സാളഗ്രാമം:
**************
ശാലഗ്രാമി നേപ്പാളിലെ ഗണ്ഡകീനദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഒരു പ്രദേശമാണ് . ഈ പ്രദേശത്ത് നദിയില്‍ വിവിധതരത്തിലുള്ള ശിലാരൂപങ്ങളുണ്ട്.ഇവയെയാണ് സാളഗ്രാമങ്ങള്‍ എന്ന് പറയുന്നത്. സാളഗ്രാമങ്ങള്‍ വിഷ്ണുവിന്റെ അംശത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. ദേവിഭാഗവതം നവമസ്കന്ധം, പത്മപുരാണം പാതാളഖണ്ഡം എന്നിവയില്‍ ഇപ്രകാരം പറയുന്നു:
വിഷ്ണുവിന്റെ ഭാര്യമാരായിരുന്നസരസ്വതിയും, ലക്ഷ്മിയും, ഗംഗയും ഒരിക്കല്‍ ഒരു കലഹമുണ്ടാകുകയും അതില്‍ സരസ്വതി ലക്ഷ്മിയെ തുളസിചെടിയായി ഭൂമിയില്‍ പിറക്കട്ടെ എന്ന് ശപിക്കുകയുമുണ്ടായി.
അതറിഞ്ഞ വിഷ്ണു ലക്ഷ്മിയോട്, ശാപനിവൃത്തിയാകുമ്പോള്‍ പൂര്‍വരൂപത്തില്‍ തന്നോടൊപ്പം വന്നുചേരുമെന്നും, അന്ന് അവളുടെ ശരീരത്തില്‍ നിന്ന് ഗണ്ഡകി എന്ന പേരില്‍ ഒരു നദി ഉത്ഭവിക്കുമെന്നും പറഞ്ഞു.ആ നദിക്കരയില്‍ താന്‍ ശിലാരൂപത്തില്‍ ഉണ്ടായിരിക്കുമെന്നും, അവിടെ അത്യുഗ്ര ദംഷ്ട്രങ്ങളോടു കൂടിയ കീടങ്ങള്‍ വന്ന് ഈ ശിലയില്‍ സുദര്‍ശന ചക്ര രൂപത്തില്‍ തുളകള്‍ ഉണ്ടാക്കി അനേകകോടി സാളഗ്രാമങ്ങള്‍ ഉണ്ടാവുമെന്നും അരുളി. ഇപ്രകാരമാണ് സാളഗ്രാമങ്ങള്‍ ഉണ്ടായത്. സാളഗ്രാമപൂജ ചെയ്യുന്നവര്‍ക്ക് പുനര്‍ജ്ജന്മംഉണ്ടാവില്ല. സാളഗ്രാമത്തില്‍ പതിവായി പാല് അഭിഷേകം ചെയ്തു കാലങ്ങളോളം സേവിച്ചാല്‍ സര്‍വ്വരോഗങ്ങളില്‍നിന്നും മുക്തി ലഭിക്കും.(ഗണ്ഡകീനദിയെപ്പറ്റി സ്കന്ദപുരാണത്തില്‍ മറ്റൊന്നാണ് പറയുന്നത്. പാലാഴിമഥനവേളയില്‍ മോഹിനിരൂപം പൂണ്ട വിഷ്ണുവിനെ ശിവന്‍ അനുരാഗപൂര്‍വം ആലിംഗനം ചെയ്തപ്പോള്‍ അവരില്‍നിന്നുമുണ്ടായ വിയര്‍പ്പുതുള്ളികള്‍ ആണ് ഗണ്ഡകീനദിയായി ഉത്ഭവിച്ചത് എന്നാണ്).
ഫലസിദ്ധി അനുസരിച്ച് 19 ഇനം സാളഗ്രാമങ്ങള്‍ ഉണ്ട്.
1. ലക്ഷ്മീനാരായണം: ഇതില്‍ ഒരു ദ്വാരവും നാല് ചക്രങ്ങളും, വനമാല
പോലെയുള്ള രൂപവും കാണാം.
2. ലക്ഷ്മീജനാര്‍ദ്ദനം: ഇതില്‍ ഒരു ദ്വാരവും നാല് ചക്രങ്ങളും മാത്രം.
3. രഘുനാഥം: രണ്ടു ദ്വാരവും നാല് ചക്രങ്ങളും, പശുക്കിടാവിന്റെ
കുളമ്പടി പോലെ അടയാളവും. വനമാലാ രൂപം ഇല്ല.
4. വാമനം: വളരെ ചെറുതായി, രണ്ടു ചക്രങ്ങള്‍ മാത്രമുള്ളത്.
5. ശ്രീധരം: രണ്ടു ചക്രവും, വനമാലാ രൂപവുമുള്ളത്.
6. ദാമോദരം: വലിയതും, ഉരുണ്ടും,വനമാലയില്ലാതെ രണ്ടു ചക്രങ്ങളോടെ കാണപ്പെടുന്നതും.
7. രണരാമം: ഇടത്തരം വലുപ്പം;രണ്ടു ചക്രങ്ങള്‍;അമ്പ്,ആവനാഴി,എന്ന ചിഹ്നങ്ങള്‍.
8. രാജരാജേശ്വരം: രണരാമ വലുപ്പത്തില്‍ ഏഴു ചക്രങ്ങളും, ഛത്രഭൂഷിതവും
9. അനന്തം: സ്ഥൂലാകൃതിയില്‍ 14 ചക്രങ്ങളോടെ,കാര്‍മേഘനിറത്തില്‍
10. മധുസൂദനം: ചക്രരൂപത്തില്‍ രണ്ടു ചക്രചിഹ്നങ്ങലോടെയും, ഗോഷ്പദ ചിഹ്നത്തോടെയും കാണപ്പെടുന്നത്.
11. സുദര്‍ശനം: ഒറ്റ ചക്രത്തോടെ അത്യന്തം ശോഭയോടെ കാണുന്നു.
12. ഗദാധരം: ഒട്ടും ശോഭയില്ലാതെ ഒറ്റ ചക്രം മാത്രം കാണുന്നത്.
13. ഹയഗ്രീവം: കുതിരമുഖരൂപത്തില്‍ രണ്ടു ചക്രങ്ങളോടെ കാണുന്നു.
14. നരസിംഹം: വിസ്താരമായ തുളയും,ഭയങ്കരാകൃതിയും, രണ്ടു ചക്രങ്ങളും
15. ലക്ഷ്മീനരസിംഹം: ഇവയ്ക്കും വിസ്താരമായ തുളയും,ഭയങ്കരാകൃതിയും, രണ്ടു ചക്രങ്ങളും, കൂടാതെ വനമാലാ ചിഹ്നവും ഉണ്ടാവും.
16. വാസുദേവം: തുളയുടെ രണ്ടുവശങ്ങളിലായി രണ്ടു ചക്രങ്ങളും, ഉരുണ്ട് സ്ഫുടവും, ശോഭയുമുള്ളത്. ഇത് സര്‍വാഭീഷ്ടപ്രദായകമാണ്.
17. പ്രദ്യുമ്നം: ഇതില്‍ സൂക്ഷ്മമായ ഒറ്റ ചക്രം മാത്രമേ കാണപ്പെടൂ
18. സങ്കര്‍ഷണം: ഇതില്‍ രണ്ടു ചക്രങ്ങളുടെ മുഖങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കും. ഇവയുടെ പിന്‍ഭാഗം മുന്‍ഭാഗത്തെക്കാള്‍ തടിച്ചിരിക്കും.
19. അനിരുദ്ധം: പീതവര്‍ണ്ണത്തില്‍ ഏറ്റവുമധികം ശോഭയോടു കൂടിയ ഈ സാളഗ്രാമം ഗൃഹസ്ഥന്മാര്‍ക്ക് പൂജിക്കാന്‍ അത്യുത്തമമാണ്.
കടപ്പാട്:- ജയന്‍

No comments:
Post a Comment