Monday, September 23, 2019

നമസ്തേ - നവരാത്രി ചിട്ടകൾ - ക്രിയകൾ ---
-------------------------------------
മന്ത്രതന്ത്ര വിദ്യാപീഠം ആചാര്യൻ സത്യനാഥ്
തന്ത്രി ഏവർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ നവരാത്രി പൂജയെ പരിചയപ്പെടുത്തുന്നു.
--------------------------------------- ദേവീ ഭാഗവതത്തിലാണ് നവരാത്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിക്കുന്നത് .ആദ്യമായി വിധി പ്രകാരം നവരാത്രി വ്രതം അനുഷ്ഠിച്ചത് ശ്രീരാമസ്വാമിയായിരുന്നു. ഈ വർഷത്തെ നവരാത്രി സെപ്തംബർ ഇരുപത്തി ഒൻപതാം തിയ്യതിയാണ് വ്രതം തുടരേണ്ടത്. അന്നു മുതൽ 9 രാത്രികളാണ് നവരാത്രി എങ്കിലും വിജയദശമി ദിനമായ ഒക്ടോബർ എട്ടാം തിയ്യതി വരെ വ്രതമെടുക്കണം .വ്രത ചിട്ടകൾ -മത്സ്യ മാംസാദി ഭക്ഷണം, മദ്യം, ലഹരി പദാർത്ഥങ്ങൾ ,പകലുറക്കം, കലഹം ,മൈഥുനം പാടില്ല. മനസ്സും വാക്കും പ്രവർത്തിയും ശുദ്ധമാകണം. ദേവിയുടെ പ്രമുഖ മൂന്ന് സങ്കല്പങ്ങളാണ് ശ്രീ ഭദ്രകാളീ, മഹാലക്ഷ്മി, സരസ്വതീ- ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനും എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന ഒരു ദേവതയാണ് ശ്രീഭദ്രകാളീ-
മഹാലക്ഷ്മിയാകട്ടെ ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നല്കുന്നു.
വ്യക്തിത്വ വികാസത്തിന് ഏറ്റവും പ്രധാനമായ - വിദ്യ, വിനയം, എന്നീ ഗുണങ്ങളുടെ അധിദേവതയാണ് സരസ്വതീ ദേവീ-
ശത്രുസംഹാരത്തേക്കാളും ധനസമൃദ്ധിയേക്കാളും പ്രാധാന്യം വിദ്യ വിനയം സ്നേഹം കരുണ മന:ശാന്തി - എന്നിവയ്ക്കാണ്.
തമോഗുണമായ കാളിക്കും രജോഗുണമായ ലക്ഷ്മിയ്ക്കും അധികമായി സത്വഗുണ പ്രധാനമായ സരസ്വതിയെ ആരാധിക്കുന്നു. അതു കൊണ്ട് തന്നെ വിദ്യാദേവതയായ സരസ്വതീപൂജയ്ക്കും വിദ്യാരംഭം കുറിക്കുന്നതിനും ഈ ദിവസങ്ങൾ പ്രധാനമായത്. കാളിയും ലക്ഷ്മിയും നമ്മുടെ സാഹചര്യങ്ങളെയാണ് നിയന്ത്രിക്കുന്നതെങ്കിൽ - സരസ്വതി വ്യക്തിത്വം ഭക്തി ശ്രദ്ധാ ഗുണങ്ങളും വിദ്യയും ജ്ഞാനവും അതിലൂടെ വരും. തലമുറകളുടെ അടിത്തറ പോലും ശക്തമാകുന്നു. ഈ പറഞ്ഞ സദ്ഗുണങ്ങൾ ഇല്ലാതെയുള്ള ശത്രുസംഹാരശേഷിയും ധനസമൃദ്ധിയും സമൂഹത്തിന് ദോഷകരമാകും. അതു കൊണ്ടാണ് സരസ്വതിക്ക് പ്രാധാന്യം കല്പിച്ചത്.
നവരാത്രി കാലത്ത് അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ് സരസ്വതീപൂജ നടത്തുന്നത് 'അഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജവെയ്‌പ്പോടെ സരസ്വതീപൂജ ആരംഭിക്കുന്നത്. വിധി പ്രകാരം സരസ്വതീ പൂജ നടത്തിയാൽ സദ്ഫലം തീർച്ചയായും ലഭിക്കും.
പൂജാമുറിയിലാണ് പൂജവെയ്ക്കേണ്ടത്. പൂജാമുറി ഇല്ലാത്തവർ വീട്ടിൽ ശുദ്ധിയുള്ള ഏത് സ്ഥലവും തെരഞ്ഞെടുക്കാം.
പൂജവെയ്പ്പ്
-----------------------
ഒരു പീഠത്തിൽ അല്ലെങ്കിൽ വൃത്തിയുള്ള സ്ഥലത്ത് പട്ടോ വെളുത്ത വസ്ത്ര മോ വിരിക്കുക.
അതിനു മുകളിൽ കിഴക്കോട്ടോ പടിഞ്ഞാട്ടോ അഭിമുഖമായി സരസ്വതി ദേവിയുടെ ഫോട്ടോ വെയ്ക്കണം:
പൂമാല ചാർത്തി അലങ്കരിക്കണം.
ചിത്രത്തിനു മുമ്പിൽ മൂന്ന് നിലവിളക്കുകൾ ഒരുക്കുക. ഇതിൽ നടുവിലത്തെ വിളക്കിൽ നെയ്യ് ഒഴിക്കണം.
മറ്റുവിളക്കുകളിൽ നല്ലണ്ണമതി. മൂന്ന് വിളക്കുകളിലും അഞ്ച് തിരി വീതം ഇടണം
ഈശാന കോൺ, കിഴക്ക്.
തെക്ക്, പടിഞ്ഞാറ് ,വടക്ക് എന്നിങ്ങനെയാണ് അഞ്ചു തിരികളുടെ സ്ഥാനം.
ആദ്യം ഗുരുവിളക്കാണ് തെളിയിക്കേണ്ടത് - പിന്നീട് ഗണപതി വിളക്ക് തെളിയിക്കുക:
ശേഷം ക്രിയ തുടങ്ങാം - ആദ്യമായി ഇരുന്ന് സ്വഗുരുവിനെ അഭിവാദ്യം ചെയ്യുക. തീർത്ഥമന്ത്രത്താൽ തീർത്ഥം ഉണ്ടാക്കുക - തീർത്ഥമന്ത്രം
----------------------
ഓം ഗാം ഗംഗായൈ വിശ്വ മുഖ്യായൈ സദാശിവാമൃതായൈ വിഷ്ണുപ്രിയായൈ നാരായണ്യേ നമോ നമ:
ഓം ഗംഗേ ച
യ മുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേസിന്ധു കാവേരി ജലേ സ്മിൻ സന്നിദ്ധിം കുരു.
തീർത്ഥമുണ്ടാക്കി കഴിഞ്ഞാൽ സ്ഥല ശുദ്ധിക്കായിട്ട് പൂജാഗൃഹം പ്രോക്ഷ യാമി എന്ന് ചൊല്ലി തളിക്കുക -
ശേഷം ഗുരുവിളക്കിന് മുമ്പിൽ എല്ലാം കൂട്ടിയിട്ട് താംബൂല സഹിതം ദക്ഷിണ സമർപ്പിക്കുക '
ഗുരുപാദുക മന്ത്രം ജപിക്കുക -
ശേഷം ഗണപതിക്ക് ഒരുക്കുക - ഗണപതി വിളക്കിന് മുമ്പിൽ ഇല വെച്ച് അവില് മലരു, ശർക്കര, കദളിപ്പഴം, കൽക്കണ്ടം ,മുന്തിരി - തുടങ്ങിയവ വെക്കുക. സരസ്വതിയുടെ മുമ്പിൽ ഒരു തളികയിൽ പുതുവസ്ത്രം വാൽക്കണ്ണാടി, ഗ്രന്ഥം എന്നിവയും വെക്കുക. ഫോട്ടോയ്ക്ക് മുമ്പിലും വശങ്ങളിലുമായി അഭ്യസിക്കുന്ന എല്ലാ വിഷയങ്ങളിലേയും ഓരോ പുസ്തകമെങ്കിലും വെക്കുക. സരസ്വതി ദേവിയെ ആവാഹിച്ച് ഇരുത്തുക: ക്രിയകൾ ചെയ്യുക.
പൂക്കളും ഹാരങ്ങളും ചാർത്തുക.ചന്ദനത്തിരി സുഗന്ധദ്രവ്യങ്ങളും പുകയ്ക്കുക' -
ഗുരു, വേദവ്യാസൻ ,ദക്ഷിണാമൂർത്തി - സരസ്വതി ഉപാസന ദേവത എന്നിവരെ സങ്കല്പിച്ച് ത്രിമധുരം വെക്കുക.
ഇത്രയും ഒരുക്കം കഴിഞ്ഞാൽ ചിത്രത്തിനു അഭിമുഖമായി എല്ലാവരേയും ഇരുത്തുക.
ഗുരുവിനേയും ഗണപതിയേയും നമിച്ച ശേഷം വേദവ്യാസനെയും ദക്ഷിണാമൂർത്തിയേയും വന്ദിക്കുക:
ഗുരു വന്ദനം -
- - - - - - - - - - - -
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണുർ ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:
.ഗണപതി ധ്യാനം
----------------------------
ശുക്ലാംബരധരം ദേവം
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വ വിഘ്നോപശാന്ത യേ .
(ഗുരു മന്ത്രം --ഓംഗും ഗുരുഭ്യോ നമ:) -
ഗണപതി മന്ത്രം ഓംഗം ഗണപതയേ നമഃ.
ശേഷം സരസ്വതീവന്ദനം
----------------------------
യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിത കരാ
യാശ്വേതപദ്മാസനാ
യാ ബ്രഹ്മാച്ചു ത ശങ്കരാ
പ്രഭൃതിഭിർദേവൈ സദാ പൂജിതാ
സാ - മാം പാതു സരസ്വതി ഭഗവതി നിശ്ശേഷ ജാഡ്യാ പഹാ
ശേഷം സരസ്വതി മന്ത്രം ജപിച്ച് പുഷ്പാർച്ചന ചെയ്യുക.
ഓം ഐം സംസരസ്വ ത്വൈ നമ:
വേദവ്യാസ മന്ത്രം
---------------------------
ഓം ശ്രീം ഐം ക്ലീം സൗം വേദവ്യാസായ നമ:
അതുപോലെ ദക്ഷിണാ മൂർത്തി മന്ത്രം ജപിക്കുക -
ഓം ഐം ദക്ഷിണാ മൂർത്ത യേ നമ: എന്ന ദശാക്ഷരീ മന്ത്രം ജപിക്കുക.
ശേഷം കർപ്പൂരം തെളിയിച്ച് ദേവിയെ ഉഴിയുക.
അതുപോലെ തന്നെ നവരാത്രി കാലങ്ങളിൽ സമൃദ്ധി മന്ത്രങ്ങൾ ജപിക്കുക -
മന്ത്രം - ഓം ഐം സരസ്വ ത്യൈ മഹാദേവ്യൈ
മഹാപാതകനാശിണ്യൈ
സർവ്വ ഐശ്വര്യസമൃദ്ധി മേ ദേഹി ദേഹി നമോ നമ:
സരസ്വതി അവനവനിൽ ഉണരട്ടെ.
-------------------------------------
വിദ്യാപീഠത്തിൽ വെച്ച് പൂജകളും ഹോമങ്ങളും പഠിപ്പിക്കുന്നു.
( നിത്യാനുഷ്ഠാനം ജപം തുടങ്ങി - സൗജന്യമായി പഠിപ്പിക്കുന്നു.) -
ജാതിഭേദമെന്യേ സ്ത്രീ പുരുഷപ്രായ വ്യത്യാസമില്ലാതെ
എഴുതാനും വായിക്കാനും അറിയുന്ന ഏതൊരാൾക്കും വിദ്യാപീഠത്തിലേക്ക് സ്വാഗതം .
ശാന്തിയും സമാധാനവും
പൂജാപOനത്തിലൂടെ...
--------------------------------
മന്ത്രതന്ത്ര വിദ്യാപീഠം പൂജാപ0ന കേന്ദ്രം കല്ലോ ട്, പേരാമ്പ്ര -കോഴിക്കോട് ജില്ല .
അഡ്മിഷൻ തുടരുന്നു...
മന്ത്രവിദ്യാപീഠം ആചാര്യൻ -
സത്യനാഥ് തന്ത്രി
8157813990

No comments: