Wednesday, February 20, 2019

ഹനുമത് പ്രഭാവം-3

രാമനെന്ന ദ്വയാക്ഷരി ഒരു മഹാമന്ത്രമാണ്. തുളസീദാസ രാമായണത്തിൽ ശതകോടി രാമായണം എന്ന ഒരു കഥ പറയുന്നുണ്ട്. വാല്മീകി രാമായണം എഴുതുന്നതിന് മുൻമ്പേ ദേവലോകത്ത് രാമായണം വന്നിരുന്നത്രേ.

വാല്മീകി രാമായണം ഇരുപത്തിനാലായിരം ശ്ലോകം എന്നാൽ ശതകോടി രാമായണം പേര് സൂചിപ്പിക്കുന്നത് പോലെ നൂറ് കോടി ശ്ലോകമുണ്ട്. വേദങ്ങൾ പോലെ ബ്രഹ്മാവിന്റെ മുഖത്ത് നിന്ന് ആവിർഭവിച്ചതാണ് ശതകോടി രാമായണവും. അപ്പോൾ ദേവൻമാരും, അസുരൻമാരും, മനുഷ്യരും രാമായണം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട്  ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവ് ഇത് ഭാഗിച്ച് കൊടുക്കുന്നതിനായി പരമശിവനെ ഏൽപ്പിച്ചു. പരമശിവൻ ഇത് മുപ്പത്തിമൂന്ന് കോടിയായി പിരിച്ച് മൂവർക്കും നൽകി. ഒരു കോടി ശ്ലോകം മിച്ചം വന്നു.വീണ്ടും മുപ്പത്തിമൂന്ന് ലക്ഷം വച്ച് പിരിച്ചു നൽകി. പിന്നേയും ബാക്കി വന്നു ഒരു ലക്ഷം ശ്ലോകങ്ങൾ. ഇനിയും ഭാഗിച്ച് നൽകാൻ മൂവരും ആവശ്യപ്പെട്ടു. അങ്ങനെ മുപ്പത്തിമൂവായിരം വച്ച് മൂവർക്കും നൽകി. പിന്നേയും ആയിരം ശ്ലോകം ബാക്കി വന്നു. വീണ്ടും മുന്നൂറ്റി മൂന്ന് വച്ച് പിരിച്ച് നൽകി ഒരു ശ്ലോകം ബാക്കി വന്നു. മുപ്പത്തിരണ്ട് അക്ഷരം ബാക്കി വന്നു. അനുഷ്ട്ടുപ് എന്ന അളവുകോൽ. അതും പിരിച്ചു കൊടുത്തപ്പോൾ ബാക്കി രണ്ടക്ഷരം. ഈ രണ്ടക്ഷരം പരമശിവൻ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു.അതാണ് 'രാമ' എന്ന ദ്വയാക്ഷരം.

ഒരു കഥ മുഴുവനായും ഇങ്ങനെ പിരിച്ചെടുത്താൽ അതിൽ നിന്ന് കിട്ടുന്ന രണ്ടക്ഷരമാണ് 'സാരം'. ഇതുപോലെ വേദത്തിന്റെ സാരമായി കണക്കാക്കുന്നു പഞ്ചാക്ഷരിയെ. വേദത്തിൽ യജുർ വേദം വളരെ മുഖ്യമാണ്. അതിൽ ശ്രീ രുദ്രത്തിൽ
തത്ര പഞ്ചാക്ഷരി പുണ്യ
തത്രാഭി ശിവയിതി അക്ഷരദ്വയം
'ശിവ' എന്ന രണ്ടക്ഷരം വരുന്നു. ഇതുപോലെ രാമായണത്തിന്റെ സാരം എന്നത് 'രാമ' എന്ന രണ്ടക്ഷരമാണ്.വാല്മീകി പറയുന്നു
 കൂജന്തി രാമ രാമേതി മധുരം മധുരാക്ഷരം
ആരോഹ്യ കവിതാ ശാഖാം വന്ദേ വാത്മീകി കോകിലം

കവിതയാകുന്ന വൃക്ഷത്തിന്റെ ഒരു ശാഖയിലിരുന്നു കൊണ്ട് ഒരു കുയിൽ രാമ രാമ എന്ന് കൂകി കൊണ്ടേയിരിക്കുന്നു.

അക്ഷരമാലയിലും 'ര' എന്ന അക്ഷരമുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളിലും 'ര' അക്ഷരം വരുന്നുണ്ട്. ത്യാഗരാജ സ്വാമികളുടെ ഒരു കീർത്തനത്തിൽ തെലുസു രാമ ചിന്തനത്വം നാമം .അറിഞ്ഞു കൊണ്ട് രാമ നാമത്തെ ചൊല്ലു എന്നർത്ഥം.
Nochurji 🙏 🙏
Malini dipu 

No comments: