ഭഗവദ് ഗീതാ - സാംഖ്യയോഗം - 97
അപ്പൊ ആത്മാ നിത്യമാണെന്നും നാശമില്ലാത്തതാണെന്നും ജനനമില്ലാ ത്തതാണെന്നും മരണമില്ലാത്ത താണെന്നും ആര് അറിയുന്നുവോ ആത്മാവ് കർത്താവോ ഭോക്താവോ അല്ലാ എന്ന് ആര് അറിയുന്നുവോ അങ്ങനെയുള്ള ആള് സ:പുരുഷ : അങ്ങിനെയുള്ള പുരുഷൻ കം ഘാദയതി ? ആരെ കൊണ്ട് ഇയാളെ കൊല്ലിപ്പിക്കുന്നു? ആരു കൊല്ലുന്നു? ഇത് കൊല്ലിപ്പിക്കാനും പറ്റില്ല, കൊല്ലാനും പറ്റില്ല . ആരെ കൊല്ലുന്നു? അയാൾക്ക് അറിയാം ഇതിനെ കൊല്ലാൻ പറ്റില്ല എന്ന് അയാൾക്കറിയാം. പിന്നെ എന്തിനാ ഇതൊക്കെ കൃഷ്ണൻ ചെയ്യാൻ പറയുന്നത്? വ്യവഹാരത്തിനു വേണ്ടി എന്തു വേണമെങ്കിലും ചെയ്‌തോളൂ. ഇത് അറിഞ്ഞിട്ട് യുദ്ധമാണ് ഇപ്പൊ അർജ്ജുനന്റെ ജോലി അതു കൊണ്ട് ഭഗവാൻ പറഞ്ഞു അർജ്ജുനനോട് എന്നല്ലാതെ എല്ലാവരെക്കൊണ്ടും യുദ്ധം ചെയ്യാനൊന്നും ഭഗവാൻ പറഞ്ഞില്ല. അർജ്ജുനൻ യുദ്ധം ചെയ്യലാണ് ജോലി. ഭഗവാൻ തന്നെ കഴിയണതും ശ്രമിച്ചു യുദ്ധം വേണ്ടാ എന്നുവയ്ക്കാനൊക്കെ. അതൊന്നും പറ്റില്ല എന്നു ഭഗവാനറിയാം. ഈ യുദ്ധം പ്രകൃതിയുടെ നിശ്ചയമാണ്. അത് നടക്കാൻ പോണൂ . ഇവിടെ വെറുതെ താൻ യുദ്ധം ചെയ്യില്ലാ എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അർജ്ജുനനെക്കൊണ്ട് ചെയ്യാതിരിക്കാൻ പറ്റില്ല എന്നു ഭഗവാനറിയാം . ഭഗവാൻ ഇപ്പൊ അർജ്ജുനാ യുദ്ധം ചെയ്യൂ എന്നല്ല പറയണത് യുദ്ധം ചെയ്യില്ല എന്നൊക്കെ വെറുതെ ശാഠ്യം പിടിച്ച് എന്തിനാ അർജ്ജുനാ മനസ്സില് ഈ കോൺഫ്ലിറ്റ് എന്നാണ് ചോദിക്കുന്നത്. തന്നെക്കൊണ്ട് യുദ്ധം ചെയ്യാതിരിക്കാൻ പറ്റില്ല. തന്നെ ഉണ്ടാക്കിയിരിക്കുന്നതു തന്നെ യുദ്ധം ചെയ്യാനാണ്. പ്രകൃതി തന്നെ ചെറുപ്പം മുതൽ വളർത്തി കൊണ്ടുവന്ന് സവ്യസാചിയായി ഇടതു കൈ കൊണ്ട് അമ്പും വില്ലും പ്രയോഗിക്കാൻ പറ്റും. അങ്ങനെയൊക്കെ വളർത്തിയിരി ക്കുന്നത് തന്റെ കഴിവല്ല. ഇപ്പൊ നമ്മളൊക്കെ യൂത്ത് ഫെസ്റ്റിവലിന്ന് ശണ്ഠകൂടിയിട്ടെങ്കിലും കലാപ്രതിഭയൊക്കെ വാങ്ങിക്കും പത്രത്തില്. യുദ്ധമാണിപ്പൊ അവിടെ. എന്നിട്ട് പ്രതിഭാ എന്നൊരു വാക്കിടും ഇതുപോലെ ഒരു കള്ളം വേറെയൊന്നും ഇല്ല. എന്താന്നു വച്ചാൽ ആരു പ്രതിഭ ? വാസ്തവത്തിലിവിടെ പ്രതിഭാ എന്നൊരു സാധനമേ ഇല്ല ഇവിടെ. എവിടെ പ്രതിഭ? ഈ പ്രതിഭകൾ ആർക്കെങ്കിലും അറിയുമോ അവരിൽ ഇതെങ്ങിനെ പ്രവൃത്തിക്കുന്നു എന്ന്. നമ്മൾ അവരിൽ ആരോപിച്ച് അഹങ്കാരമുണ്ടാക്കാണ് കുട്ടികൾക്കെ. അവർക്ക് വെറുതെ അഹങ്കാരം ഉണ്ടാക്കാണ്. ഒരു കോമ്പിറേറ ഷനെങ്കിലും കുട്ടികൾക്ക് നന്മ ചെയ്യില്ല. പഠിപ്പിലും അതെ.കുട്ടീ നീ വേണങ്കിൽ നന്നായിട്ടു പഠിക്കൂ എന്നു പറയാം ആരെങ്കിലും കൂടുതൽ അയാളെക്കാട്ടിലും വാങ്ങിക്കൂ എന്നു പറഞ്ഞാൽ പോയി. ഇപ്പൊ പുതിയതായി എജുക്കേഷൻ സിസ്റ്റത്തിലൊക്കെ കുറച്ച് വിവരമുള്ളവർ ഒക്കെ അങ്ങനെ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. പരീക്ഷ ഒന്നും ഇല്ലാതെ അങ്ങനെയൊക്കെ ഒരു വിദ്യാഭ്യാസ പദ്ധതി എന്നൊക്കെ പരീക്ഷിച്ചു നോക്കുന്നു ചിലതൊക്കെ. കുട്ടികളുടെ ഉള്ളിൽ ഈ കോമ്പിറ്റേഷൻ മൂലം അസൂയ വളരാതിരിക്കാനുള്ള വഴി. അപ്പൊ പ്രതിഭ, അതൊരു സിദ്ധിയാണൈഈ പ്രതിഭാ എന്നു പറയണത്. പ്രതിഭ ഒന്നും എങ്ങനെ സംഭവിക്കുന്നൂ എന്നുള്ളത് പ്രതിഭകൾക്ക് അറിയില്ല. അവർക്കതിന്റെ മെക്കാനിസമേ അറിയില്ല. അവരിൽ എങ്ങിനേയോ പ്രവർത്തിക്കുന്നു അത്രേ ഉള്ളൂ. അതു വേണ്ടാ എന്നു വക്കാനുള്ള സ്വാതന്ത്ര്യവും അവർക്കില്ല.ചിലർക്ക് പാട്ടു പാടാനുള്ള കഴിവ് വരുണൂജന്മനാ അവർക്ക് തന്നെ അറിയില്ല എങ്ങനെ സംഭവിക്കുന്നൂ അവരിലൂടെ എന്നത്. ചിലർക്ക് ചിത്രം വരക്കാനുള്ളത് അവർക്ക് അറിയില്ല അത് എങ്ങനെ സംഭവിച്ചു എന്നത്. അവരറിയാതെ ശക്തി ഓപ്പറേറ്റ് ചെയ്യാണ് അവരിലൂടെ. അതേപോലെ അർജ്ജു നാ തന്നില് യുദ്ധം ചെയ്യാനുള്ള ഒരു പ്രതിഭ ഉണ്ടായിരിക്കുണൂ അർജ്ജു നാ അത് തന്റെയല്ല അത് പ്രകൃതിയുടെ യാണ്.
(നൊച്ചൂർ ജി ).
(നൊച്ചൂർ ജി ).
sunil namboodiri
No comments:
Post a Comment