Friday, October 18, 2019

*🎼ദൃക്സ്ഥിതി അഥവാ ദൃഷ്ടിസ്ഥിരത*

ദൃഷ്ടിം ജ്ഞാനമയീം കൃത്വാ
പശ്യേദ് ബ്രഹ്മമയം ജഗത്
സാദൃഷ്ടിഃ പരമോദാരാ
നനാസാഗ്രാവലോകനീ.

ജ്ഞാനമയമായ കാഴ്ചപ്പാടുറപ്പിച്ചുകൊണ്ടു ജഗത്തിനെ ബ്രഹ്മമയമായി കാണുക. ആ ദൃഷ്ടിയാണ് അങ്ങേയറ്റം ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി.

*🎼സാദൃഷ്ടിഃ പരമോദാരാ*

ആ ദൃഷ്ടിയാണ് അങ്ങേയറ്റം ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി. ഏതു ദൃഷ്ടി? ജ്ഞാനദൃഷ്ടി. സർവ്വം ബ്രഹ്മമയം എന്ന വസ്തുസ്ഥിതി ശാസ്ത്രീയമായി ബുദ്ധിക്കുറപ്പുവരുത്തുക. അതോടുകൂടി ഉള്ളിലെ ജ്ഞാനക്കണ്ണു തുറക്കും. തുടർന്ന് ബാഹ്യനേത്രങ്ങളിൽ കൂടി ജഗത്തിനെ മുഴുവൻ ബ്രഹ്മമയമായി അനുഭവിക്കാനും കഴിയും. ഇതാണു ദിവ്യത നിറഞ്ഞ സ്ഥിരദൃഷ്ടി. ധ്യാനവേളയിൽ ദൃഷ്ടി നാസാഗ്രത്തിലുറപ്പിക്കണമെന്നും മറ്റും നിയമം കാണുന്നുണ്ട്. അതൊക്കെ നല്ലതുതന്നെ. അതൊക്കെ നിരന്തരമായ ബ്രഹ്മഭാവനയ്ക്കു വഴിതെളിച്ചില്ലെങ്കിൽ വെറും ബാഹ്യവ്യായാമമായി പരിണമിക്കുമെന്നു താല്പര്യം.

No comments: