Wednesday, February 06, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-105

ഭരതൻ രാമനെ കാണുന്നു
നിരീക്ഷസ മുഹൂർത്തം സ്തു
ദധർഷ ഭരതോ ഗുരും
രാമനെ ഗുരുവായാണ് ഭരതൻ കാണുന്നത്. ദക്ഷിണാ മൂർത്തി സ്തോത്രത്തിൽ രാമൻ എന്നൊരു നാമം ദക്ഷിണാ മൂർത്തിയ്ക്കുണ്ട്. രാമായണത്തിൽ പലയിടങ്ങളിൽ പരമേശ്വര സ്വരൂപമായി വർണ്ണിക്കുന്നുണ്ട്.

ഉഡജേ രാമമാസീനം
ജഡാമണ്ഡല ധാരിണം
കൃഷ്ണാജിന ധരം തം തു
ചീര വൽക്കല വാസസം
ദധർഷ രാമമാസീനം
അപിത പാവകോമമം
സിംഹ സ്കന്ദം മഹാബാഹും
പുണ്ഡരീകനിഭേക്ഷണം
വിശാലമായ കടൽ പോലെയുള്ള കണ്ണുകൾ അതിൽ കരുണയാകുന്ന അലകൾ വീശുന്നു. അന്തരീക്ഷമാകെ ഘനീഭവിച്ച ശാന്തി നിറഞ്ഞിരിക്കുന്നു.
മരവുരി ധരിച്ച് അഗ്നിജ്വാല പോലെ ജ്വലിക്കുന്നു രാമൻ. അവിടെ ഇരിക്കുന്നത് ശാശ്വതമായ ബ്രഹ്മ തത്ത്വം തന്നെയെന്ന് ഭരതന് അനുഭവപ്പെട്ടു.

പ്രഥ്വിവ്യായ സാഗരാന്തായാഹ
ഭർത്താരം ധർമ്മചാരിണം
ഉപവിഷ്ടം മഹാബാഹും
ബ്രഹ്മാണം ഇവ ശാശ്വതം
സ്തണ്ഡിലേ ധർഭ സംസ്ഥീർണ്ണേ
സീതയാ ലക്ഷ്മണേന ച
അലയില്ലാത്ത കടൽ പോലെ ശാശ്വതമായ ആ ബ്രഹ്മം, രൂപം പൂണ്ട്  തന്റെ മുന്നിൽ ധർഭ വിരിച്ചിരിക്കുന്നു. അരികിൽ സീതയും ലക്ഷ്മണനുമുണ്ട്.

രാമനെ കണ്ടപ്പോൾ കണ്ണീരോടെ ആ ചരണങ്ങളിലേയ്ക്ക് വീഴുന്നു ഭരതൻ. കണ്ണീര് നിറഞ്ഞതിനാൽ രാമ പാദങ്ങൾ അല്പം മുന്നിലായി കണ്ടു. പാദങ്ങൾ സ്പർശിക്കാൻ സാധിക്കാതെ കരഞ്ഞ് വീണു ഭരതൻ.
പാദാം അപ്രാപ്യ രാമസ്വ
പപാദ ഭരതോ ഭുവി

Nochurji 🙏 🙏
Malini dipu 

No comments: