Saturday, June 01, 2019

Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ - സാംഖ്യയോഗം - 87
"യ യേനം വേത്തി ഹന്താരം
യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാ നീ തോ
നായം ഹന്തി ന ഹന്യതേ"
യാതൊരുത്തൻ ഇപ്പൊ ഈ പറഞ്ഞ അവിനാശിയായ ആത്മാവിനെ കൊല്ലുന്നവനായിട്ടു കരുതുന്നുവോ ആരാ ഇവിടെ കരുതുന്നത് അർജ്ജുനൻ. പേഴ്സണലി ഞാൻ കർത്താവാണ് എന്നു കരുതുന്നവൻ അതേ പോലെ ഏതൊരുത്തനാണോ കൊല്ലപ്പെടുന്നതായിട്ട് അതായത് ഭീഷ്മർ, ദ്രോണർ ഇവരെയൊക്കെ ഞാൻ കൊല്ലണ മല്ലോ എന്നു കരുതുന്നു. അവർ രണ്ടു പേരും അറിവില്ലാത്തവരാണ് അറിയുന്നില്ല. എന്തിനെ അറിയാത്തത് ഈ ആത്മാവ് ആരെയും കൊല്ലുന്നില്ല കൊല്ലപ്പെടു ന്നും ഇല്ല . ചുരുക്കത്തിൽ ഈ ആത്മാ കർത്താവും അല്ല ഭോക്താവും അല്ല എന്നർത്ഥം. ഈ ആത്മാ it is neither a doer nor an enjoyer . അതിന് കർത്തൃത്വവും ഭോക്തൃത്വവും ഇല്ല. ആരോപിക്കപ്പെടുന്നതാണ്. അപ്പൊ യാതൊരുത്തൻ ഈ ആത്മാവ് കൊല്ലുന്നു എന്നും കൊല്ലപ്പെടുന്നു എന്നും കരുതുന്നുവോ അവന് അറിവില്ല എന്നർത്ഥം. ഇത് ഒരിക്കലും യാതൊന്നുകൊണ്ടും നശിപ്പിക്കപ്പെ ടുന്ന വസ്തുവല്ല ഈ ആത്മാ. അർജ്ജുനാ ഇവനെ ആർക്കും കൊല്ലാൻ പറ്റില്ല . ആരെയും കൊല്ലുന്നില്ല. ഹനനം ചെയ്യുന്നില്ല. എന്നു വച്ചാൽ ഒരു കർമ്മവും ചെയ്യുന്നില്ല എന്നാണതിന്റെ പൊരുൾ. അല്ലാതെ ഇവിടെ കൊല്ലൽ ഇവിടെ യുദ്ധമായതുകൊണ്ട് ഭഗവാൻ ഇവിടെ കൊല്ലാ എന്ന വാക്കു ഉപയോഗിക്കുന്നു. യഥാർത്ഥത്തില് ഇവിടെ കൊല്ലുക എന്നുള്ളതല്ല ഉദ്ദേശം. ആത്മാ കർത്താവോ ഭോക്താവോ അല്ല. ഈ രഹസ്യമാണ് അറിയേണ്ടത്. നമ്മളുടെ വിഷയത്തില് ഭഗവദ് ഗീതയിലെ കാര്യം ഒന്നും പോയി നോക്കാൻ പാടില്ല. നമ്മള് കൊല്ലുകയോ കൊല്ലാതിരിക്കുകയോ അല്ല. ഒരു കർമ്മവും ചെയ്യാതിരി ക്കുന്നതാണ് നമ്മുടെ സ്വരൂപം. എന്നാൽ ശരീര മോ സകല കർമ്മങ്ങളും ചെയ്തു കൊണ്ടിരിക്കും. അത്  പ്രകൃതിയാണ്. ശരീരത്തിൽ സദാ കർമ്മം നടക്കുണൂ. മനസ്സിൽ കർമ്മം നടക്കുണൂ കാരണ ശരീരത്തിലും വാസനാ ക്ഷയ രൂപ ത്തിലുള്ള കർമ്മം നടന്നുകൊ ണ്ടിരിക്കുണൂ. പക്ഷെ സ്വരൂപത്തിലോ ഒരു കർമ്മ സ്പർശവും ഇല്ലാ അവിടെ. കർമ്മം എന്നു വച്ചാൽ തന്നെ സ്പന്ദനം എന്നാണർത്ഥം. 
(നൊച്ചൂർ ജി )
[01/06, 03:22] Lakshmi Athmadhara: *ശ്രീമദ്ഭാഗവതം 168* 

ഭാഗവതത്തിലെ ഗംഭീരമായ സ്തുതികളൊക്കെ അഷ്ടമ സ്കന്ധത്തിലാണ് വരുന്നത്. അഷ്ടമസ്കന്ധം ആരംഭിക്കുമ്പോ മനു ഭഗവാനെ തപസ്സ് ചെയ്യണു. മനുവിന് ഹൃദയത്തിൽ ഒരു ഉപനിഷത് അനാവൃതമാകുന്നു. 

ഉപനിഷത് എന്ന് വെച്ചാൽ അടുത്തിരുന്ന് കേൾക്കേണ്ടത് എന്നാണ്. ആചാര്യനിൽ നിന്നും ഗ്രഹിക്കേണ്ട ബ്രഹ്മ വിദ്യ എന്നർത്ഥം. ബ്രഹ്മവിദ്യ ആണ് ഉപനിഷത് എന്ന് പറയണത്. സ്വാനുഭൂതി വന്ന് സ്വാനുഭൂതിയിൽ നിന്ന് വരുന്ന വാക്കാണ് ഉപനിഷത്. 

അപ്രാണികമായ ഉപനിഷത്തുകളെ ഒക്കെ മാറ്റാനായിട്ട് ആചാര്യ സ്വാമികൾ പത്ത് ഉപനിഷത് മുഖ്യമായിട്ട് എടുത്തു. ഉപനിഷത് ആണ് പ്രമാണം എന്നുള്ളത് കൊണ്ട് ആളുകൾ ഉപനിഷത് എന്ന പേരിൽ കുറേ ശ്ലോകം ഒക്കെ എഴുതി വെയ്ക്കും. അത്തരത്തിൽ അനേകം ഉപനിഷത്തുകൾ ണ്ട്. എനിക്ക് വിഷ്ണു ആണ് പ്രധാനം എന്ന് പറയാനായിട്ട് ഒരു ഉപനിഷത്. ശിവനാണ് പ്രധാനം എന്ന് പറയാനായിട്ട് ഒരു ഉപനിഷത്. ഗണപതിക്ക് മറ്റൊരു ഉപനിഷത് ഇങ്ങനെ ഒക്കെ എഴുതി വെച്ചു. യേശുക്രിസ്തുവിന്റെ പേരിൽ പോലും എഴുതി വെച്ചണ്ട് എന്നാ കേൾക്കണത്. 

ഇവിടെ മനുവിന് ആത്മസാക്ഷാത്കാരം ണ്ടായി ആത്മാനുഭവത്തിനെ വിളിച്ചു പറയാണ് .

യേന ചേതയതേ വിശ്വം 
നമുക്ക് കാണുന്നതെന്താ വിശ്വം, പ്രപഞ്ചം. വിഷ്ണു സഹസ്രനാമത്തിൽ ഭഗവാന് ആദ്യത്തെ നാമം വിശ്വം. വിശ്വസ്മൈ നമ: വിശിർ എന്നാൽ പ്രവേശിക്കുക എന്നാണർത്ഥം. നാമരൂപാകൃതിയിൽ ഭഗവാൻ സ്വയം വിശ്വം ആയിത്തീർന്ന് അതിലേക്ക് പ്രവേശിച്ചതിനാലാണത്രേ വിശ്വം എന്ന് പേര്.

വിശദേ: പ്രവേശനാത്. ഈ പ്രപഞ്ചരൂപത്തിൽ തത്ദൃഷ്ട്വാ തതേവാനു പ്രാവിശദ്. അപ്പോ വിശ്വം തന്നെ ഭഗവദ് സ്വരൂപം ആണ്. ഏത് പ്രകാശം കൊണ്ടാണ് വിശ്വം കാണപ്പെടുന്നത് 

ഒരാൾ ശങ്കരാചാര്യരോട് ചോദിച്ചു എന്താണ് പരമപ്രകാശം?  ആചാര്യ സ്വാമികൾ തിരിച്ച് അദ്ദേഹത്തിനോട് ചോദിച്ചു 

"നിങ്ങൾ എങ്ങനെയാ ലോകത്തിനെ കാണുന്നത്."
" സംശയം ന്താ. സൂര്യ പ്രകാശം കൊണ്ട്." 
 
കിം ജ്യോതി: ത്വാ ഭാനുമാൻ അഹന് മേ 
പകൽ സമയത്ത് സൂര്യവെളിച്ചം കൊണ്ട് കാണും 

രാത്രൗ 
രാത്രിയിലോ
പ്രതീപാദികം 
വിളക്ക് കൊളുത്തി വെച്ച് കാണും 
ടോർച്ചടിച്ച് കാണും.

ആട്ടെ 
ശ്യാദേവം രവി ദീപ ദർശനവിധൗ 
കിം ജ്യോതി: ആഖ്യാഹിതേ
സൂര്യനേയും ചന്ദ്രനേയും ഒക്കെ എങ്ങനെ കാണുന്നു.?
ചക്ഷു: 
കണ്ണുകൊണ്ട് ഞാൻ കാണുന്നു.

തസ്യ നിമീലാനാദി സമയേ കിം 
കണ്ണൊക്കെ അടച്ചിട്ട് രാത്രിയിൽ കിടന്നുറങ്ങുന്നു. ല്ലേ സ്വപ്നം ക്ലിയറാ...യിട്ട് കാണണ്ട്. കണ്ണ് വേണോ സ്വപ്നം കാണാൻ കണ്ണട വേണോ സ്വപ്നം കാണാനായിട്ട്. കണ്ണില്ലാത്ത ആളുകളും കാണും. 
 *ഇരുട്ടിൽ കിടന്നാലും സ്വപ്നം വെളിച്ചത്തിൽ കാണും.* അത് ഏത് വെളിച്ചം കൊണ്ട് കണ്ടു.
ധീ: 
ബുദ്ധി കൊണ്ട് കണ്ടു.

ധിയോ ദർശനേ കിം 
ബുദ്ധിയെ ആര് കാണുന്നു. ബുദ്ധിക്ക് ആര് സാക്ഷി.  
 *ബുദ്ധി ലയിച്ചിരിക്കുന്ന ഉറക്കത്തിലും യാതൊരുവനുണ്ടോ അവനാണ് ബുദ്ധിയിൽ കാണുന്നത്.* അപ്പോ ബുദ്ധിയും ഉറക്കത്തിൽ പ്രവർത്തിച്ചില്ല്യ എന്നാര് പറയണു. 
ഞാൻ പറയണു. 

തത്ര അഹം ഭവാൻപരമകം ജ്യോതി: 
ഈ ചോദ്യം ചോദിച്ച ആളോട് ഗുരു പറയാണ് നീ തന്നെ ആ പരമ ജ്യോതി. തത് ത്വം അസി. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*

No comments: