Monday, September 23, 2019

[23/09, 17:18] +91 99958 74520: ആയില്യം വ്രതം...

നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം.സർപ്പകാവിൽ അഭിക്ഷേകത്തിന് പാലും മഞ്ഞൾപ്പൊടിയും നൽകുന്നതും നേദിക്കാൻ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും.

#പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്. 

ഓം അനന്തായ നമഃ ഓം വാസുകയേ നമഃ  ഓം തക്ഷകായ നമഃ ഓം കാർക്കോടകയാ നമഃ
ഓം ഗുളികായ നമഃ ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ 
ഓം ശംഖപാലായ നമഃ 
എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക.

ഉപവാസമോ ഒരിക്കലൂണോ ആകാം.നാഗക്ഷേത്രങ്ങളിൽ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.

12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ,  ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്.

#നാഗരാജ മന്ത്രം നാഗരാജ പ്രീതിക്ക്

ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ

#നാഗമോഹന മന്ത്രം അഭീഷ്ട സിദ്ധിക്ക്

ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ

#നാഗബാല മന്ത്രം വിദ്യാവിജയത്തിന്

ഓം ഹ്രീം ഹ്രീം കുമാരരൂപിണെ നാഗായ നാഗബാലായാ നാഗരാജായ വിശ്വവിമോഹനായ അഭിഷ്ടസിദ്ധി● മേ ദേഹി ദദാപായ സ്വാഹാ

#നാഗകന്യാ മന്ത്രം ദാമ്പത്യ ഭദ്രതക്ക് .......

ഓം ഹ്രീം ഹ്രീം നാഗകന്യായെ നാഗരൂപിണ്യ വശ്യാത്മികായെ ഹ്രീം ഹ്രീം അഭിഷ്ടസിദ്ധീ○ മേ ദേഹി ദദാപായ സ്വാഹാ

#നാഗപ്രമോദ മന്ത്രം സന്താനഭാഗ്യത്തിന് ........

ഓം ഹ്രീം ഹ്രീം ഹും ഫട് ബ്രഹ്മരൂപായ  നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢയാ നാഗകേശായ ഖഡ്ഗ പ്രീയായ ആയുധ ധാരിണെ  ഖഗായ പ്രമോദായ നമഃ

#നാഗഅമോഘ മന്ത്രം
ദൃഷ്ടി ദോഷത്തിനും ശത്രുദോഷശാന്തിക്കും

ഓം ഹ്രീം നാഗേശ്വരായാ ശത്രുസംഹാര മൂർത്തയെ ദോഷശാന്തി  പ്രദായിനി സർവസിദ്ധി കുരുഷ്വാ ഹ്രീം ഹ്രീം സ്വാഹാ

#നാഗരാജ്‌ഞി മന്ത്രം ദാമ്പത്യ കലഹശാന്തിക്ക്

ഓം ഹ്രീം നാഗാത്മികായെ രാജപൂജിതായേ നാഗായെ രാജാർച്ചിതായെ  ദേവചൈതന്യ യുക്തായെ ഗഗന ചാരിണ്യ പാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ നാഗഗന് ധാനുചാരണ്യ നമഃ

#നാഗമാല മന്ത്രം ശത്രുദോഷ ശാന്തിക്ക്

ഓം നമോ ഭഗവതേ മഹാബലായ  നാഗരൂപായ കാമിനേ
സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ  ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ  ഹ്രീം നമഃ

#നാഗാപ്രമുഖ മന്ത്രം വിദ്യാ ഗുണത്തിന്

ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം നമോഭഗവതേ ജ്ഞാനമാർഗ്ഗയാ   അനന്തായ വേദ പ്രകാശിതായാ നമഃ ഓം ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ

അത്ഭുത ശക്തിയുളള അഞ്ചു മന്ത്രങ്ങൾ

#ഒന്നാം മന്ത്രം ശാപദോഷ ശാന്തിക്ക്
ഓം ഹ്രീം നാഗരാജായ നമഃ

(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും  ശാപദോഷങ്ങൾ മാറുന്നതിനും വളരെകാലമായുളള മാറുന്നതിനും ഗുണകരം )

#രണ്ടാം മന്ത്രം ദാരിദ്ര്യ ശാന്തിക്ക്

ഓം നാഗരാജായ  നാഗായ മുഖ്യായ പതയെ  നമഃ

(ഈ മന്ത്രം24 പ്രാവശ്യം വീതം 18  ദിവസം ചൊല്ലിയാൽ ദാരിദ്ര്യശാന്തി കടബാധ്യതകൾ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)

#മൂന്നാം മന്ത്രം ആരോഗ്യസിദ്ധിക്ക്

ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം

(ഈ മന്ത്രം 36പ്രാവശ്യം വീതം 18ദിവസം ചൊല്ലുക ആരോഗ്യസിദ്ധിക്ക് ഗുണകരം നിത്യ ജപത്തിനും നല്ലതാണ്‌ )

#നാലാം മന്ത്രം വിദ്യാവിജയത്തിന്

ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ വിദ്യാ  മേ ദേഹി ദേഹി സുരേശ്വാരായ  തേ നമഃ 

(ഈ മന്ത്രം18 വീതം21 ദിവസം ചൊല്ലുക ഓർമ്മ ശക്തി ബുദ്ധി ശക്തി ഇവ വർദ്ധിക്കുന്നതിന് ഗുണകരം വിദ്യാ വിജയത്തിന് ഫലപ്രദം ജപവേളയിൽ വെളുത്ത വസ്‌ത്രം ധരിക്കുക ആയില്യ ദിവസം ജപ ആരംഭിക്കണം )

#അഞ്ചാം മന്ത്രം ദാമ്പത്യഭദ്രതക്ക്

ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ  ചൈവ രൂപായ നാഗാനന്തായ തേ നമഃ

(ഈ മന്ത്രം21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക രണ്ടു നേരം ജപിക്കണം ദാമ്പത്യ കലഹം മാറുന്നതിനും പ്രേമ സാഫല്യത്തിനും ഉത്തമം ).
[23/09, 17:24] +91 99958 74520: " *പിറകിൽ നിന്ന് വിളിച്ചാൽ "*

യാത്ര പുറപ്പെടുമ്പോൾ ആരെങ്കിലും പിറകിൽ നിന്നും വിളിച്ചാൽ എന്താണ് കുഴപ്പം.?

 വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി വിട്ടിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ പിറകിൽ നിന്നും വിളിക്കരുതെന്ന് പഴമക്കാർ പലരും പറഞ്ഞ് നാം കേട്ടിട്ടുള്ളതാണ്.

 മലയാളക്കരയോളം പഴക്കമുണ്ട് ഈയൊരു മുൻകരുതൽ താക്കിതിന് എന്ന് വേണമെങ്കിൽ പറയാം.

 എന്തായിരിക്കാം ഇങ്ങനെയൊരു വിശ്വാസം തലമുറകൾ തോറും തുടർന്നു വരാൻ കാരണം.?

 ഇതിന് വല്ല ശാസ്ത്രീയ അടിസ്ഥാനവുമുണ്ടോ.?

 സുപ്രധാന കാര്യങ്ങൾക്കായി യാത്ര പുറപ്പെടുമ്പോൾ പിറകിൽ നിന്നും വിളിച്ചാൽ, അത് അപശകുനമാണെന്നും ,ഉദ്ദേശിച്ച കാര്യങ്ങൾക്ക് തടസ്സുണ്ടാക്കുമെന്നുമാണ് ഈയൊരു വിശ്വാസത്തിലൂടെ നമ്മുടെ പൂർവ്വികർ ഊട്ടി ഉറപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.

എന്നാൽ ഇതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും തെളിവായി നിരത്താനില്ല.

പിന്നെയെങ്ങിനെയാണ് ഈ വിശ്വാസം ഇത്രയും കാലം യാതൊരു കോട്ടവും തട്ടാതെ ബലപ്പെട്ടത്. എന്തെങ്കിലും വസ്തുത ഇല്ലാതെ ഇത്തരം ഒരു വിശ്വാസം ഇത്ര കാലം നിലനിൽക്കുമോ?

അതിന് തക്കതായ ചില കാരണങ്ങൾ ഉണ്ടാകാം എന്ന് വേണ്ടേ അനുമാനിക്കാൻ .

അതൊരു പക്ഷെ ഇങ്ങനെയാകാം
അതായത് --

ഗൗരവമായ കാര്യങ്ങൾക്ക് പോകുമ്പോൾ പിറകിൽ നിന്നും വിളിച്ചാൽ അക്കാര്യത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടാൻ ഇടയാക്കും.

മുതിർന്നവരോടൊപ്പം പോകാൻ പല കുട്ടികളും വാശി പിടിക്കുക പതിവാണല്ലോ? അതൊക്കെ ഗൗനിക്കാതെ യാത്ര പുറപ്പെട്ടു പോയാലൊ?
തന്മൂലം മനസ്സും ശ്രദ്ധയും ചിന്തയുമെല്ലാം വീട്ടിലും, ശരീരം ജോലി സ്ഥലത്തും എന്ന രീതി ഉളവാക്കും.

ഇത്തരത്തിൽ രണ്ടിടത്തായി ചഞ്ചലമാകുന്ന മനസ്സും ബുദ്ധിയും  ചെയ്യെണ്ട കാര്യങ്ങളിൽ കൃത്യത ഇല്ലായ്മയും ഉറപ്പില്ലായ്മയും സൂക്ഷ്മതക്കുറവും ശ്രദ്ധക്കുറവും ഒക്കെ ഉണ്ടാക്കാനിടവരുത്തും .
അതെല്ലാം ചില അപകടങ്ങൾക്കും നഷ്ട കഷ്ടങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും, വഴക്കിനുമെല്ലാം കാരണവും ആയിതീരാം..അങ്ങിനെ യാത്രയുടെ ഉദ്ദേശം തന്നെ യഥാവിധി നടത്താനായില്ല എന്നും വരാം..

അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനും പോകുന്ന കാര്യങ്ങളിൽ കൃത്യമായ, നിഷ്ഠയായ ,ഏകാഗ്രമായ ചിത്തം ഉറപ്പാക്കാനും ആയിരിക്കാം പൂർവ്വികർ ഇങ്ങനെയൊരു ശാസന വിശ്വാസമാക്കി ഊട്ടി ഉറപ്പിച്ചിട്ടുണ്ടാകുക എന്ന് വേണം  കരുതാൻ.

ചുരുക്കി പറഞ്ഞാൽ ഇതൊരു ചെറിയ മനശാസ്ത്ര ഉപദേശമായി കണ്ടാൽ മതി. ആധുനിക കാലത്തെ ഒരു പ്രത്യകതരം കൗൺസിലിങ്ങ് ആണിതെന്ന് വേണമെങ്കിൽ പറയാം..

പഴമൊഴികളും പൂർവ്വികരുടെ വാക്കുകളും പലതും പാഴ് വാക്കുകൾ അല്ല തന്നെ. .

അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് പലതും തള്ളിക്കളയുന്നതിനു മുമ്പ് അതിലെ യുക്തിയും, സത്യവും തിരിച്ചറിയാൻ ശ്രമിക്കണമെന്ന് മാത്രം.. 

പല പഴമൊഴികളും നേരിട്ട് കാര്യത്തിലേക്ക് കടക്കാതെ ആയത് വഴിയാംവണ്ണം സൂചിപ്പിക്കാതെ വളഞ്ഞ വഴിയിലൂടെ സത്യം കാണിക്കുന്നവയാണ്.

ഒരറിവും ചെറുതല്ല.
അതറിയാൻ പരിശ്രമിക്കണമെന്ന് മാത്രം.

  "മരം ഒരു വര"മാണെന്നും, കാവുതീണ്ടരുതെന്നും,
കാവുതീണ്ടിയാൽ
കുളം വറ്റുമെന്നും 
കുളം വറ്റിയാൽ
കുടിവെള്ളം മുട്ടുമെന്നും,
കൃഷി നശിക്കുമെന്നും
 കുലമാകെ മുടിയുമെന്നും "

മറ്റുമുള്ള മൊഴികൾ പൂർവ്വികർ വെറുതെ പറഞ്ഞു വച്ചതല്ലെന്നും ഓരോ പഴമൊഴികൾക്കും അതിന്റെതായ ആന്തരീകമായ ശരിയായ, സത്യമായ അർത്ഥതലങ്ങൾ ഉണ്ടെന്നുള്ളതും വൈകിയാണെങ്കിലും നമുക്ക് ഇന്ന് ബോധ്യവുമാണല്ലോ..
[23/09, 17:24] +91 99958 74520: *കുഞ്ഞുങ്ങളെ ബാല്യത്തിൽ പഞ്ചലോഹമണിയിക്കുന്നത് എന്തിന് ?*

