Wednesday, August 21, 2019

യച്ച കിഞ്ചിജ്ജഗത്സര്‍വം
ദൃശ്യതേ ശ്രൂയതേ/പി വാ
അന്തര്‍ബഹിശ്ച തത്സര്‍വം
വ്യാപ്യ നാരായണഃ സ്ഥിതഃ       

 - മഹാനാരായണ സൂക്തം   
                                     
പ്രപഞ്ചത്തില്‍ കാണപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും ആയി ഉള്ളവയില്‍ മുഴുവനും അകത്തും പുറത്തും വ്യാപിച്ച് നാരായണന്‍ നിറഞ്ഞു നില്‍ക്കുന്നു.

ഈശ്വരന്‍ നമ്മുടെ മുകളില്‍ സ്ഥിതി ചെയ്തുകൊണ്ട് അനുഗ്രഹം ചൊരിയുന്നു, താഴെയിരുന്ന് താങ്ങുന്നു. മുമ്പിലിരുന്ന് നയിക്കുന്നു. പിന്നില്‍ ഇരുന്നു കൊണ്ട് രക്ഷിക്കുന്നു. അടുത്തിരുന്നു കൊണ്ട് ആശ്വസിപ്പിക്കുന്നു. അകത്ത് ഇരുന്നുകൊണ്ട് നമ്മെ നിലനിര്‍ത്തുന്നു.   

അവന്‍, ആ നാരായണന്‍, നാരായില്‍ ജലത്തില്‍ സ്ഥിതിചെയ്യുന്നു.                      ജീവരാശികളില്‍ ബീജമായും രേതസ്സായും
അവന്‍ ജീവജലത്തില്‍ ജീവനായി വര്‍ത്തിക്കുന്നു.

ഓം നമോ നാരായണായ 🙏🙏

No comments: