ചതു ശ്ലോ കീ ഭാഗവതം - 10
കേൾക്കണതു കൊണ്ടു മാത്രം പരമമായ ശ്രേയസ്സ് കിട്ടും എന്നു പറയുമ്പോൾ നമ്മള് ചോദിക്കും അത് എങ്ങിനെയാണ് കേട്ടിട്ട് വല്ലതും ചെയ്യണ്ടെ? കേൾക്കണതു കൊണ്ടു മാത്രം പരമമായ ലാഭം ഉണ്ടാവണ എന്തെങ്കിലും ഒക്കെ ഉദാഹരണം പറയാൻ പറ്റുമോ? സാധാരണ ഉദാഹരണം മൂക്കത്ത് വച്ച കണ്ണട. കണ്ണട വച്ചവരൊക്കെ എപ്പോഴേങ്കിലും ചെയ്യണ ഒരു അബദ്ധാ ണ് കണ്ണട തിരയും .കണ്ണട വച്ചു കൊണ്ടു തന്നെ തിരയും കണ്ണടയിൽക്കൂടിത്തന്നെ തിരയും. അത് എവിടുന്നും കൊണ്ടു കൊടുക്കണ്ട ആവശ്യല്ല, കണ്ടു പിടിക്കണ്ട ആവശ്യം ഇല്ല. ആരെങ്കിലും പറഞ്ഞാ മതി. ഉണ്ടല്ലോ ഇതാ അടുത്ത ക്ഷണം ഒരു അബദ്ധ ചിരിയോടുകൂടെ ഇതാണോ ഞാൻ അന്വേഷിച്ചത് ഇവിടെത്തന്നെ ഉണ്ടല്ലോ? ആ ക്ഷണം മുതൽക്ക് അത് നഷ്ടപ്പെട്ടട്ട് കിട്ടിയതിന്റെ സന്തോഷം ണ്ടായില്ലേ? കഴുത്തിലിട്ട സ്വർണ്ണാഭരണം അതൊക്കെയാണ് ഉദാഹരണം. '' വിസ്മൃതകണ്ഠ മണി ഹി '' കിട്ടുമ്പോ പുതിയ തായിട്ടൊന്നും കിട്ടിയില്ല പക്ഷേ പുതിയ തായിട്ടു കിട്ടിയാൽ എന്തൊരു സന്തോഷോ ആ സന്തോഷംണ്ടായി. അതേപോലെ നമ്മളന്വേഷിക്കുന്ന പരമമായ ശ്രേയസ്സ് , ശാന്തി ,നിറവ്. മരണത്തിൽ നിന്നും ജനനത്തിൽ നിന്നും വ്യാധിയിൽ നിന്നും ദു:ഖത്തിൽ നിന്നും ഉള്ള രക്ഷ. നോക്കണം വളരെ പ്രധാനായിട്ടുള്ളതാണ്. ഗീതയിൽ ഭഗവാൻ പറഞ്ഞു " ജന്മ മൃത്യു ജരാവ്യാധി ദു:ഖ ദോഷാനു ദർശനം" ഈ നാലുമുള്ളവരെ തെരുവിൽ നടക്കുന്ന ഭിക്ഷക്കാരനായാലും ശരി ബിൽ ഗെയ്റ്റ് സായാലും ശരി സമമാണ്. കുചേലനായാലും ശരി കുബേരനായാലും ശരി, നിങ്ങൾക്കു വലിയ ബംഗ്ലാവുണ്ടാവാം അല്ലചെറ്റ കുടിലായിരിക്കാം ഇതിനകത്തിരുന്നാലും അതിനകത്തിരുന്നാലും വ്യാധി, മരണം, വിയോഗ ദുഃഖം ഇവ മുന്നില് ഉള്ളോടത്തോളം കാലം എല്ലാവരും സമമാണ്. ഇതു നമ്മള് മുന്നില് കാണുമ്പോഴാണ് നമ്മളുടെ achievements മുഴുവൻ നമ്മുടെ success മുഴുവൻ പ്രഹസനമായിട്ട് തീരണത്.
(നൊച്ചൂർ ജി )

No comments:
Post a Comment