[18/10, 05:18] Reghu SANATHANA: *നാരദേയപുരാണം*
18 പുരാണങ്ങളിൽ ആറാമത്തെ പുരാണമാണ് ശ്രീമദ് നാരദീയപുരാണം. ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരായ സനകൻ , സനന്ദനൻ , സനല്കുമാരൻ , സനാതനൻ എന്നിവർ നാരദമുനിയോട് പരമാത്മതത്വങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ വിവരങ്ങൾ സൂതപൗരാണികൻ നൈമിശാരണ്യത്തിലെ മുനിമാർക്കു വിവരിച്ചു കൊടുക്കുന്നതായിട്ടാണ് ഇതിന്റെ ആഖ്യാനം.
മൊത്തത്തിൽ 25000-ഓളം ശ്ളോകങ്ങൾ നാരദീയപുരാണത്തിനു ഉണ്ടെന്നാണ് മത്സ്യപുരാണത്തിലും മറ്റുമുള്ള സൂചന . എങ്കിലും 18500 ശ്ളോകങ്ങൾ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളൂ . രാധാമാധവമാഹാത്മ്യങ്ങളെക്കുറിച്ചു പറയുന്നതിനാൽ ഈ പുരാണത്തിന്റെ കാലഘട്ടം ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ ഏതാണ്ട് 12 -ആം നൂറ്റാണ്ടു ആകാനാണ് സാധ്യത.
ഈ പുരാണത്തിനു പൂർവ്വാർദ്ധം , ഉത്തരാർദ്ധംഎന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് .
പൂർവ്വാർദ്ധത്തിനു നാല് ഭാഗങ്ങളുണ്ട് .
ഒന്നാം പാദം - അദ്ധ്യായങ്ങൾ 1 മുതൽ 41 വരെ .
രണ്ടാം പാദം - അദ്ധ്യായങ്ങൾ 42 മുതൽ 62 വരെ .
മൂന്നാം പാദം - അദ്ധ്യായങ്ങൾ 63 മുതൽ 91 വരെ .
നാലാം പാദം - അദ്ധ്യായങ്ങൾ 92 മുതൽ 125 വരെ .
ഉത്തരഭാഗം 81 അദ്ധ്യായങ്ങൾ അടങ്ങിയതാണ് .
ഉത്തരഭാഗത്തിൽ നാരദനോ ബ്രഹ്മപുത്രന്മാരോ ഇല്ല. വസിഷ്ഠനും മാന്ധാതാവും തമ്മിലുള്ള സംഭാഷണമാണ് ഇതിലെ പ്രമേയം . ഉത്തരഭാഗത്തിനു പൂർവ്വഭാഗവുമായി വാസ്തവത്തിൽ ബന്ധമില്ല. അതുകൊണ്ടു നാരദീയപുരാണം പൂർവ്വഭാഗം കൊണ്ട് പൂർണ്ണമാകുന്നതായി പണ്ഡിതർ കരുതുന്നു.
[18/10, 05:18] Reghu SANATHANA: *സ്‌കന്ദ ഷഷ്ഠി*
🌼🌼🌼🌼🌼
ശ്രീസുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നത്. തുലാത്തിലെ ഷഷ്ഠി സ്‌കന്ദഷഷ്ഠി എന്നറിയപ്പെടുന്നു.
ഓം ശരവണ ഭവ
വ്രതങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു വ്രതമാണ് ഷഷ്ഠിവ്രതം. ഈ കലിയുഗത്തില്‍ ഷഷ്ഠി വ്രതത്തിന് പ്രസക്തി ഏറെയാണ്. മാസത്തിൽ രണ്ടു ഷഷ്ഠികൾ ഉണ്ടെങ്കിലും വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതമനുഷ്ഠിക്കേണ്ടത്. അതായത് കറുത്തവാവ് കഴിഞ്ഞുവരുന്ന ഷഷ്ഠി. സൂര്യോദയം മുതൽ ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്. കറുത്തവാവ് കഴിഞ്ഞ് ആറാം ദിവസമാണ് ഷഷ്ഠി. കഠിന വ്രതം അനുഷ്ഠിക്കുന്നവർ കറുത്തവാവിന്‍റെ പിറ്റേ ദിവസം മുതൽ ഭക്ഷണം അളവു കുറച്ച് ഷഷ്ഠിയുടെ തലേദിവസം ഒരിക്കൽ എടുത്ത് ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസം എടുക്കണം. പിറ്റേദിവസം മുതൽ അല്പാല്പം ഭക്ഷണം കൂട്ടി വേണം വ്രതം അവസാനിപ്പിക്കാന്‍. എന്നാൽ കഠിന വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർക്ക് ഷഷ്ഠിയുടെ തലേദിവസം ഒരിക്കൽ എടുത്ത് ഷഷ്ഠി ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യം പ്രസാദമായി വാങ്ങി കഴിക്കാം. രസങ്ങൾ (എരിവ്, പുളി, ഉപ്പ്) ഒഴിവാക്കണം. പാളയംതോടൻ പഴം ഒഴികെയുള്ള പഴങ്ങൾ കഴിക്കാം. ഭഗവാനും നമ്മളും ഒന്നായിത്തീരുന്നു. ഭഗവാൻ എന്തു കഴിക്കുന്നുവോ അതേ നമുക്കും ആകാവൂ.
ഷഷ്ഠി ദിവസം നേരത്തെ ഉണർന്ന് കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചെന്ന് ആലിന് ഏഴു പ്രദക്ഷിണം ചെയ്ത്, സുബ്രഹ്മണ്യ ഭഗവാന് കുറഞ്ഞത് ആറ് പ്രദക്ഷിണവും ചെയ്യണം. ഉച്ചപൂജ വരെ നാമം ജപിച്ചു ക്ഷേത്രത്തിൽ ചെലവഴിക്കണം. ശരീരമനഃശുദ്ധികള്‍ പാലിക്കണം. പരദൂഷണം പറയരുത്. രാവിലെയും വൈകിട്ടും വെളുത്ത വസ്ത്രം ധരിച്ചു സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നത് വളരെ നന്ന്. സ്കന്ദഷഷ്ഠി കവചം, മുരുകമന്ത്രങ്ങൾ, സുബ്രഹ്മണ്യ പ്രാർത്ഥനാ ഗീതങ്ങൾ, അഷ്ടോത്തരം, സുബ്രഹ്മണ്യ സ്തോത്രം ഇവ ജപിക്കാം.
ശ്രദ്ധയോടെ 6, 12, 18 തവണ യഥാശക്തി ദിവസം വ്രതം പാലിക്കണം. തുടർച്ചയായി 18 ഷഷ്ഠിവ്രതം പിടിക്കുന്നത് ഉത്തമം. വ്രതമെടുക്കുന്ന സ്ത്രീകൾക്ക് മുടക്കം വന്നാൽ വ്രതമെടുക്കുകയും എണ്ണത്തിൽ കൂട്ടാതിരിക്കുകയും ചെയ്താൽ മതി. ഇതുവരെ വ്രതം പിടിച്ചിട്ടില്ലാത്തവർ തുലാമാസത്തിലെ സ്കന്ദഷഷ്ഠിക്ക് വ്രതം ആരംഭിക്കുന്നത് ഉത്തമമാണ്.
പൊതുവേ സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അങ്ങനെ സുബ്രഹ്മണ്യരായം എന്നാണോ 21000 സംഖ്യ പൂർത്തിയാകുന്നത് അന്നുമുതൽ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുമെന്ന് മുരുകഭക്തർ പറയുന്നു.
[18/10, 05:18] Reghu SANATHANA: *🎼വേരും പൂവും*
ഒരു മരത്തിന്റെ വേരുകൾ അതിന്റെ പൂക്കളുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര വ്യത്യസ്തമാണ്. ഒരിക്കലും അവ ഒരുപോലെയല്ല.
ഒരു മരത്തിന്റെ വേരുകൾ പരതിനോക്കിക്കഴിഞ്ഞാൽ അത് വൈരൂപ്യമുള്ളതാണ്. അതത്ര കാണാൻ കൊള്ളാവുന്നതല്ല. വേരുകളുടെ ധർമ്മം
സൗന്ദര്യമുള്ളതായിരിക്കുകയല്ല. വേരുകളുടെ ധർമ്മം എല്ലാം കൊണ്ടും
വ്യത്യസ്തമാണ്. മരത്തെ പരിപോഷിപ്പിക്കുകയും ഇലകൾക്ക് പോഷണം
നൽകുകയും പൂക്കൾക്കും ഫലങ്ങൾക്കും ശാഖകൾക്കും വേണ്ടതെല്ലാം
എത്തിച്ചുകൊടുക്കുന്നതും വേരുകളാണ്. ആ വേരുകൾ ഭൂമിക്കടിയിൽ മറഞ്ഞിരിക്കുകയാണ്. വേരുകളെ പുറത്തുകാണാനൊക്കുകയില്ല. അത് സ്വയം പ്രദർശിപ്പിക്കുകയും ഇല്ല. അതെപ്പോഴും ഭൂമിയുടെ ഉള്ളിൽ രഹസ്യമായി
ഇരുന്ന് തന്റെ ധർമ്മം നിർവഹിക്കുന്നു.
ഒരു റോസാപ്പൂവിനെ കാണുമ്പോൾ ആ പൂവിന്റെ വേരുകൾ കണ്ടെത്താനായി മണ്ണ് മാന്തിപ്പോയാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും. മനോഹരമായ ആ റോസാപ്പൂവും അതിന്റെ വേരുകളും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ.
റോസാപ്പൂവിന്റെ പേലവത്വവും വർണ്ണശബളിമയും ഹൃദയഹാരിതയും ഒന്നുംതന്നെ അതിന്റെ വേരുകൾക്കില്ല. എന്നാൽ ആ വേരുകളെ മാറ്റിനിർത്തിയാൽ
റോസാപ്പുവിന് എന്തെങ്കിലും അസ്തിത്വമുണ്ടോ? വാസ്തവത്തിൽ വേരുകളുടെ സാക്ഷാത്കാരമാണ് പൂവായി മാറുന്നത്. വേരുകൾ ജീവിച്ചത് പൂവിനുവേണ്ടിയാണ്. പൂവില്ലാതെ വേരിന്റെ ജീവിതം നിരർത്ഥകമാണ്. പൂവില്ലാതെ
വേരിന്റെ ജീവിതം തികഞ്ഞ പാഴ്ജീവിതമായി മാറുമായിരുന്നേനേ...
[18/10, 05:32] Mahesh Narayaneeyam Astrologer: ♾♾🌻♾♾🌻♾♾🌻♾♾
*🌹ധ്യാനശ്ലോകങ്ങൾ🌹*
*🚩വിഷ്ണുകല്പം*🚩
*80. അഭയനരസിംഹം*
*''സത്യജ്ഞാനസുഖസ്വരൂപമമലം*
*ക്ഷീരാബ്ധിമദ്ധ്യസ്ഥിതംര്‍ക്ക*
*യോഗാരൂഡ൦മതിപ്രസന്നവദനം*
*ഭൂഷാസഹസ്രോജ്വലം*
*ത്ര്യക്ഷം ചക്രപിനാകസാഭയവരം*
*ബിഭ്രാണമാര്‍ക്കചഛവിം*
*ചക്രീഭൂതഫണീന്ദ്രമിന്ദുധവളം*
*ലക്ഷ്മീനൃസിംഹം ഭജേ.*
🌸🌲🌸🌲🌸🌲🌸🌲🌸🌲🌸
*സാരം*
*_✒ സച്ചിദാനന്ദസ്വരൂപത്തോടുകൂടിയവനും നിർമ്മലനും, പാല്‍ക്കടലിന്‍റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുനും യോഗാസമാധിയെ പ്രാപിച്ചവനും വളരെ പ്രസന്നമായ മുഖത്തോടുകൂടിയവനും, അസംഖ്യം ആഭരണങ്ങളെക്കൊണ്ട് ശോഭിയ്ക്കുന്നവനും മൂന്നു കണ്ണുള്ളവനും ചക്രം, പിനാകം (വില്ല് ) അഭയമുദ്ര, ജ്ഞാനമുദ്ര എന്നിവ കൈകളിൽ ധരിയ്ക്കുന്നവനും, സൂര്യനെപ്പോലെ പ്രഭയുള്ളവനും, ചക്രാകൃതിയായി (മണ്ഡലാകൃതിയായി ) കിടക്കുന്ന അനന്തന്റെ പുറത്ത് സ്ഥിതി ചെയ്യുന്നനും ചന്ദ്രനെപ്പോലെ വെളുത്ത നിറമുള്ളവനുമായ ലക്ഷ്മീനരസിംഹമൂർത്തിയെ ഞാന്‍ ഭജിക്കുന്നു........🌹🌷🙏🏻_*
*ഹരി ഓം*
വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്
✍🏻 അജിത്ത് കഴുനാട്
♾🔥♾🔥♾🔥♾🔥♾🔥♾
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*
[18/10, 05:43] Reghu SANATHANA: അപരോക്ഷാനുഭൂതി -116
ദൃഷ്ടി സ്ഥിരതയെ മറ്റൊരു തരത്തിൽ കൂടി നിർവഹിക്കുകയാണ് നൂറ്റിപ്പതിനേഴാം പദ്യത്തിൽ.
ദ്രഷ്ട്യദർശനദൃശ്യാനാം
വിരാമോയത്രവാഭവേത്
ദൃഷ്ടിസ്തത്രൈവകർതവ്യാ
നനാസാഗ്രാവലോകനീ (117)
ദ്രഷ്ടാവ്, ദർശനം, ദൃശ്യം എന്നീ ത്രിപുടിയുടെ ഒഴിഞ്ഞു പോകൽ എവിടെ സംഭവിക്കുമോ അവിടെ തന്നെയാണ് ദൃഷ്ടികൾ ഉറപ്പിച്ചു നിറുത്തേണ്ടത്, അല്ലാതെ മൂക്കിന്റെ അറ്റത്തിലല്ല ദൃഷ്ടി ഉറപ്പിക്കേണ്ടത്.
ദൃഷ്ടിസ്തത്രൈവകർതവ്യാ
ദൃഷ്ടി അവിടെയാണുറപ്പിക്കേണ്ടത്. എവിടെ? എവിടെയാണോ ത്രിപുടി ഒഴിഞ്ഞുമാറുന്നത് അവിടെ. ലോകത്ത് ഏതു കാഴ്ചയെയും നമുക്ക് മൂന്നായി വേർതിരിക്കാം. കാണുന്നവൻ, കാഴ്ച, കാണപ്പെടുന്ന പദാർത്ഥം എന്നിങ്ങനെ. ഇവയാണ് യഥാക്രമം ദ്രഷ്ടാവ്, ദർശനം, ദൃശ്യം എന്നിവ. ഈ മൂന്നും ചേർന്നതാണ് ദർശനത്തിലെ ത്രിപുടി. കാഴ്ചയിലെ മൂന്നു വശങ്ങൾ എന്നാണ് ത്രിപുടി എന്നതിനർത്ഥം. ഞാൻ സൂര്യനെ കാണുന്നു എന്നു കരുതുക. ഞാനാണു കാഴ്ചക്കാരൻ; എന്റെ ഉള്ളിലുള്ള സൂര്യ സങ്കല്പമാണു കാഴ്ച, വെളിയിലുള്ള സൂര്യരൂപമാണ് കാണപ്പെടുന്ന പദാർത്ഥം. സൂക്ഷ്മമായി ചിന്തിച്ചാൽ 'ഞാൻ' എന്ന ബോധം തന്നെ മൂന്നായി പിരിഞ്ഞു നിൽക്കുന്നതാണീ ത്രിപുടി എന്തുകൊണ്ട്? ബോധമില്ലെങ്കിൽ ഞാനില്ല, സൂര്യ സങ്കല്പമില്ല, സൂര്യാനുഭവവുമില്ല. അങ്ങനെ നോക്കുമ്പോൾ മൂന്നായി തോന്നുന്നുണ്ടെങ്കിലും വസ്തു ബോധം മാത്രം. മൂന്നെന്നു തോന്നുന്നത് വെറും ഭ്രമം. ലോകത്തുള്ള ആരുടെ ഏതു കാഴ്ചയെയും ഇങ്ങനെ വിശകലനം ചെയ്തു ബോധമാത്രമായി കണ്ടെത്താവുന്നതാണ്. ഇതാണ് അദ്വൈത വസ്തുദൃഷ്ടി. ത്രിപുടി ഒഴിഞ്ഞുമാറുന്ന ഈ അദ്വൈത ദൃഷ്ടി ഉറപ്പുവരുത്തുന്നതാണ് ദൃഷ്ടിസ്ഥിരത.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[18/10, 05:43] Reghu SANATHANA: വിവേകചൂഡാമണി-56
തദ് വൈരാഗ്യം ജിഹാസാ യാ
ദർശന ശ്രവണാദിഭിഃ
ദേഹാദി ബ്രഹ്മപര്യന്തേ
ഹ്യനിത്യേ ഭോഗവസ്തുനി (21)
കാണുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളവയും, മർത്ത്യദേഹം തൊട്ട് ബ്രഹ്മപര്യന്തമുള്ള ഉപാധികളിലൂടെ അനുഭവിക്കാവുന്നയുമായ എല്ലാ അനിത്യഭോഗങ്ങളെയും ത്യജിക്കാനുള്ള ഇച്ഛയാണ് വൈരാഗ്യം.
വൈരാഗ്യത്തിന്റെ സ്വഭാവം എന്തെന്ന് പൂർണ്ണരൂപത്തിൽ സ്പഷ്ടമായി ഇവിടെ വിവരിക്കുന്നു. സുഖാനുഭവങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങളെയോ, ബാഹ്യവിഷയങ്ങളെയോ ഉപേക്ഷിക്കുക എന്നതല്ല വൈരാഗ്യം. മറിച്ച്, ശാന്തിയും സുഖവും പ്രതീക്ഷിച്ചുകൊണ്ട് വിഷയങ്ങളുടെ പിന്നിൽ പരക്കം പായാതെ ഇരിക്കുന്ന മനസ്സിന്റെ സ്വസ്ഥമായ അവസ്ഥയാണത്. വിവേക വിചാരത്തിന്റെ ഫലമായി, വിഷയങ്ങളിൽ സുഖം കുടികൊള്ളുന്നില്ലെന്നും അവ നശ്വരസ്വഭാവത്തോടു കൂടിയവയാണെന്നും ബോധിക്കാനിടയായാൽ, അവയെ നേടാനും ഭുജിക്കാനുമുള്ള തൃഷ്ണയോടെ മനസ്സ് അവയ്ക്ക് പിന്നിൽ സഞ്ചരിക്കുന്നതല്ല.
മനസ്സ് കാമ്യവസ്തുക്കളെ ചുറ്റിപ്പറ്റിക്കൂടുന്നത് അവയിൽ തന്റെ കാമനയെ തൃപ്തിപ്പെടുത്താൻ പറ്റിയ മൂന്ന് ഗുണങ്ങളുണ്ടെന്ന് കാണുമ്പോൾ മാത്രമാണ്-- 'സത്യത്വം' തുടർന്ന് അവ ശാശ്വതങ്ങളാണെന്ന വിചാരം-- 'നിത്യത്വം'. അതോടെ തന്റെ സുഖേച്ഛയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അവയ്ക്കുണ്ടെന്ന വിശ്വാസം -- 'സമാഹിതത്വം'. ഇന്ദ്രിയവിഷയങ്ങളൊന്നും തന്നെ സത്യമല്ലെന്നും, അസത്തുക്കളായ അവ അനിത്യങ്ങളാണെന്നും, ശരിക്കും സുഖത്തെ പ്രദാനം ചെയ്യാനുള്ള കഴിവ് അവയ്ക്കൊന്നിനുമില്ലെന്നും, മാത്രമല്ല അവ ദുഃഖ പൂരിതമാണെന്നും വിവേകം കൊണ്ടറിയാൻ കഴിഞ്ഞാൽ, അവയുടെ നേരെ മനസ്സിന്ന് പിന്നെ കാമനയുണ്ടാവില്ല.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[18/10, 07:03] +91 70346 16212: 7034616212 Bhargavi Oachira
ഗണപതി
--------------
ഉത്തമാംഗത്തിലെ ഇന്ദുവും ഗംഗയും
ഉജ്ജ്വല സർപ്പവും ശൂലവുമായ്....
കൈലാസ് പർവ്വതേ വാഴുന്നൊരീശ്വരാ
ദേവാധി ദേവന്റെ പുത്ര
നമോസ്തുതേ !
ഉണ്ണിക്കുടവയർ നന്നായ് നിറയ്ക്കുവാൻ
ഉണ്ണിയപ്പം തരാം പാൽതരാം തേൻ തരാം
അന്തരംഗത്തിലെ അത്ഭുതമെല്ലാമെ
ലോകാധി നായകാ ദേവാ നമോസ്തുതേ
ആനതൻ ആനന്ദവേഷം ചമഞ്ഞുനീ
ആനന്ദദായകാ പാർവ്വതീ നന്ദനാ
മൂഷികൻ തന്നുടെ വാഹനമാക്കിയ
തുമ്പീമുഖനായ ദേവാ നമോസ്തുതേ !

1 comment:
ലക്ഷ്മീചാരുകുചദ്വന്ദ്വ കുങ്കുമാങ്കിത വക്ഷസ്സേ
നമോ നൃസിംഹനാഥായ സർവ്വമംഗള മൂർത്തയേ
ഉപാസ്മഹേ നൃസിംഹാഖ്യം ബ്രഹ്മവേദാന്തഗോചരം
ഭൂയോലാലിതസംസാരച്ഛേദഹേതും ജഗദ്ഗുരും
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ലക്ഷ്മിനരസിംഹമൂർത്തിയുടെ ധ്യാനാർത്ഥം കൂടി വെബ്സൈറ്റിൽ ചേർക്കണമെന്ന് അഭ്യർഥിക്കുന്നു.
Post a Comment