നമസ്കാരം.....മനുഷ്യായസ്സിനെ നിഷ്പ്രയോജനമാക്കുന്നതും, സുഖദുഃഖ മിശ്രിതങളായ ഈ സംസാരബന്ധനത്തെ വീണ്ടും വീണ്ടും തരുന്നതുമായ ലൗകീകവിഷയങളേയും അതിന് പ്രചോദനം നല്‍കുന്നു കാമാർത്ഥ സംമ്പാദനത്തേയും മാത്രം പഠിച്ചു മനസ്സിലാക്കി ഈ മനുഷ്യ ജന്മത്തെ വ്യർത്ഥമാക്കുന്ന അസുരബാലന്മാരോട്, എല്ലാവരോടും കരുണയും മൈത്രീഭാവവും മാത്രം ഉള്ള ഭക്ത പ്രഹ്ളാദൻ, ഗുരുവായ ശ്രീനാരദമുനിയാൽ തനിക്ക് ഉപദേശിക്കപ്പെട്ട ആ ആത്മജ്ഞാനത്തെ സുഹൃത്തുക്കളായ അസുരബാലന്മാർക്ക് ഉപദേശിക്കുന്നു.
*കൗമാര ആചരേത് പ്രാജ്ഞോ*
*ധർമ്മാൻ ഭാഗവതാനിഹ*
*ദുർല്ലഭം മാനുഷം ജന്മ*
*തദപ്യധ്രുവമർത്ഥദം*
അതിദുർല്ലഭവും അതുപോലെ നശ്വരുവുമായ ഈ മനുഷ്യ ജന്മത്തെ നേടിയവരെല്ലാം കൗമാരപ്രായം മുതൽക്കുതന്നെ പരമപുരുഷാർത്ഥത്തെ നേടിതരുന്നതും സംസാരമുക്തിയെ പ്രദാനം ചെയ്യുന്നതുമായ ഭാഗവതാതിധർമ്മങളെ പഠിച്ച് മനസ്സിലാക്കി അവയെ ജീവിതത്തിൽ അനുഷ്ഠിക്കണം.
മനുഷ്യൻ പ്രാജ്ഞൻ അഥവാ വിദ്വാൻ, അതായത് എന്തിനേയാണ് സ്വീകരിക്കേണ്ടതെന്നും എന്തിനെ പരിത്യജിക്കണമെന്നും തിരിച്ചറിയാൻ കഴിവുള്ളവനാണ്. ഈ വിശേഷ ബുദ്ധി മനുഷ്യനു മാത്രമായുള്ളതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ വിശേഷ ബുദ്ധിയാണ് മനുഷ്യനെ പശുമൃഗാതികളിൽ നിന്നും ശ്രേഷ്ഠനാക്കുന്നത

No comments:
Post a Comment