ഭഗവദ് ഗീതാ - സാംഖ്യയോഗം - 96
വേദാ വിനാശിനംനിത്യം
യ ഏനമജമവ്യയം
കഥം സ പുരുഷ :പാർത്ഥ!
കം ഘാദയതി ഹന്തി കം?
ഹേ പാർത്ഥ, ആരാണോ ഈ ആത്മാവിനെ തന്നെ, തന്റെ സ്വരൂപത്തിനെ അവിനാശി എന്ന് അറിയണത് , നിത്യമായത് എന്ന് അറിയണത് , ജനിക്കാത്തത് എന്ന് അറിയണത്, അവ്യയം എന്നു വച്ചാൽ തീർന്നു പോവാത്തത് ഇവിടെ അവ്യയം എന്നുള്ളതിന് അതിലുള്ള ആനന്ദത്തിനോ അതിലുള്ള രമണത്തിനോ തീർപ്പില്ല. ബാക്കി എന്തും ബോറടിച്ചു പോകും. എന്തും കഴിഞ്ഞു എന്നൊരവസ്ഥ വരും. കുറെ കാലമായി മതി എന്നൊരവസ്ഥ വരും. പക്ഷെ ആത്മാവിലുള്ള രതിക്ക് ഒരു ബോറടിക്കലേ ഇല്ല. അത് അവ്യയമായ സുഖമാണ്. എന്നു വച്ചാൽ എന്താ കാരണം? അവിടെ പോയി തൊട്ടു കഴിഞ്ഞാൽ ഉപ്പുപാവ കടലിന്റെ ആഴം അളക്കാൻ പോകുന്ന പോലെ അഹങ്കാരം അഹംബോധ ത്തിലില്ലാതായിട്ടു തീരും. അതില് വീണാൽ പിന്നെ എടുക്കാൻ പറ്റില്ല. പതേത ഹന്ത പരിഭുക് നശീർഷാ എന്നാണ് മഹർഷി പറയണത്. ഈ അഹങ്കാരം മൂലാന്വേഷണം ചെയ്യുമ്പോൾ എന്തു ചെയ്യുമത്രേ ആ ഹൃദയമാകുന്ന കുഴിയിലേക്ക് തലകുത്തി വീഴും . "പരിഭുക് ന ശീർഷാ " ഭഗവാൻ ഒരു മഹാ കുഴിയാണ്. ഭഗവാനാകുന്ന കുഴിയിൽ വീണാൽ പിന്നെ പുറത്തു വരാൻ പറ്റില്ല. ഇതു ഞാൻ പറയണതല്ല വിഷ്ണു സഹസ്രനാമത്തിൽ നിങ്ങൾ ഒക്കെ ചൊല്ലിക്കൊണ്ടിരിക്കുന്നത് ആണ്. ഭഗവാന് ഒരു നാമം മഹാഗർത്ത: എന്നൊരു പേര്. മഹാഗർത്തം എന്നു വച്ചാൽ വലിയ കുഴി എന്നർത്ഥം. ആഴമുള്ള കുഴി അത് ഒരു unending pit ആണ്. അതിലേക്ക് വീണു കൊണ്ടേ ഇരിക്കും.പുറത്ത് വരില്ല. അതിലേക്ക് വീണു കഴിഞ്ഞാൽ പുറത്ത് വരാൻ പറ്റില്ല. പ്രൊ. സ്വാമിനാഥൻ എന്നു പറഞ്ഞിട്ട് ഡൽഹിയില് അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ഒക്കെ കൂടെ വർക്ക് ചെയ്തിരുന്ന ആളാണ്. അദേഹം രമണമഹർഷിയെ കുറിച്ച് മുന്നേ കേട്ടിരുന്നു. പക്ഷേ അദ്ദേഹം കാണണം എന്നൊന്നും വിചാരി ച്ചിരുന്നില്ല .അപ്പൊ അങ്ങനെ ഇരിക്കുമ്പോൾ ഒരു ഫോറിൻ എംബസിയുടെ ആളായിട്ടൊരു ഫോറിനർ വന്നു. വലിയ ഒരു ഫിലോസഫർ ആണ് അദ്ദേഹം. അദ്ദേഹം ഇന്ത്യയിൽ വന്നപ്പോൾ സ്വാമി നാഥനോടു ചോദിച്ചു നിങ്ങൾ രമണമഹർഷിയെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇദ്ദേഹം ചോദിച്ചപ്പോൾ ഇദ്ദേഹം വളരെ ബഹുമാനിക്കുന്ന ആള് ചോദിച്ചപ്പോൾ ഇദ്ദേഹത്തിനു നാണം തോന്നി മഹർഷിയെ കണ്ടിട്ടില്ലാ എന്നു പറയാൻ. അപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഞാനും വരാം മഹർഷിയെ കാണാനായിട്ട് എന്നു പറഞ്ഞു. അപ്പൊ ഈ സ്വാമിനാഥൻ വേറെ ഏതോ ഒരു ആളോട് മഹർഷിയുമായി വളരെ പരിചയമുള്ള ആളോട് പറഞ്ഞുവത്രെ ഞാൻ രമണമഹർഷിയെ കാണാൻ പോകുന്നു എന്ന് . അപ്പോൾ അയാൾ പറഞ്ഞുവത്രെമഹർഷിയെ കാണാൻ പോവുകയാണെങ്കിൽ ഒരു കാര്യം ഞാൻ പറഞ്ഞു തരാം ഒരു രണ്ടു മൂന്നു പേരെ കൂടെ കൂട്ടിക്കൊണ്ട് പോവാ ഭാര്യ, കുട്ടികള് ഇവരെയൊക്കെ കൂട്ടികൊണ്ടു പോകണം .എന്താ അങ്ങനെ പറയണത് എന്നു ചോദിച്ചു ത്രേ. എന്താ എന്നു വച്ചാൽ ഈ ഊട്ടിയില് വളരെ ഉയർന്ന ഒരു സ്ഥാനം ഉണ്ടല്ലോ ഈ ദൊഢ പേട്ട അവിടുന്ന് ചുവട്ടിലേക്ക് എത്തി നോക്കണമെങ്കിൽ ഇടുപ്പിൽ ഒരു കയർ കെട്ടി പിറകിൽ ആരൊടെങ്കിലും പിടിക്കാൻ കൊടുത്തിട്ടെ എത്തി നോക്കാൻ പാടുള്ളൂ പറയും. അല്ലെങ്കിൽ വീണാൽ പോയി. പിടിക്കാൻ ഒരാള്. അപ്പൊ അദ്ദേഹം പറഞ്ഞു മഹർഷി മഹാ കുഴിയാണ്, വീണാ ചിലപ്പൊ തിരിച്ച് വീട്ടിലേക്ക് വരില്ല .അത് കൊണ്ട് നല്ലവണ്ണം കെട്ടി ഇട്ടിട്ട് കൂട്ടികൊണ്ടുപോവാൻ. അപ്പൊ ഈ കെട്ടണ ആളുകളാണ് ഭാര്യയും കുട്ടികളും ഒക്കെ. അവരെ ഒക്കെ കൂട്ടിക്കൊണ്ടു പോയാൽ അങ്ങോട്ട് വീണുപോവില്ല. ഓർമ്മ വരും . അതു കൊണ്ട് അവരെയൊക്കെ പിന്നാലെ കൂട്ടികൊണ്ടു പൊയ്ക്കോളൂ എന്നു പറഞ്ഞുവത്രെ. ആത്മജ്ഞാനികൾ ഒക്കെ ആത്മാവുതന്നെയാണല്ലോ. അതു കൊണ്ടാണ് അവർക്ക് ആ വൈശിഷ്ട്യം. ഭഗവാനു മഹാ ഗർത്തം എന്നു പേരു പറയാൻ കാരണം ഭഗവാൻ ആത്മാവായതു കൊണ്ട്. അതേ ഗർത്തം നമ്മളുടെ ഉള്ളിലുണ്ട് ആ കുഴി. ആ കുഴിയിലേക്ക് ഈ അഹങ്കാരം അന്വേഷിച്ചു പോയാൽ അവ്യയം, അത് അവസാനിക്കാതെ പോയ്ക്കൊണ്ടേ ഇരിക്കും. പിന്നെ തിരിച്ചു വരാൻ പറ്റില്ല. മാത്രമല്ല വ്യയമില്ലാത്ത ആനന്ദം ഉണ്ടായിക്കൊണ്ടിരിക്കും. Immeasurable ആയിട്ടുള്ള ആനന്ദം ഉള്ളില് ഉണ്ടായിക്കൊണ്ടേ ഇരിക്കും.
(നൊച്ചൂർ ജി )
sunil namboodiri

No comments:
Post a Comment