ആയുർനശ്യതി പശ്യതാം പ്രതിദിനം യാതി ക്ഷയം യൗവനം
പ്രത്യായാന്തി ഗതാഃ പുനർന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ |
ലക്ഷ്മീസ്തോയതരങ്ഗഭങ്ഗചപലാ വിദ്യുച്ചലം ജീവിതം
തസ്മാത്ത്വാം (മാം)ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ || "
(ക്ഷമാപണസ്തോത്രം -13)....ശ്രീ ശങ്കര ഭഗവദ്പാദർ
പ്രതിദിനം ആയുഃ നശ്യതി പശ്യതാം:- ദിവസം പ്രതി ആയുസ്സു കുറയുന്നതു കണ്ടാലും.
# ഭയാനകമായ വസ്തുത. പിറന്നാൾ വാർഷിക ദിനങ്ങളിൽ ഈ ഭയത്തിന്റെ നിഴലിനെ അതിക്രമിക്കാൻ നാം ജന്മദിനങ്ങൾ ആഘോഷിക്കുന്നു. പക്ഷേ ആയുർദൈർഘ്യം കുറയുകയാണെന്ന വസ്തുതക്ക് അതുകൊണ്ട് മാറ്റമൊന്നും വരുന്നില്ല.
No comments:
Post a Comment