Friday, June 07, 2019

Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ - സാംഖ്യയോഗം - 93
പരീക്ഷിത്തിന് ഭാഗവതം മുഴുവൻ 7 ദിവസം ഉപദേശിച്ചിട്ട് ശ്രീശുകബ്രഹ്മർഷി അവസാന ദിവസം പറഞ്ഞു രാജാവേ 7 ദിവസം ഭാഗവതം കേട്ടുവല്ലോ ഭാഗവതം കേട്ടതിന്റെ പ്രയോജനം എന്താ അറിയുമോ? ത്വം തു രാജൻ മരി ഷ്യേതി പശു ബുദ്ധി മിമാം ജ ഹി ന ജാത: ത്വം പ്രാഗ ഭൂതോദ്യ ദേഹവത്വം ന നംഷ്യ തി
ഈ ശ്ലോകത്തിന്റെ അർത്ഥമാണ്. ഹേ രാജാവേ അങ്ങ് ജനിച്ചിട്ടുണ്ട് എന്ന പശു ബുദ്ധി പശു ബുദ്ധി എന്നു വച്ചാൽ ശരീരപ്രജ്ഞയെയാണ് പശു ബുദ്ധി എന്നു പറഞ്ഞത്. ഈ ദേഹം താനെന്നു കരുതിയാൽ ഈ ദേഹം ജനിച്ചിട്ടുണ്ട്. അതൊരു ഫാക്റ്റ് ആണ്. അപ്പൊ താൻ ജനിച്ചിട്ടുണ്ട് എന്നു വരും. അങ്ങ് രാജാവേ 'ത്വം തു രാജൻ മരിക്ഷ്യേതി പശു ബുദ്ധിം '  അങ്ങ് മരിക്കും എന്നുള്ള അജ്ഞാനത്തെ ഉപേക്ഷിക്കാ. അങ്ങ് മരിക്കില്ല. എന്തുകൊണ്ട് മരിക്കില്ല എന്നു വച്ചാൽ ജനിച്ചത് ഒക്കെ മരിക്കില്ലെ എന്നു ചോദിച്ചാൽ ജനിച്ചത് മരിക്കും. പക്ഷേ അങ്ങു ജനിച്ചിട്ടില്ല. ''ത്വം ന ജാത: " ഒരിക്കലും അങ്ങു ജനിച്ചിട്ടില്ല . ഇനി ഒരിക്കലും അങ്ങ് ജനിച്ചിട്ട് മരിക്കാനും പോണില്ല. ഇനി ഒരിക്കലും അതു സംഭവിക്കാനും പോണില്ല. ഒരിക്കലും സംഭാവ്യമല്ല. സത്തിന് ജനനമോ മരണമോ സംഭാവ്യമല്ല. അസത്ത് ജനിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കും. അപ്പൊ പരീക്ഷിത്തിന് തെറ്റിദ്ധാരണ വരാൻ പാടില്ലല്ലോ വ്യക്തമാക്കി. എന്നാൽ എന്നെ പാമ്പുകടിക്കില്ലെ എന്നു തോന്നാൻ പാടില്ലല്ലോ. അപ്പൊ ശുകാചാര്യർ പറഞ്ഞു പരീക്ഷിത്തെ ഇതാ കുറച്ച് നേരം കഴിഞ്ഞാൽ ഞാൻ ഇവിടുന്നു പുറപ്പെട്ടു പോയാൽ അയാൾ വരും ആരാ? ആ തക്ഷകൻ വരും "ലേ ലി നാനം വിഷാന നൈഹി" തീ തുപ്പുന്ന നാക്കോടു കൂടി വരും. അങ്ങനെ വന്ന് കടിക്കാൻ വരും. പാദത്തില് വന്ന്നക്കും .പാദത്തില് വന്ന് കടിക്കുമ്പോൾ ആ തക്ഷകനും ഈ പ്രപഞ്ചവും സകല പദാർത്ഥങ്ങളും ആത്മാവിൽ നിന്നും അഭിന്ന മായിട്ട് അങ്ങേക്ക് അനുഭവപ്പെടും. ആത്മാവിൽ നിന്ന് അന്യമായിട്ടൊരു പാമ്പോ ആത്മാവിൽ നിന്ന് അന്യമായിട്ടൊരു പ്രപഞ്ചമോ ആത്മാവിൽ നിന്ന് അന്യമായിട്ട് എന്തെങ്കിലും ഒരു വസ്തു ഉണ്ടെന്നു തോന്നില്ല. " അഹം ബ്രഹ്മപരം ധാമ ബ്രഹ്മാഹം പര മം പദം ഏവം സമീക്ഷൻ ആത്മാനം ആത്മനി ആദായ നിഷ്കലേ ദശന്തം തക്ഷകം പാ ദൈലേ ലി ഹാനം വിഷാന നൈഹി ന ദ്രഷ്യസി ശരീരം ച വിശ്വം ച പൃഥക് ആത്മന: " എന്തു വ്യക്തം '' അഹം ബ്രഹ്മ " ഈ ശരീരത്തിൽ ഏതൊന്നു അഹം അഹം എന്നു സ്ഫുരിച്ചു കൊണ്ടിരിക്കുന്നു അത് ബ്രഹ്മമാണ്. ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി പറഞ്ഞു " ബ്രഹ്മാഹം'' ബ്രഹ്മം തന്നെയാണ് അഹം .'' പരമം പദം " പരമമായ പദം ഇതാ ഇവിടെ തന്നെ. എവിടേക്കും പോവാനൊന്നും ഇല്ല . അന്തസ്ഥിതാ ആത്മനി നിവർത്തതേ പര മം പദം ന തു കുത്രചിദ് കൈലാ സേവാ വൈകുണ്ഠേ വാ ഗന്ധവ്യം അത്രൈവ സത്വാത്മനി ഹൃദയ സ്ഥാനത്തിൽ സ്വരൂപത്തിൽ തന്നെ പരമം പദം അനുഭൂതി സ്വരൂപമായി ഞാനുണ്ട് എന്നുള്ള രീതിയിൽ ഉള്ളില് സ്ഫുരിക്കുന്നു. "ഏവം സമീക്ഷൻ '' അതുള്ളതുകൊണ്ട് കാര്യം ഇല്ല കാണണമല്ലോ ല്ലേ? കഴുത്തില് രത്നമാല കിടക്കുണൂ എത്രയോ ജന്മമായിട്ട് കിടക്കുണൂ '' ഹസ്താ മലകം " കയ്യിലുള്ള പഴം എന്നാണതിനർത്ഥം. വേദാന്തികൾ പറയും കയ്യിലുണ്ടായാൽ പോരാ രു ചിക്കണ്ടേ?'' കയ്യിനിൽ കനി ഉൻ മെയ് രസം കൊണ്ട്  ഉവ്വ കൈ കൊണ്ട അരുൽ അരുണാചലാ '' ഭഗവാൻ രമണമഹർഷി പറഞ്ഞു കയ്യിലുള്ള കനി ആണ് അങ്ങ് പക്ഷേ കൈയിൽ വച്ചോണ്ടിരുന്നാ പോരാഭഗവാനേ അതിനെ ആസ്വദിച്ച് എനിക്ക് ലഹരിപിടിക്കണം എന്നാണ്. അപ്പൊ ലഹരിപിടിക്കണത് എങ്ങിനെയാ " സമീക്ഷ ന്ന് " സമ്യക്ക് ഈ ക്ഷ ന്ന്  ഈ പ്രജ്ഞയെ നല്ലവണ്ണം ജഡത്തിൽ നിന്നും വേർപിരിച്ചു കാണണം . എന്നാലേ ശരിയാവുള്ളൂ . ഇപ്പൊ കൂടിക്കൊഴഞ്ഞിരിക്കുന്നു. ആ കുഴഞ്ഞതിൽ നിന്നു പിരിച്ചു മാറ്റി നോക്കിയാൽ എന്താ കാണണത്? " ആത്മാനം ആത്മനി ആദായ " എന്തു കൊണ്ട് ആത്മാവിനെ കാണുന്നു ഈ അഹം അഹം എന്നുള്ള സ്ഫൂർത്തിയെ ബുദ്ധികൊണ്ടാണോ കാണുന്നത് അല്ല. അഹം കൊണ്ട് അഹത്തിനെ കാണുന്നു എന്നാണ്. അഹത്തിനെ ബുദ്ധികൊണ്ടല്ല. ബുദ്ധിയും മനസ്സും ഒക്കെ ഉണ്ട് എന്നറിയുന്നതു തന്നെ ഈ അഹം ഉള്ളതുകൊണ്ടാണ് . അത് സർവ്വ ജ്ഞാനത്തിനും മൂലം ആണ് ആ അഹത്തിനെ അഹം കൊണ്ട് കാണുന്നു. ആത്മാവിനെ ആത്മാവു കൊണ്ടു കാണും. അല്ലാതെ മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ അല്ല. " നിഷ്കലേ " അത് കലകളില്ലാത്തതാണ് അത് പരിപൂർണ്ണമാണ്. അപ്പൊ തക്ഷകൻ വന്ന് കടിക്കുമ്പോൾ തക്ഷകനോ വിശ്വമോ ഒന്നും ആത്മാവിൽ നിന്ന് അന്യമായിട്ട് അങ്ങേക്ക് അനുഭവപ്പെടുകയേ ഇല്ല. 
(നൊച്ചൂർ ജി )
[07/06, 03:01] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 174* 

സ്വപുഷ്കരേണോദ്ധൃതശീകരാംബുഭിർ-
ന്നിപായയൻ സംസ്നപയന്യഥാ ഗൃഹീ 
ഘൃണീ കരേണൂ::കളഭാംശ്ച ദുർമ്മദോ 
നാചഷ്ട കൃച്ഛ്രം കൃപണോഽജമായയാ 

ഈ ലോകത്തിൽ ജനിച്ചിട്ട് ആത്മസാക്ഷാത്ക്കാരത്തിന് ശ്രമിക്കാതെ ജീവിച്ചു മരിച്ചു പോകുന്നവരെയാണ് കൃപണൻ ന്ന് പറയണത്. 
ഏതത് തത്വം അജ്ഞ്വാത്വാ അസ്മാദ് ലോകാദ്യപ്രയതീ സ കൃപണ:
കൃപണനായ മനുഷ്യൻ, കുടുംബം പലേ വിധ പ്രവൃത്തികൾ കർമ്മങ്ങൾ ഇതിലൊക്കെ പെട്ട് ഹാ, ഞാൻ സുഖായിട്ടിരിക്കും എന്ന് വിചാരിക്കും ന്നാണ്. 

പാമ്പിന്റെ വായിൽ ഇരിക്കുന്ന തവള ഈച്ചയെ പിടിച്ചു തിന്നാ. സുഖായിട്ടിരിക്കണു. മലമുകളിൽ നിന്ന് താഴേക്ക് ഒരാൾ വീണു. പിടി കിട്ടിയത് ഒരു വള്ളിയില്. ആ വള്ളിയെ ഒരു എലി കരണ്ട് കൊണ്ടേ ഇരിക്കണ്ട്. എപ്പോ വേണമെങ്കിലും ആ വള്ളി പൊട്ടി വീഴാം. ചോട്ടിൽ അഗാധമായ കുഴി. മുകളിൽ ഒരു സിംഹം കാത്തു കൊണ്ട് നില്ക്കണു. മുകളിലേയ്ക്ക് കയറാനും പറ്റില്ല്യ. അതിന് നടുവിൽ ഇത്തിരി തേൻ ഊറി വരണണ്ട്. നാവ് നക്കി കുടിക്കാത്രേ. 

ഇതാണിപ്പോ ചെയ്യണത്. പറഞ്ഞാലൊട്ട് മനസ്സിലാവൂമില്ല്യാ. ഇതൊക്കെ ഓരോ  entertainment. ഭാഗവതം ഒക്കെ നന്നായിണ്ട്. ഞങ്ങളുടെ ജീവിതം വേറെ,. ഞങ്ങൾക്ക് എത്ര സീരിയസ് കാര്യങ്ങളിരിക്കുന്നു. എടുക്കണം കൊടുക്കണം പഠിക്കണം പണം സമ്പാദിക്കണം ഇതിനിടയിൽ ഭാഗവതം അദ്ദേഹം ന്തോ പറയണ്ടല്ലോ ഇത്തിരി കേട്ടു കളയാം. സത്യം വേണംന്ന് ഉള്ളവർ വളരെ കുറവ്. അധികം പേരും വെറും ഒരു ചൊറിച്ചിൽ പോലെ ഇത്തിരി ചൊറിയുമ്പോ ഒരു സുഖം ണ്ടല്ലോ. അതുപോലെ എന്തോ ഒന്ന് കേട്ടു കളയാം ന്നാണ്. 

ഉച്ചയ്ക്ക് ശാപ്പാട് തരാനും entertainment  നു മാണോ വ്യാസഭഗവാൻ ഭാഗവതം എഴുതിയത്. അല്ലെങ്കിൽ സപ്താഹക്കാർക്ക്  പിഴപ്പിനോ. വന്ന കാര്യം മറന്നുപോയിട്ട് വേറെ എന്തിലോ കളിക്കുമ്പോഴാണ് കൃപണൻ എന്ന് വിളിക്കണത്. വന്ന കാര്യം അപ്പാടെ വിസ്മരിച്ചു. പാടെ വിസ്മരിച്ച് പലേ ന്യായീകരണങ്ങളും പറയുന്നു.

ഇത്തിരി ഭാഗവതം കേട്ടൂടെ പഠിച്ചൂടെ . ഭഗവദ് അഭിമുഖമായി തിരിഞ്ഞൂടെ?  ഒക്കെ ഞങ്ങൾക്ക് വേണന്നുണ്ട്. ഇപ്പൊ ജോലി ണ്ട് കുട്ടികൾ ണ്ട് കുടുംബം ണ്ട് എത്ര കാര്യങ്ങൾ കിടക്കണു. അതിനിടയിൽ ഇതിനൊക്കെ എവിടെ സമയം. ഈ വള്ളി എപ്പഴാ പൊട്ടുക എന്ന് അവര് അറിയില്ല്യ ചുവട്ടിലേയ്ക്ക് എപ്പോ വീഴും ന്ന് അറിയില്ല്യ. ഒരു seriousness ഇല്ലാതെ ഇങ്ങനെ ഇരിക്കുന്നതിനാണ് ഭർതൃഹരി അസാമാന്യ ധൈര്യം എന്ന് പറയണത്. മഠയന്റെ ധൈര്യം. ഈ ആന വെള്ളത്തിൽ ഇങ്ങനെ കളിക്കുമ്പോൾ ശ്രീശുകമഹർഷി പറയാണ്.

കൃപണോ അജമായയാ നാചഷ്ട 

ഇയാള് അറിഞ്ഞില്ല്യ ഈ വെള്ളത്തിനുള്ളിൽ ആരാ ഉള്ളത് എന്ന്. കാലിൽ പിടിക്കുമ്പഴേ അറിയുള്ളൂ. കുറച്ച് നേരം കഴിഞ്ഞപ്പോ കാലിൽ എന്തോ ഒരു തടസ്സം. എന്തോ ഒന്ന് പിടിച്ചിരിക്കണു. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*

No comments: