Monday, February 11, 2019

*ശ്രീമദ് ഭാഗവതം 59*

സകലസൗന്ദര്യത്തിന്റേയും ധാമം ഭഗവാനാണ് എന്നറിയുമ്പോൾ  ആ സൗന്ദര്യത്തിൽ രമിക്കും. ഭഗവാനിൽ ആസക്തി ണ്ടാവും. അലൗകികമായ സൗന്ദര്യം കണ്ടാൽ ലൗകിക സൗന്ദര്യം പൊയ്പോവും. അതിനോടുള്ള ആസക്തി പൊയ്പോവും.

അതേപോലെ    അലൗകികമായ ചില രസങ്ങളുണ്ട്. അലങ്കാരശാസ്ത്രത്തിലുള്ള രസങ്ങളേക്കാൾ പ്രബലമായ രസങ്ങൾ ആത്മാവിലുണ്ട്. മനസ്സിലുള്ള രസങ്ങളെയാണ് ഈ അലങ്കാരശാസ്ത്രത്തിൽ ശൃംഗാരം ബീഭത്സം ഹാസ്യം രൗദ്രം ഭയാനകം അങ്ങനെ പല വിധ രസങ്ങളുമുണ്ടല്ലോ. ഈ ഭാവങ്ങളൊക്കെ മുഖത്ത് കാണിക്കുമല്ലോ. ഇതിൽ രസം എന്ന് പറയണ ചില ഭാവങ്ങളൊക്കെ ഉണ്ട്. അതില് മുഖ്യമായ ചില രസങ്ങൾ നമുക്ക് ഇഷ്ടപ്പെടും. അലൗകികമായ ഭഗവാനോടുള്ള ചില രസങ്ങളുണ്ട്. ശാന്തി. എല്ലാ രസങ്ങളേ ക്കാളും വലിയ രസം. ശാന്തി ആനന്ദം കരുണ സത് ചിത് ആനന്ദം. ചിത് ഒരു രസം ആണ്.

ഈ അലൗകികരസങ്ങളുടെ രുചി മനസ്സിന് കിട്ടിയാൽ മറ്റുള്ള ആസക്തി തനിയെ വിട്ടു പോകും. വെളിച്ചം കൊണ്ടുവരുമ്പോൾ ഇരുട്ട് പോകുന്നതു പോലെ. ഒരു മുറിയിൽ ഇരുട്ട് ണ്ട്. ആ ഇരുട്ടിനെ ഒരു ബക്കറ്റിലാക്കി പുറത്തു കൊണ്ട് പോയി ഒഴിക്കാൻ പറ്റ്വോ. വെളിച്ചം കൊണ്ട് വന്നാൽ എത്ര ആണ്ടായി കെട്ടി ക്കിടക്കണ ഇരുട്ടും ഒരു ക്ഷണത്തിൽ പോകും. അതേപോലെ ഭഗവാനോട് ആസക്തി വരുമ്പോൾ ഇത് വിട്ടു പോകും. അല്ലാതെ വേറെ വഴിയില്ല്യ.

ഭക്തിയോഗസ്തുസക്തിം.

ഭക്തിയോഗം സക്തി ആണ്. ഭഗവാനോടുള്ള ആസക്തി ആണ്. ഒന്നും ഉപേക്ഷിക്കേണ്ടതില്ല്യ. എല്ലാറ്റിന്റേയും നടുവിൽ ഇരുന്ന് ഭഗവാനോടുള്ള ആകർഷണം പതുക്കെ വളർത്തിക്കൊള്ളുക. ആ ഭക്തി വളരുന്തോറും പതുക്കെ പതുക്കെ ബാക്കി ഉള്ളതിൽ നിന്ന് വിട്ട് മനസ്സ് ഇതിലേക്ക് വരും. ആ ഭക്തി എങ്ങനെ വരും. സത്സംഗത്തിൽ നിന്ന് ഭക്തി വരണമെന്നാണ്. കപിലൻ പറയുന്നത് ജ്ഞാനികൾക്ക് സമ്മതമായിട്ടുള്ള ഭക്തി ആയിരിക്കണം.
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments: