Monday, February 11, 2019

*തന്റെ മകൾക്ക്/മകന്നു 23 - 29 വയസ്സു ആകുമ്പോൾ മാതാപിതാക്കൾ അവരെ വിവാഹം ചെയ്‌തു കൊടുക്കാൻ അതീവഉത്സാഹം കാണിക്കാറുണ്ട്.*

*അതിലേക്കു അവർക്ക് ഇഷ്ടപ്പെടുന്ന/ പൊരുത്തപ്പെടുന്ന/സമമായ ഒരു പങ്കാളിയെ,  അനേഷിച്ചു കണ്ടെത്തുന്നു. വിവാഹം ചെയ്തുകൊടുക്കുന്നു..തുടർന്ന് അവർക്ക് സന്താനങ്ങൾ പിറക്കുന്നു..മാതാ പിതാക്കൾ ഉൾപ്പടെ ആ കുടുംബം വളരുന്നു.... വലുതാകുന്നു.ഇത് ഭൗതീക തലത്തിൽ നാം കണ്ടു കൊണ്ടിരിക്കുന്നഒരു ക്രിയാപദ്ധതി യാണല്ലോ.*

*ദേവതലത്തിൽ പാർവതീ പരമേശ്വര അഥവാ ശംഭൂ - ശാംഭവീ ശക്തി ഐക്യത്തിൽ  നോക്കിയാലും ജ്ഞാനത്തിന്റെയും, ജീവിതഗുണങ്ങളുടെയും പര്യായമായി അവർക്ക് ജനിച്ച  ഗണപതി, മുരുകൻ (അയ്യപ്പൻ) എന്നിങ്ങനെയുള്ള മൂർത്തികളെയും നമുക്ക് കാണാം.*

*ഇതേ പോലെ വ്യക്തിയുടെ സ്വന്തം നിലയിലുള്ള വളർച്ചക്ക് വേണ്ടിയുള്ള തത്തുല്യമായ ഋഷീ പ്രോക്തമായ ഒരു ക്രിയാ പദ്ധതിയാണ് ധ്യാനം. അഥവാ "ബുദ്ധിയാകുന്ന പുരുഷനിൽ മനസ്സാകുന്ന സ്ത്രീയെ ചേർത്തു ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് ധ്യാനം.അതിൽ ഉണ്ടാകുന്ന സന്തതികൾ ആണ്  സച്ചിതാനന്ദം,*
*അഥവാ സത്ഗുണങ്ങൾ.*

*നിത്യ ഹരിത നായകൻ ആകാൻ കൊതിക്കുന്ന ശരീരമാകുന്ന യുവകോമളനേയും  അതിന്റെ സുഖ - ദുഃഖ ദ്വന്ദ വികാര പ്രവർത്തങ്ങൾക്കു കാരണമാകുന്ന മനസ്സെന്ന അപ്സര സുന്ദരിയെയും തമ്മിൽ രഞ്ജിപ്പിക്കുന്നതിലൂടെ നേടാവുന്ന, നേടാൻ സഹായി ക്കുന്ന സച്ചിതാനന്ദ  ക്രിയാപദ്ധതിയാണ്  "ശാംഭവീ മുദ്ര" എന്ന ഈ ആശയം വഴി നമുക്ക് ലഭിച്ച,ധ്യാന പദ്ധതി , എന്നു ഇത് വഴി വ്യക്തമാവുക യല്ലേ ചെയ്യുന്നത്...അത് വേണ്ടെന്ന് വെക്കണോ??..*

*ഇന്നത്തെ ഈ ആശയവും അതിൽ ഉരുത്തിരിഞ്ഞ  ചിന്തയും നന്മ നൽകട്ടെ.*

🔥👣ഗുരുപ്രണാമം🌹🙏

No comments: