഭയാത്
മൃത്യു: പ്രധാവത്യരണം തമീമഹി
ഏതൊരു ഭഗവാനെ ഭയന്നിട്ടാണോ പ്രപഞ്ചത്തിലുള്ള പഞ്ചകൃത്യങ്ങളും ഭംഗിയായിട്ട് നടക്കണത്, ആ ഭഗവാന് ഞാനിതാ സംസാരത്തിനെ കണ്ടു ഭയന്ന് ശരണാഗതി ചെയ്തിരിക്കുന്നു.
അരണം തമീമഹി
വേറെ ആരും ഗതിയില്ല്യ.
ശരണാഗതോഹം ശരണാഗതോഹം ശരണാഗതോഹം .
ആ സമയത്തേ ശരണാഗതി ള്ളൂ.
സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ. എപ്പോഴാ ഈ സർവ്വധർമ്മാൻ പരിത്യജ്യ? എന്താ ഈ ധർമ്മത്തിനെ വിടാൻ പറയണത്? *സർവ്വധർമ്മാൻ എന്ന് വെച്ചാൽ ആത്മാവല്ലാത്ത അനാത്മധർമ്മങ്ങളെ മുഴുവൻ വിട്ട് ആത്മാവിനെ ശരണാഗതി ചെയ്യൂ എന്നാണർത്ഥം.* ആശ്രയിക്കാൻ കൊള്ളാത്ത വസ്തുക്കളെ ഒക്കെ കണ്ടാൽ ആശ്രയം വിടും. അപ്പോ ആശ്രയം ഭദ്രം.? ഈക്ഷത: ഭദ്രമായി അധിഷ്ഠാനത്തിനെ കാണും. ആശ്രയിക്കാൻ കൊള്ളുന്ന വസ്തുവിനെ നമ്മൾ നമ്മളുടെ ഉള്ളിൽ കാണും. ശാശ്വതമായ സത്യത്തിനെ കാണും. അത് കണ്ടു കഴിയുമ്പോൾ അതല്ലാത്തതിനെ ഒന്നും ആശ്രയിക്കാൻ കൊള്ളില്ല്യ
ന അസത: വിദ്യതേ ഭാവ: എന്ന് കണ്ടാൽ സത്തിനെ നമ്മൾ ആശ്രയിക്കും. അതാണ് സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ. ഭഗവാൻ മാത്രമേ ആശ്രയിക്കാൻ കൊള്ളുന്ന വസ്തു ഉള്ളൂ. ബാക്കി ഒക്കെ അനിത്യം ആണെന്നും ഒന്നും ആശ്രയിക്കാൻ കൊള്ളില്ല്യാ എന്നും കണ്ട് അതിനെ ഒക്കെ ആശ്രയിക്കുന്നത് വിട്ട് ഭഗവാനെ ആശ്രയിക്കാ.
*ഭാഗവതത്തിന്റെ ലക്ഷ്യം ആശ്രയം ആണ്. സത്തിനെ ആശ്രയിക്കാ അസത്തിനെ വ്യവഹരിക്കാ.* പ്രപഞ്ചവസ്തുക്കളെ ഒക്കെ വ്യവഹരിക്കണം. ഭഗവാനെ ആശ്രയിക്കണം. ഭഗവാനെ വ്യവഹരിച്ച് പ്രപഞ്ചത്തിനെ ആശ്രയിക്കാൻ പാടില്ല്യ. നമ്മളുടെ കുഴപ്പം അവിടെ ആണ്. പണത്തിനെ വ്യവഹരിക്കണം. ദ്രവ്യങ്ങളെ ഒക്കെ വ്യവഹരിക്കണം. പക്ഷേ ആശ്രയിക്കാൻ പാടില്ല്യ. യ്യോ ഇതുകൊണ്ടാണ് ഞാൻ ഇപ്പൊ ജീവിക്കണത് എന്ന് വിചാരിച്ചാലൊന്നും വിശ്വസിക്കാനേ കൊള്ളില്ല്യ.
നിത്യവസ്തു ആശ്രയവും അനിത്യവസ്തുക്കൾ വ്യവഹാര യോഗ്യവും ആണ്. ഇപ്പൊ അനിത്യവസ്തുക്കളെ ഒക്കെ ഗജേന്ദ്രൻ തന്റെ മുമ്പിൽ കണ്ടു. അതിനെ ഒന്നും ആശ്രയിക്കാൻ വയ്യ. അത് വീണുപോകും. അപ്പോ നിത്യമായ വസ്തുവിനെ വേണം ആശ്രയിക്കാൻ.
ഒരു തൂണിൽ ചാരി ഇരിക്കണു. എന്തൂ ധൈര്യത്തിലാ ചാരി ഇരിക്കുന്നത് ആ തൂണ് വീഴില്ല്യാ എന്നുള്ള ഒരേ ഒരു ധൈര്യം. ല്ലേ അല്ലെങ്കിൽ ഈ ഫാനിൽ ആരെങ്കിലും ചാരി ഇരിക്കോ. അത് വീഴും ന്ന് അറിയാം. അപ്പോ നമ്മൾ ചാരി ഇരിക്കുന്ന വസ്തു നമ്മളെ വീഴ്ത്തി ഇടാൻ പാടില്ല്യ. അത് വീഴുന്ന വസ്തു ആയാൽ നമ്മളും വീഴും.
അതുകൊണ്ട് ഒരു സിദ്ധൻ പറഞ്ഞു ബ്രഹ്മചാരി എന്ന് വെച്ചാൽ ന്താ അർത്ഥം എന്ന് വെച്ചാൽ ബ്രഹ്മത്തിൽ ചാരി ഇരിക്കുന്നവൻ, ബാക്കി എന്തിൽ ചാരി ഇരുന്നാലും ആ വസ്തുക്കളും വീഴും നമ്മളേയും വീഴ്ത്തി ഇടണു. അങ്ങനെ അവസാനം കണ്ടു പിടിച്ചു ചാരി ഇരിക്കാൻ യോഗ്യമായിട്ടുള്ള ഒന്നേ ള്ളൂ ബ്രഹ്മം. ബ്രഹ്മത്തിൽ ചാരി ഇരുന്നാൽ അത് വീഴില്ല്യ നമ്മളും വീഴില്ല്യ. അപ്പോ ചാരി ഇരിക്കണെങ്കിൽ ബ്രഹ്മത്തിൽ ചാരുക.
ശ്രീനൊച്ചൂർജി
*തുടരും. .*
lakshmi prasad
No comments:
Post a Comment