*ശ്രീമദ് ഭാഗവതം 50*
സംശയം വിപരീതജ്ഞാനം അജ്ഞാനം ഇങ്ങനെ മൂന്നു വിധത്തിൽ തടസ്സം ണ്ട്.
ആദ്യത്തേത് സംശയം. ഇവിടെ ഇരുന്ന് കേൾക്കുമ്പോൾ കുറച്ച് മനസ്സിലാവണ്ടാവും. കുറച്ച് കഴിഞ്ഞാൽ അങ്ങനെ ഒക്കെ ആവ്വോ. സംശയം. അല്ലെങ്കിൽ പറയണത് വിപരീതമായി ധരിക്കാ. അത് വിപരീതജ്ഞാനം. മൂന്നാമത് താൻ ശരീരം ആണെന്ന് ഭ്രമിക്കാ. അത് അജ്ഞാനം.
ഈ മൂന്നു തടസ്സവും ഇല്ലാതെ സ്വരൂപജ്ഞാനനിഷ്ഠനായി ഇരുന്നാൽ നീ എനിക്ക് ചെയ്യുന്ന ഉപകാരമായി എന്നാണ്.
ഞാൻ എന്ന ഭാവം അത് തോന്നായ്ക വേണം. ഞാൻ എന്ന ഭാവം ഉദിക്കാതിരിക്കാണെങ്കിൽ നമ്മൾ പൂർണ്ണമായിരിക്കും. ഭഗവദ് സ്വരൂപം ആയിട്ടിരിക്കും. അഹങ്കാരം ഉദിച്ചാലോ ബോധം ഖണ്ഡിക്കപ്പെടും. അഹങ്കാരം ഉദിക്കാതെ ഇരുന്നാൽ അയാൾക്ക് എന്തും നടക്കും. ലോകത്തിലുള്ള എല്ലാ ശക്തിയും അയാളുടെ കൈയ്യിലാണ്. സ്യാദ് ഈശ്വരത്വം സ്വത: ഈശ്വരത്വം പോലും ണ്ടാവും.
അപ്പോ ഈ തത്വത്തിനെ, സകലതും ഭഗവദ് സ്വരൂപം എന്ന തത്വത്തിനെ ഭഗവാൻ ബ്രഹ്മാവിന് ബോധിപ്പിച്ചു കൊടുത്തു. അനുഭവത്തോട് കൂടെ കൊടുത്തു. എങ്ങനെയാ? ആ വാക്ക് സ്വയം അനുഭവത്തോടു കൂടി പറയുമ്പോ അത് നേരെ ഹൃദയത്തിൽ പ്രവേശിക്കും. സ്വീകരിക്കുന്ന ആൾക്ക് പക്വത ഉണ്ടെങ്കിൽ അപ്പോ തന്നെ അനുഭവത്തിൽ ആയിക്കൊള്ളും. ശ്രവണമാത്രം കൊണ്ട് ആവരണം നീങ്ങി സ്വരൂപാനുഭവം ഉണ്ടാവും.
യോഗികൾ പറയണതും അതാണ്. പ്രകാശാവരണക്ഷയ: എന്ന് പതജ്ഞലി മഹർഷി. പ്രകാശത്തിനെ ആവരണം ചെയ്തിരിക്കുന്നു. ആ ആവരണം നീങ്ങിയാൽ പ്രകാശം ണ്ട്. ആ ആവരണം നീങ്ങാനാണ് ഭാഗവതത്തിലെ സ്തുതികളും കഥകളും എല്ലാം. ഭാഗവത പഠനം തന്നെ അറിഞ്ഞു കൊണ്ട് പഠിക്കാണെങ്കിൽ അതൊരു ശ്രവണം ആണ്. വേറെ ആരും പറഞ്ഞു തരൊന്നും വേണ്ട. ഉള്ളില് ചെത്തി ചെത്തി ചെത്തി അജ്ഞാനം പോകും. ആവരണം നീങ്ങും. തെളിച്ചം, spark ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കും ഉള്ളില്. ഓരോ ശ്ലോകവും നമുക്ക് ദർശനം തരും. ഓരോ ഭാവവും നമുക്ക് ദർശനം തരും. അങ്ങനെ പതുക്കെ തെളിഞ്ഞു തെളിഞ്ഞു വരാണെങ്കിലോ,
ആത്മതത്വവിശുദ്ധ്യർത്ഥം യഥാ ഭഗവാൻ ഋതം ബ്രഹ്മണേ ദർശയൻ രൂപം അവ്യളീക പ്രദാദൃത:
യാതൊരു വിധ കാപട്യവും ഇല്ലാതെ ബ്രഹ്മാവ് തപസ്സ് ചെയ്തതു കൊണ്ട് ഭഗവാൻ സദ്ഗുരു ആയി മുമ്പില് വന്ന് പറഞ്ഞു. എന്തിനാ പറഞ്ഞത്.?
ആത്മതത്വവിശുദ്ധ്യർത്ഥം.
ആത്മതത്വം എല്ലാവരുടെ ഉള്ളിലും ണ്ട്. തൈരിൽ വെണ്ണ ഉള്ളതു പോലെ. പക്ഷേ കടഞ്ഞെടുക്കുമ്പഴാണ് വിശുദ്ധി. അതേപോലെ പറയുന്തോറും നമുക്ക് ആത്മതത്വവിശുദ്ധി ണ്ടാവും. കേൾക്കുന്തോറും തെളിച്ചം ണ്ടാവും. തെളിഞ്ഞു തെളിഞ്ഞ് തെളിഞ്ഞ് ഈ ശരീരം മനസ്സ് ബുദ്ധി ഇതിൽ നിന്നൊക്കെ വേർതിരിഞ്ഞ് ഞാൻ എന്നുള്ള അനുഭവം സ്വതന്ത്രമായി തൈരിൽ നിന്നും വെണ്ണ പിരിഞ്ഞു വരുന്നതുപോലെ ആ ബോധം പിരിഞ്ഞു വരുന്നതാണ് ആത്മതത്വവിശുദ്ധി.
ആ വിശുദ്ധി ഉണ്ടാവാനായി യഥാ: ഭഗവാൻ ഋതം. ഏതൊരു തത്വത്തിനെ ഭഗവാൻ പറഞ്ഞുവോ ബ്രഹ്മണേ ദർശയൻ രൂപം. ആ തത്വം ബോധിപ്പിക്കുവാനായി ഭഗവാൻ ബ്രഹ്മാവിന് സദ്ഗുരു ആയി മുമ്പില് ദർശനം കൊടുത്തു.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad

No comments:
Post a Comment