*ശ്രീമദ് ഭാഗവതം 54*
ഈ വേഷത്തിനെ മാറ്റി, സന്യാസി വേഷം ഇട്ടത് കൊണ്ട് സ്വരൂപത്തിൽ ഒരു വിധത്തിലുള്ള ആഘാതവും ഏല്പിക്കാൻ പറ്റില്ല്യ. അത് ഒരു ഭ്രമമാണ്. മാറ്റം ണ്ട് എന്നൊക്കെ ആദ്യം തോന്നും. കുറച്ച് കഴിയുമ്പോ അറിയാം ഒന്നും ആയിട്ടില്ല്യാന്ന്.
അവനവന്റെ ധർമ്മത്തിൽ ഇരുന്നു കൊണ്ട് ശാന്തി ആണ് വേണ്ടതെങ്കിൽ, നമ്മൾ ഒന്നും മാറ്റിമറിക്കേണ്ടതില്ല. സർവ്വാരംഭപരിത്യാഗി എന്നാണ് ഭഗവാൻ പറയുന്നത്. നമ്മളായിട്ട് ഒന്നും ചെയ്യേണ്ടതില്ല്യ. എന്തെന്ത് സിറ്റ്വേഷൻസ് നമുക്ക് ഭഗവാൻ അനുവദിച്ചു തന്നുവോ അതിലൂടെ പൊയ്ക്കൊണ്ടേ ഇരിക്കാ. എല്ലാവർക്കും പ്രകൃതി ഒരു മാർഗ്ഗം കാണിച്ചു തന്നണ്ട്. ട്രെയിൻ ഓടാൻ ഒരു ട്രാക്ക് ണ്ടാക്കി തന്നണ്ട്. അത് ഓടിക്കൊണ്ടേ ഇരിക്കട്ടെ. അത് സ്വഭാവം. സ്വഭാവം ഞാനല്ല. ഞാൻ സ്വരൂപം ആണ്. സ്വരൂപത്തിന് മാറ്റമേ ഇല്ല്യ. സ്വഭാവം എല്ലാവർക്കും വ്യത്യസ്തമാണ്.
അവരവരുടെ സ്വഭാവം ഭക്തിയോ ഭക്തി, ജ്ഞാനമോ ജ്ഞാനം, യോഗമോ യോഗം, ജപമോ ജപം, കർമ്മമോ കർമ്മം, അവരവരുടെ പ്രകൃതിക്കനുസരിച്ച് ശരീരം ലോകത്തിൽ നിഷ്കാമ്യമായിട്ട് കർതൃത്വഭോക്ത്രൃത്വം ഇല്ലാതെ പ്രവൃത്തിച്ചാൽ ജീവിതത്തിൽ കഴിയുന്നതും conflict ഇല്ലാതെ ശാന്തിയോടെ ജീവിച്ച്, ധന്യത യോട് കൂടെ ജീവിച്ച്, പൂർണ്ണമായി ജീവിച്ച് പൂർത്തിയാക്കാൻ കഴിയും. മാത്രമല്ല, നമ്മുടെ സമ്പർക്കം കൊണ്ട് മറ്റുള്ളവരോടുള്ള സമ്പർക്കത്തിൽ അവർക്കും സമാധാനം ണ്ടാവും. കുട്ടികളും ഭാര്യയും ബന്ധുക്കളും ഒക്കെ കൂടെ നില്ക്കും. വേണ്ടതൊക്കെ ചെയ്തു കൊടുത്തേക്കുക. അവർക്ക് ഇഷ്ടമുള്ളതൊക്ക അവർ ചെയ്യട്ടെ.
ഈ ചെറിയകാര്യങ്ങളൊക്കെ പ്രായോഗികത്തിൽ വെച്ച് കൊണ്ട് ലോകേ വിഹര രാഘവ. വസിഷ്ഠൻ രാമനോട് പറയാണ്, ഹേ രാമാ, ആശൈ പോൽ ഉലഹിൽ വിളയാട് വീരാ. നിന്റെ പ്രാരബ്ധത്തിനനുസരിച്ച് ലോകത്തില് വ്യവഹരിക്കുക ഹേ വീരനായ രാമാ. ഇതാണ് ഭാഗവതധർമ്മം.
ഈ ഭാഗവതധർമ്മത്തിനെ ബ്രഹ്മാവ് ഭഗവാനിൽ നിന്ന് സ്വീകരിച്ചു. ബ്രഹ്മാവ് നാരദമഹർഷിക്ക് കൊടുത്തു. നാരദമഹർഷീടെ ഉപാധി എന്താ? കെണി കൂട്ടി കൊടുക്കാ ല്ലേ? അദ്ദേഹം മാറ്റിയോ വല്ലതും? ആരോ നാരദമഹർഷിക്ക് ഒരു ശാപവും കൊടുത്തു. ഒരിടത്തും സ്ഥിരായി ഇരിക്കാൻ പറ്റില്ല്യ പറഞ്ഞ്. താങ്ക്യൂ പറഞ്ഞു അദ്ദേഹം. നടക്കാലോ .എവിടേങ്കിലും ഇരുന്നാലാണ് ഏടാകൂടം. ഇങ്ങനേ നടക്കാ. അവിടെ പോയിട്ട് ഇവര് നിങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞു എന്ന് പറയാ.
മഹാത്മാക്കളുടെ ഇടയിലും നാരദന്റെ പ്രകൃതി ഉള്ള ആളുകളുണ്ടേ. അവരെന്തു ചെയ്യും ന്ന് വെച്ചാൽ അവരുടെ ഉപാധി ആണേ. ഇങ്ങനെ ഓരോന്ന് ഒപ്പിക്കും. യാതൊരു പ്രത്യേക ഉദ്ദേശ്യവും ഇല്ല്യ. ദുർവ്വാസാവ് ജ്ഞാനി ല്ലേ. ദേഷ്യപ്പെട്ടുകൊണ്ടേ ഇരിക്കും. ചീത്ത പറയും. ഉള്ളില് ഒന്നുമില്ലേ. അദ്ദേഹം ദേഷ്യപ്പെട്ടാലും ഗുണംണ്ടാവും.
അപ്പോ, ഭഗവാൻ ബ്രഹ്മാവിന് സത്യം ബോധിപ്പിച്ചു. ബ്രഹ്മാവിൽ നിന്ന് കിട്ടിയത് നാരദൻ വന്നു വ്യാസന് പറഞ്ഞു കൊടുത്തു. വ്യാസൻ ശ്രീശുകന് പറഞ്ഞു കൊടുത്തു. ശ്രീശുകനിതാ പരീക്ഷിത്തിന് പറഞ്ഞു കൊടുക്കണു. നമുക്ക് പരമ്പരയാ ഇത് കിട്ടിയിരിക്കണു. എത്രയോ മഹാത്മാക്കളിലൂടെ ഒരേ ജ്ഞാനം, ഒരേ വിളക്ക് മറ്റൊരു വിളക്കിലൂടെ കൊളുത്തി കൊളുത്തി വരണപോലെ ഒരേ ജ്ഞാനം എത്രയോ ജ്ഞാനികളിലൂടെ പരമ്പര പരമ്പരയാ വന്നിരിക്കുണു.
ശ്രീനൊച്ചൂർജി
*തുടരും...*
Lakshmi Prasad

No comments:
Post a Comment