*ഇന്ന് മുപ്പെട്ട് വെള്ളി*🕉
*ഓരോ മലയാള മാസത്തിലും ആദ്യം വരുന്ന ആഴ്ചദിനങ്ങളെ മുപ്പെട്ട് ഞായർ, മുപ്പെട്ട് തിങ്കൾ , മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ , മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്നു വിളിക്കുന്നു. ലക്ഷ്മീ പ്രാധാന്യമുള്ള ദിനമാണിത് . കൂടാതെ ഗണേശ പ്രീതിയും വരുത്തണം*.
*ദേവിക്ക് വെളുത്ത പൂക്കൾ സമർപ്പിക്കുന്നതും പുഷ്‌പാഞ്‌ജലി , പാൽപ്പായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും ഉത്തമം. ദേവീ ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് സമർപ്പിക്കുന്നത് രാഹുദോഷ പരിഹാരമാണ് . വെള്ളി ആഭരണങ്ങൾ, വെളുത്ത വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതും നന്ന്. സന്ധ്യയ്ക്കു ദേവീ ക്ഷേത്രദർശനം നടത്തി മഹാലക്ഷ്മീ അഷ്ടകം ജപിക്കാം .ഇന്ന് ലളിതാ സഹസ്രനാമം ജപിക്കുന്നത് അത്യുത്തമം . ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം ജപിക്കാം . കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാർഥിക്കുന്നതും നന്ന്*.
*സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗമാണ് മഹാലക്ഷ്മ്യഷ്ടകജപം*.
*ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു*.
*മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക*.
( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )
"നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! "
(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)
"നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! "
(ധൈര്യലക്ഷ്മി - ധൈര്യലബ്ധി /അംഗീകാരം)
"സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ
സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ "
(ശൗര്യലക്ഷ്മി - ശൌര്യലബ്ധി /ആത്മവീര്യം)
"സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ"
(വിദ്യാലക്ഷ്മി - വിദ്യാലബ്ധി / അഭിവൃദ്ധി)
"ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ "
(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)
"സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ"
(വിജയലക്ഷ്മി - വിജയലബ്ധി / ശാന്തി)
"പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ"
( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം )
"ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ"
കാരിക്കോട്ടമ്മ
[18/10, 12:14] +91 98099 59323: *🔱🔥ഗുരു🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
ഓം
ഗുരുർബ്രഹ്മ
ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരുർ സക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:
ആർഷ ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഉദാത്തവും ശ്രേഷ്ഠവുമായ ചിന്താ ധാരയാണ് "ഗുരു"എന്ന സങ്കൽപം
ഗുരു എന്ന വാക്കിനു "അന്ധകാരം അകറ്റുന്നവൻ" എന്നും ഏറ്റവും ശ്രേഷ്ടമായതു എന്നും ആചാര്യ ഭാഷ്യം
യോഗദർശനതിൽ പതഞ്ജലി മഹർഷി പറയുന്നുണ്ട്..
"യോ ധര്മ്യാന് ശബ്ദാന് ഗൃണാത്യുപദിശതി സ ഗുരുഃ.
സ (ഏഷ) പൂര്‌വേഷാമപി ഗുരുഃ കാലേനാനവച്ഛേദാത്"
ഗുരു:- ഗൃീ ശബ്‌ദേ എന്ന ധാതുവില്‍നിന്നാണ് 'ഗുരു' എന്ന പദം സിദ്ധിക്കുന്നത്. സത്യധര്‍മത്തെ പ്രതിപാദിക്കുന്നതും സകല വിദ്യകളടങ്ങിയതുമായ വേദങ്ങളെ ഉപദേശിച്ചതിനാലും, സൃഷ്ടിയുടെ ആദികാലത്തില്‍ അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സ്, ബ്രഹ്മാവ് മുതലായ ഗുരുക്കന്മാര്‍ക്കു കൂടി ഗുരുവായിരുന്നതുകൊണ്ടും ഒരിക്കലും നാശമില്ലായ്കയാലും ഈശ്വരനു ഗുരു എന്നു പേരായി.
കാലം കൊണ്ട് മുറിക്കാന്‍ കഴിയാത്ത പരമേശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം..
ഒരോ ഗുരുവും സ്വയം പ്രകാശിക്കുന്ന സൂര്യ ഗോളങ്ങൽ ആണു.. അവനാൽ കണ്ണു തെളിഞ്ഞ ശിഷ്യന്മാർ ഇഹപര ലോകത്തിന്റെ അകം പൊരുൾ തേടിയും. സത്യശിവസുന്ദരമായ കാഴ്ചകളിൽ ആനന്ദം തേടിയും അതിൽമേലുള്ള അനുഭവങ്ങളിൽ അലിഞ്ഞും ആത്മ നിർവ്വൃതി തേടിയും, പ്രപഞ്ച സത്യങ്ങളിൽ മനസുറപ്പിച്ചും പരമമായ സത്യത്തെ അന്വേഷിക്കുന്നു.
അക്ഷര പൊരുളും ആത്മഞ്ജാനവും ആണു ഗുരു..
ലോകത്തിലെ ഏറ്റവും ദൃഡവും സൗമ്യവും പൂജ്യവും ആയ ബന്ധം ഏതെന്നു ചോദിചാൽ നിശംശയം പറയാം അതു ഗുരുശിഷ്യ ബന്ധം ആണെന്നു. ഒരു പക്ഷേ മാതൃ പിതൃ ബന്ധങ്ങൾക്കൊപ്പം തന്നേ ഉയർന്ന സ്ഥാനമാനു ഗുരുവിനു മർത്ത്യ ജന്മത്തിൽ കൽപിച്ചിരിക്കുന്നതു.
രാജാവിന്റെ മുൻപിൽ ആണെങ്കിലും ആത്മാനുഭൂതിയുടെ ഏതു അവസ്ഥയിൽ ആയിരുന്നാലും ഗുരുവിന്റെ വരവു അറിഞ്ഞാൽ വന്ദിച്ചീടേണം. അലിഖിതമായ ആർഷ ഭാരത തത്വമാണിതു. ആയതിനാൽ തന്നെ ഏതു പ്രവർത്തി തുടങ്ങിയാലും അവസാനിപ്പിച്ചാലും ഗുരു വന്ദനം നിർബന്ധമാണു. അതിൽ തുടങ്ങിയുള്ള സ്ഥനമാണു വിഗ്നേശ്വരനു പോലും കൽപിച്ചിട്ടുള്ളതു. വേദ പഠനത്തിലും പൂജാധി താന്ത്രിക കർമ്മങ്ങലിലും ഇതു അനുഷ്ടിക്കറുണ്ടെങ്കിലും. ദൈന്യംദിന ജീവിതത്തിലെ ഫലപ്രാപ്തി ഇഛിക്കുന്ന ഏതു കർമ്മത്തിനും ഗുരു വന്ദനം നിഷ്കർഷിക്കുന്നുണ്ടു പുണ്യ പുരാണങ്ങൽ.
പൂജാസമയങ്ങളിൽ ദേവന്റേ വലതുഭാഗത്തും, നസ്യക്രമത്തിൽ മൂർദ്ദാവിലുമാണ് ഗുരുവിന്റേ സ്ഥാനം. മറ്റുള്ള എല്ലാകർമ്മങ്ങളിലും സദസിലും ഗുരുവിന് ജനകസ്ഥാനവും വിഘ്നേശ്വരനുഗ്രത്തിന്റേ മാർഗദർശിയുമാകുന്നു...
"നാസ്യേദ് ഗുരുൻമൂർധനീ
മൂലചക്രേ ഗണേശ്വം"
ഭാരതീയ ഗുരു സങ്കൽപത്തിൽ ഗുരു പരമാത്മസ്വരൂപനാണ്, ഗുരുവിനും ബ്രഹ്മത്തിനും തുല്യസ്ഥാനം..
ബ്രഹ്മം അദൃശ്യമായ ആത്മസങ്കൽപ്പമാണെങ്കിൽ, ഗുരു ദേഹ ദേഹിയുള്ള സ്ഥായിസങ്കൽപമാണ്, ഗുരുവാണ് ബ്രഹ്മപദത്തേ ചിത്തത്തിലുറപ്പിക്കുന്നതും..
ഈശ്വരത്വം കൈവന്ന ഗുരുവും ഈശ്വരനും രണ്ടല്ല, അതിനാൽ തന്നേ ഗുരുവിൽ മനുഷ്യബുദ്ധിയേ കരുതുകയോ, മനുഷ്യനെന്ന പോലേ പരിചരിക്കുകയുമരുത്...
മൂഢനായ ഒരു വ്യക്തി യാതൊരഭ്യാസവുമില്ലാതേ മഹാത്മാവായ ഒരു ഗുരുവിന്റേ അനുഗ്രഹത്താൽ പരമപദം വരെയെത്തും, അതുപോലേ തന്നേ ഗുരുശാപത്താൽ അത്യന്തം ഞ്ജാനിയായ ഒരുവൻ ഗുരുശാപത്താൽ പാമരനാകപ്പെടുകയും ചെയ്യും..
വ്യാസശിഷ്യനും യഥുർവേദാത്തിയുമായിരുന്ന യാഞ്ജവൽക്യമഹൻഷി ഗുരുഭ്രഷ്ടിനാൽ അലയേണ്ടിവന്ന കഥ ഇതിഹാസം പറഞ്ഞു തരുന്നുണ്ട് നമുക്ക്..
ഈശ്വരശിക്ഷയിൽ നിന്നും ഗുരുവിന് ശിഷ്യനേ കരകയറ്റാം പക്ഷേ ഗുരുശാപത്തിന് ഈശ്വരങ്കിൽ പോലും പോംവഴിയില്ല എന്ന് ആചാര്യഭാഷ്യങ്ങൾ ഉണർത്തിക്കുന്നുണ്ട്.....
"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരസതം"
പരമേശ്വരനിൽനിന്നും നേടിയത് പൂർവസൂരികളായ മുനികളിലൂടേ കൈമാറ്റം ചെയ്ത് ശങ്കരാചാര്യശിഷ്യപരമ്പരകളിലൂടേ ഇന്നും ധാരയേകുന്നു.
മനുഷ്യരാശിയുടേ തെളിഞ്ഞ കാഴ്ചയ്ക് വേണ്ടി..
ജലം, സൂര്യൻ, അഗ്നി, വായു, തുടങ്ങി വേശ്യസ്ത്രീവരേയുള്ള ഇരുപത്തിനാല് ഗുരുസ്ഥാനങ്ങളിൽ നിന്നും പഠിക്കാനുള്ള മാർഗങ്ങളുപദേശിക്കുന്നുണ്ട്..
അറിവിന്റെ ആദ്യക്ഷരം കുറിച്ചവൻ ഗുരു...
അകകണ്ണിന്റെ കാഴ്ചയും പുറം കണ്ണിന്റെ കാഴ്ചയും ആദ്യമായി ബന്ധിച്ചു തന്നവൻ ഗുരു...
എല്ലാ ചിന്തകൾക്കും പൂർണ്ണതയിലെക്കു വഴി തെളിച്ചവൻ ഗുരു...
എല്ലാ അറിവിനും മൂലാധാരമായവൻ ഗുരു...
എല്ലാ പ്രവർത്തികൾക്കും സോപനം പാകിയവൻ ഗുരു...
ബുദ്ധിയേയും ശക്തിയേയും കടലുകടഞ്ഞു കരുത്തു കാട്ടിയവൻ ഗുരു...
വിവേകവവും അവിവേകവവും ഇഴ കീറി കാട്ടി തന്നവൻ ഗുരു...
ദിക്കും ദിശയും അതിരും, അതിർവ്വരമ്പും, ശ്രേഷ്ടവും മ്ലേച്ചവും, ദേഹവും, ദേഹിയും,
നിഷിദ്ധവും, അഭികാമ്യവും, വിജയവും, പരാജയവും,
കാമ, മോഹ, ലോപവും അങ്ങനെ എല്ലാം മനസിൽ കുടിയിരുത്തി നിർവ്വചിച്ചു തന്നവൻ ഗുരു...
ദേശ, സമയ, ഭാവ ബന്ധങ്ങൽക്കു അതീതമയി പൂജിക്കപെടേണ്ടവൻ ഗുരു...
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
[18/10, 12:14] +91 98099 59323: *⚜കലശവിധാനം⚜*
🎀♾♾♾♾❣♾♾♾♾🎀
*ജലദ്രോണീ പൂജ*
🎀➖➖🔅➖➖🎀
കലശങ്ങളിൽ നിറക്കുവാനുള്ള ജലത്തെ ചൈതന്യവത്താക്കാൻ വേണ്ടി ആദ്യം നടത്തുന്ന പൂജയാവുന്നു ജലദ്രോണീ പൂജ.കലശ മണ്ഡപത്തിന്റെ വടക്കു -കിഴക്കു ദിക്കിലായി സ്വസ്തിക പത്മമിട്ട് പീഠം വിരിച്ച് ജലം നിറക്കാനുള്ള വലിയൊരു ചെമ്പുപാത്രം നൂലു ചുറ്റി കമഴ്ത്തി വയ്ക്കും. ദേഹശുദ്ധി ചെയ്തു ഗണപതിനേദിച്ച് പാത്രത്തിന് അസ്ത്രക്ഷാളനാദിയും കുംഭ സംസ്കാരങ്ങളും ചെയ്തു പാത്രം മലർത്തി കൂർച്ചവുമിട്ട് വസ്ത്രത്തിലൂടെ അരിച്ച ജലം ശംഖിൽ നിറച്ച് പൂജിച്ചു പാത്രത്തിൽ നിറക്കുന്നു. ശേഷം വസ്ത്രത്തിലൂടെ അരിച്ച ജലം പാത്രത്തിൽ മുഴുവൻ നിറക്കുന്നു. അതിൽ ആലുംമാവും കൂട്ടിക്കെട്ടിയത്, ഇലയോടും പൂവോടും കൂടിയ താമരവളയം, സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഇരട്ട മത്സ്യം ഇരട്ട ആമ, വെള്ളി കൊണ്ടുണ്ടാക്കിയ ഇരട്ട മത്സ്യം ഇരട്ട ആമ എന്നിവയെ ഇട്ട് വരുണനേയും ഗംഗയേയും ദേവനേയും ആ ജലത്തിലേക്ക് യഥാക്രമം ആവാഹിച്ച് പൂജയും ചെയ്തു പഞ്ചവാരുണം തൊട്ടു ജപിക്കുന്നു. ഇത്തരത്തിൽ ചൈതന്യവത്തായതും മന്ത്രമയമായതും പവിത്രീകൃതമായതുമായ ജലം ഉപയോഗിച്ചാണ് മറ്റ് കലശങ്ങൾ നിറക്കുന്നത്. ജലദ്രോണിയിൽ ജലം കുറയുന്നതനുസരിച്ച് അരിച്ച ജലം കൊണ്ട് നിറക്കണം.
*കുംഭേശകലശം*
🎀➖➖🔅➖➖🎀
പൂജിക്കപ്പെടുന്ന കലശങ്ങളിൽ പലവിധേന്നെയുള്ള അശുദ്ധികൾ വന്നു ചേരാൻ സാധ്യതയുണ്ട്. സൂക്ഷ്മതരത്തിലുള്ള വിഷയങ്ങളാണെങ്കിൽ പോലും അതൊന്നും ബാധിക്കാതിരിക്കാൻ കലശങ്ങളുടെ അധീശത്വം വഹിക്കുന്നതിനായി കുംഭേശകലശം പൂജിക്കപ്പെടുന്നു.കലശങ്ങളായി പൂജിക്കപ്പെടുന്ന ദേവചൈതന്യത്തിന്റെ രക്ഷകഭാവത്തിൽ കുംഭേശൻ സ്ഥിതി ചെയ്യുന്നു. കലശങ്ങളിൽ നിറക്കപ്പെടുന്ന ദ്രവ്യങ്ങളുടെ മാലിന്യ ദുരീകരണം കുംഭേശന്റെ പ്രഭാവത്താൽ സാധ്യമാവുന്നു. ജലദ്രോണിക്ക് തെക്കുഭാഗത്തായിട്ട് അഷ്ടദളപത്മത്തിൽ ചതുതുർദ്രവ്യങ്ങളായ നെല്ല് ,അരി ,എള്ള് ,കടുക് എന്നിവ കോടി വസ്ത്രം അഞ്ച് തട്ടായി മടക്കി ഓരോ മടക്കിലും ഇവയിട്ട് മുകളിൽ വിഷ്ടുരവും വയ്ച്ച് അതിലാണ് കുടം വയ്ക്കുക. കുംഭ സംസ്കാരദികൾ ചെയ്തു കലശപൂജയിൻ പ്രകാരം ത്രികലാന്യാസാദി കൂർച്ചപൂജ വരെ ചെയ്ത് നവരത്നം മുതലായ ദ്രവ്യങ്ങൾ ന്യസിച്ച് ജലദ്രോണീജലം നിറച്ച് ലിപിപങ്കജം പൂജിച്ച് മൂർത്ത്യാവാഹന, കലാവാഹന, വിദ്യാമൂർത്ത്യാവാഹന, തത്വാവാഹന മുതലായവ ചെയ്ത് ത്രിതത്വങ്ങളെ ആവാഹിച്ചു സപരിവാരത്തോടു കൂടി ദേവനെ പൂജിക്കുന്നു.
*കർക്കരി കലശപൂജ*
🎀➖➖🔅➖➖🎀
മൂന്ന് വാലുകളുള്ള കിണ്ടിയിലാണ് കർക്കരി കലശപൂജ നടത്തുന്നത്. കലശത്തിന് ചുറ്റുമുള്ള പരിധിയിലെ മാലിന്യങ്ങളെ ഇല്ലാതാക്കാനും കലശം എഴുന്നള്ളിക്കുന്ന വീഥിയിലെ അശുദ്ധിയെ ഒഴിവാക്കാനുമാണ് കർക്കരി കലശം പൂജിക്കുന്നത്. കുംഭേശന് തെക്ക് ഭാഗത്തായി സ്വസ്തിക പത്മമിട്ട് പീഠം വിരിച്ചതിന്മേലാണ് കർക്കരിയെ പൂജിക്കുന്നത്. കുംഭസംസ്കാരാദികൾക്ക് ശേഷം കൂർച്ചപൂജ വരെ ചെയ്ത് ജലദ്രോണീ ജലത്താൽ നിറച്ച് ദേവന്റെ അസ്ത്രമന്ത്രത്താലാണ് കർക്കരി കലശം പൂജിക്കുന്നത്.കലശ മണ്ഡപത്തിൽ പരിധിക്കുള്ളിലായി കർക്കരി കുംഭത്തിന്റെ വാലിലൂടെ ജലം വീഴ്ത്തി പിന്നിലായി കുംഭേശനേയും പ്രദക്ഷിണമായി എഴുന്നള്ളിച്ചു തിരികെ യഥാസ്ഥാനങ്ങളിൽ വച്ചതിന് ശേഷമാണ് ബ്രഹ്മകലശപൂജ ആരംഭിക്കുന്നത്.
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
No comments:
Post a Comment