ഭഗവാനെ ശത്രുക്കളുടെ ആയുധത്തിന്റെ മുറിവിനേക്കാൾ വലുതാണ് ദുർജനങ്ങളുടെ വാക്കുകൾ. അതു എങ്ങനെയാണ് സഹികേണ്ടത് എന്ന് ഉദ്ധവർ ഭഗവാനോട് ചോദിക്കുമ്പോൾ ഭഗവാൻ ഒരു കഥ പറയുകയാണ്.
ഒരു ധനികനായ ബ്രാഹ്മണൻ അവന്തി ദേശത്തു വസിച്ചിരുന്നു. അയാൾ സ്വന്തക്കാരെപ്പോലും സഹായിച്ചിരുന്നില്ല.എന്നാൽ കൃഷിയും വ്യാപാരവും നടത്തി ധാരാളം ധനം സമ്പാദിച്ചു.
കുറച്ചു കാലങ്ങൾക്കു ശേഷം അയാളുടെ ധനമെല്ലാം നശിച്ചു ദരിദ്രനായി. പൂർവ്വസുകൃതം കൊണ്ട് പശ്ചാത്തപിച്ച അയാൾ, ധർമ്മത്തിനുതകാത്ത സമ്പത്തിനു വേണ്ടി താൻ ജീവിതം നശിപ്പിച്ചു. എന്നെ സമ്പന്നനും നിർദ്ധനനുമാക്കിയ ഭഗവാന്റെ മായയാണെന്ന് മനസ്സിലാക്കി സംന്യസിച്ച് ഭിക്ഷുവായി തീർന്നു.
എന്നാൽ ദുർജനങ്ങൾ ആ മഹാത്മാവിനെ ഒരു കള്ളസംന്യാസിയായി കണ്ടുള്ളു. അവർ പലവിധത്തിൽ ഉപദ്രവിച്ചു. അടിക്കുക തുപ്പുക ഭിക്ഷാന്നത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യുക വരെ ചെയ്തു. പ്രതികാരബുദ്ധിയില്ലാതെ എല്ലാം അദ്ദേഹം സഹിച്ചു. എന്നിട്ട് വികാരാതീതനായി ആ മഹാത്മാവ് ഗാനം ചെയ്ത പാട്ടാണ് ഭിക്ഷു ഗീതം.
sanathanadharmam

No comments:
Post a Comment