പണ്ടത്തെ കാലത്തെ ആളുകൾ തങ്ങളുടെ കുട്ടികളെ ബാല്യത്തിൽ പഞ്ചലോഹതള
അണിയിക്കാറുണ്ടായിരുന്നു.കുഞ്ഞു ജനിച്ച് 28 ന്റെ അന്ന് ഒരു ആചാരം പോലെ കുഞ്ഞുങ്ങളുടെ കാലിൽ പഞ്ചലോഹതള ഇട്ടിരുന്നു. ഇന്നത്തെക്കാലത്തെ ചിലർ എങ്കിലും കുഞ്ഞ് ജനിച്ചു 28 ന്റെ അന്ന് ഒരു ചടങ്ങ് പോലെ കുഞ്ഞിന്റെ കാലിൽ പഞ്ചലോഹതള അണിയിക്കാറുണ്ട്.എന്നാൽ ഇതിനു പിന്നിലെ കാരണം മനസിലാക്കാതെ പലരും തങ്ങളുടെ മക്കളെ തങ്ങളുടെ സാമ്പത്തികനില മറ്റുള്ളവരെ ബോധിപ്പിക്കാൻ പലപ്പോഴും വെള്ളിയിലോ സ്വർണത്തിലോ തള അണിയികുവാൻ തുടങ്ങി .എന്നാൽ സ്വർണം , വെള്ളി എന്നിവ കാലിൽ അണിയുന്നതിനെക്കാൾ ഏറ്റവും ഗുണം ചെയ്യുക കുട്ടികൾ പഞ്ചലോഹതള അണിയുന്നതാണ്.

സ്വർണം ,വെള്ളി ,ചെമ്പ് ,ഇരുമ്പ്‌ ,ഈയം എന്നിവ ചേർന്നതാണ് പഞ്ചലോഹം .കുട്ടികൾക്ക് പണ്ടത്തെ ആളുകൾ ഈ പഞ്ചലോഹ തള ഇട്ടുകൊടുക്കാൻ ഒരു ശാസ്ത്രവശം കൂടെ ഉണ്ട് .കേരളത്തിന്റെ സാധാരണ മണ്ണിൽ പൊതുവെ ലോഹാംശം കുറവായിട്ടാണ് കാണപ്പെടുന്നത് .ഈ കുറവ് പ്രകൃതിയിലും ഇവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും. ഇത് മനസ്സിലാക്കിയാണ് പഴമക്കാർ പഞ്ചലോഹത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് .പഞ്ചലോഹത്തിന്റെ ശക്തി മനുഷ്യന്റെ പ്രാണശരീരത്തിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന പ്രാണോർജ്ജത്തെ ബലപ്പെടു ത്തു കയും ശരീരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ഇതൊക്കെ കണ്ടുപിടിക്കാൻ പല ന്യൂതന ഉപകരണങ്ങളും ,പല ശാസ്ത്ര പരീക്ഷ ണങ്ങളും ഉണ്ട് , എന്നാൽ ഇതൊന്നും ഇല്ലാത്ത പഴയ തലമുറ ഇത് എങ്ങനെ കണ്ടുപിടിച്ചു? നമ്മളിൽ പലർക്കും ആ ചോദ്യം ഉള്ളിൽ തോന്നാം.ഉത്തരം ലളിതം അവർ പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു .പ്രകൃതിയെ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നു. മാതാപിതാക്കന്മാരും ,മുതിർന്നവരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചിരുന്നു. അത് കൊണ്ട് തന്നെ പണ്ടത്തെ ആളുകൾക്ക് ഇന്നത്തെ തലമുറയിലെ പല അസുഖങ്ങളും ഇല്ലായിരുന്നു .ആരോഗ്യവും ആയുസ്സും നമ്മളെക്കാൾ ഉണ്ടായിരുന്നു.

പഞ്ചലോഹം


പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

ഇരുമ്പ് (Iron)
വെളുത്തീയം (Tin)
ചെമ്പ് (Copper)
സ്വർണ്ണം (Gold)
വെള്ളി (Silver)

വെങ്കലം അഥവാ ഓട് ഇവ ഇരുമ്പ്, ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്.

ചെമ്പ്, വെളുത്തീയം, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാണ് പഞ്ചലോഹം. പഞ്ചലോഹം കൊണ്ട് വിഗ്രഹങ്ങള്‍, കൊടിമരം, ദീപസ്തംഭം, വിളക്ക് മുതലായവ നിര്‍മ്മിക്കാറുണ്ട്. പഞ്ചലോഹക്കൂട്ടുകൊണ്ട് വിഗ്രഹങ്ങളും മറ്റും വാര്‍ക്കുമ്പോള്‍, ഓരോ ലോഹവും എത്രവീതം എടുക്കണമെന്ന് പ്രമാണമുണ്ട്. ഏഴുഭാഗം വെള്ളിയും പതിനെട്ടുഭാഗം വെളുത്തീയവും ആറുഭാഗം ചെമ്പും അഞ്ചുഭാഗം സ്വര്‍ണ്ണവും മൂന്നുഭാഗം ഇരുമ്പും ചേര്‍ക്കണം.

കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്.

No comments: