Sunday, June 02, 2019

സമാധാനം ''
എന്താണെന്നു നോക്കാം
ആചാര്യൻ ---
 "സമ്യാഗാസ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സർവ്വദാ
തത് സമാധാനമിത്യുക്തം ന തുചിത്തസ്യ ലാളനം "

ബുദ്ധിയെ എപ്പോഴും ബ്രഹ്മസത്യത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനെ സമാധാനം എന്നു പറയുന്നു .

നോക്കാം നമുക്കു .മനസ്സും നമ്മുടെ ചിന്തകളും സങ്കല്പങ്ങളും നിമിഷം തോറും ഒരു ലക്ഷ്യബോധമില്ലാതെ മാറിക്കൊണ്ടേയിരിക്കും .
ബുദ്ധിയുടെ ഈ വ്യാപാരം ഒരു ഒഴുക്കു പോലാണു .ബാഹ്യ വിഷയങ്ങളോടു ആസക്തിപൂണ്ടൊഴുകുന്ന ഈ പ്രക്രിയ ഒന്നിൽ നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടേയിരിക്കും
എന്നാൽ സത്യാന്വേഷി തന്റെ ലക്ഷ്യമായ ബ്രഹ്മസത്യത്തിൽ സദാ മനസ്സിനെ ഉറപ്പിച്ചു നിർത്താൻ വൈഭവമുള്ളവനായിരിക്കണം
ഈ വൈഭവത്തിനു "സമാധാനം "എന്നു പറയുന്നു.
maya lekha

No comments: