സ്നേഹം ഒന്നേയുള്ളൂ. സ്നേഹിക്കുന്ന രൂപങ്ങളിലാണ് വ്യത്യാസം. പല മതങ്ങളിലൂടെ പല രൂപങ്ങളെ സ്നേഹിക്കുന്നു. എന്നാല്‍ സ്നേഹം ഒന്നാണല്ലോ! ഏകമായ സത്യം എന്താണോ അതാണ് ഈശ്വരന്‍! സിദ്ധാന്തങ്ങളും ഗ്രന്ഥങ്ങളുമെല്ലാം സ്നേഹത്തെ കുറിച്ചാണ്. അവ തത്ത്വാംശമാണ്. ഓരോ രീതിയിലുള്ള ആരാധനാരീതികള്‍ സത്യത്തിന്‍റെ അനുഭവതലമാണെന്നുമാത്രം! ''സ്നേഹത്തെ കുറിച്ച് പറയുന്നവര്‍ക്ക് സ്നേഹത്തിന്‍റെ അടയാളങ്ങള്‍ കണ്ടാലും മനസ്സിലാകണം'' എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയാറുള്ളത്.
ഒരാള്‍ ഈശ്വരനെ ഏകമായി കണ്ട് ജ്ഞാനസ്വരൂപത്തില്‍ പറയുന്നു. മറ്റൊരു കൂട്ടര്‍ ആ ജ്ഞാനസ്വരൂപത്തെ വ്യത്യസ്ത രൂപഭാവങ്ങളില്‍ കണ്ട് സ്നേഹിക്കുന്നു. ഒന്ന് തത്ത്വം, മറ്റൊന്ന് പ്രയോഗം. അതിനാല്‍ ഒരാള്‍ ഏതെങ്കിലും ഒരു മതത്തില്‍ ഏതെങ്കിലും ഒരു രൂപത്തില്‍ ഏതെങ്കിലും ഒരു സമ്പ്രദായത്തില്‍ ആരാധിക്കുന്നതു കാണുമ്പോള്‍ തത്ത്വം പറയുന്ന ഏകത്വവാദിക്ക് അത് സത്യത്തോടുള്ള സ്നേഹത്തിന്‍റെ അനുഭൂതിയാണെന്ന് മനസ്സിലാകണമല്ലോ! പരിഹാസം പാടില്ലല്ലോ. സ്നേഹം സിദ്ധാന്ത തലം. രുപങ്ങളോടുള്ള പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളും അതിന്‍റെ അനുഭവതലം. ജ്ഞാനി അനുഭവിക്കുന്നതും ഭക്തന്‍ അനുഭവിക്കുന്നതും ഒന്നിനെതന്നെ! ആ അനുഭവം ഒന്നാണെന്നറിയുന്ന ഭക്തനും ജ്ഞാനിയും പരസ്പരം കലഹിക്കില്ല. അവിടെ മത പരിവര്‍ത്തനമോ ആശയസംഘട്ടനമോ ഉണ്ടാകുന്നില്ല. അഥവാ അങ്ങനെ കലഹം ഉണ്ടായാല്‍ അത് ശ്രീനാരായണഗുരു സ്വാമികള്‍ 'ആത്മോപദേശശതക'ത്തില്‍ പറഞ്ഞതുപോലെ ''പലമത സാരവും ഒന്നാണെന്നറിയാതെ കുരുടന്മാര്‍ ആനയെക്കുറിച്ച് പറയുമ്പോലെ'' മാത്രമാണ്.
ഓം.
ഓം.
krishnakumar kp
No comments:
Post a Comment