തന്ത്രസമുച്ചയം.
തന്ത്ര സമുച്ചയത്തെ വികലമാക്കി നിരവധി കോലാഹലങ്ങൾ ഈ അടുത്ത കാലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. സണ്ണി കപ്പിക്കാടും സുനിൽ ഇളയിടവുമൊക്കെ അബദ്ധ പഞ്ചാംഗമാക്കി തന്ത്ര സമുചയത്തെ വ്യാഖ്യാനിച്ച് വക്രീകരിച്ചപ്പോൾ പല വിശ്വാസികളും ആശയക്കുഴപ്പത്തിലായിരുന്നു. ഏത് വിശ്വസിക്കണമെന്ന് തിട്ടമില്ലാത്ത ഒരു അവസ്ഥ. നേരായി വായിക്കുന്നതിന് പകരം സമൂഹത്തിലെ കുറുനരികൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ച അതേ തന്ത്രസമുച്ചയത്തെ ആധാരമാക്കി ക്ഷേത്ര പ്രവേശനത്തെ കുറിച്ചും അവിടെത്തെ ശുദ്ധിയെ കുറിച്ചും അതിലെ യഥാർത്ഥ അർത്ഥ സംഹിതകളെ വിവരിക്കുകയാണ് ഇവിടെ പണ്ഡിതോത്തമനായ ശ്രീ. Krishna Kumar. അദ്ദേഹത്തോടുള്ള കടപ്പാടോടുകൂടി അദ്ദേഹത്തിന്റെ ഈ രചന ഷെയർ ചെയ്യുന്നു.
യഥാര്ഥത്തിൽ തന്ത്രസമുച്ചയത്തിന് അല്ല തെറ്റു സംഭവിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തെ അതിന്റെ അര്ഥതലം ഉൾക്കൊള്ളാതെ ആവശ്യാനുസാരം വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ആണ് അവിടെ തെറ്റിയത്. തന്ത്രമെന്നത് ഗുപ്തമായ വിധിയാണ്. അതുകൊണ്ട് തന്നെ അതിനെ സാമാന്യാർത്ഥത്തിലല്ല സ്വീകരിക്കേണ്ടത് എന്നത് സാമാന്യയുക്തിയാണ്. അതുപോലും ചിന്തിക്കാതെ തന്ത്ര യുക്തിയേയോ വ്യാഖ്യാന ലക്ഷണത്തെയോ നോക്കാതെ വ്യാഖ്യാനിച്ചപ്പോഴാണ് ഇന്നു ലഭ്യമായ അര്ഥങ്ങൾ കിട്ടിയിരിക്കുന്നത്.
സംസ്കൃതത്തിന് അനേകം അര്ഥങ്ങളുണ്ട് അതുകൊണ്ട് ഏതു തരത്തിലും വ്യാഖ്യാനിക്കാമെന്നാണ് എല്ലാവരും വിചാരിക്കുന്നത്. തീര്ച്ചയായും അല്ല അതിന് കൃത്യമായ നീയമമുണ്ട്. വ്യാഖ്യാന ലക്ഷണത്തോടു കൂടി തന്നെയെ അതിനെ വ്യാഖ്യാനിക്കാനാവൂ. അതു മനസ്സിലാക്കി ചോദിക്കാത്തത് കൊണ്ടാണ് ഇപ്രകാരമുള്ള പ്രശ്നം സമൂഹത്തിൽ വരുന്നത്..
വ്യാഖ്യാ എന്നതിന് വിവരണാത്മക ശബ്ദ സമൂഹരൂപം എന്ന് വാചസ്പത്യകാരൻ പറയുന്നു. വിശേഷരൂപമായ ആഖ്യാനത്തെയാണ് വ്യാഖ്യാനമെന്നു പറയുന്നത്.
പദച്ഛേദഃ പദാര്ഥോക്തിഃ വിഗ്രഹോ വാക്യയോജനാ
ആക്ഷേപശ്ച സമാധാനം വ്യാഖ്യാനം ഷഡ്വിധം മതം.
പദച്ഛേദം, പദാനാം അര്ഥഃ, ഉക്തപദാനാം വിഗ്രഹഃ, വാക്യയോജനാ, ഉക്തവിഷയാനാം സന്ദേഹ നിവാരണായ പ്രശ്നം, തസ്യ സമാധാനം ഇതി വ്യാഖ്യാന ലക്ഷണം.
അതായത് വ്യാഖ്യാനത്തിൽ ആദ്യം ഏതൊന്നിന്റേയും പദച്ഛേദത്തെ ആദ്യം ചെയ്യേണ്ടതാണ്. തുടർന്ന് അതിന്റെ അര്ഥത്തെ പറയുക. ആ പദച്ഛേദത്തിന്റെ വിഗ്രഹത്തെ പറഞ്ഞു വാക്യത്തെ യോജിപ്പിക്കുക അഥവാ അന്വയ രൂപമായി ചേര്ക്കുക. എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അഥവാ പൂർവ പക്ഷമായി ചിന്തിക്കേണ്ടതുണ്ടെങ്കിൽ അത് പറഞ്ഞു സിദ്ധാന്ത പക്ഷത്തെ സ്ഥാപിക്കുക അഥവാ സമാധാനത്തെ പറഞ്ഞ് ആ അര്ഥത്തെ മനസ്സിലാക്കി കൊടുക്കുക. ഇത്രയും ചെയ്യുന്നതാണ് വ്യാഖ്യാനം. വ്യാഖ്യാനത്തിൽ ഇത്രയും വിഷയങ്ങളെ ക്രോഡീകരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ എന്തു പറഞ്ഞാലും അവയെ ചോദ്യം ചെയ്യുക, അല്ലെങ്കിൽ തിരസ്കരിക്കുക എന്നാണ് പാരമ്പര്യ സംപ്രദായം.
ഇനി നമുക്ക് തന്ത്രസമുച്ചയത്തിൽ പറഞ്ഞിരിക്കുന്ന വിഷയത്തെ നോക്കാം...
ക്ഷേത്രേ മൃതിര്ജനനമംഗണമണ്ഡപാദൌ
മൂത്രാസൃഗാദിപതനം പതിതാദിവേശഃ
സോലൂകഗൃദ്ധ്ര കരടശ്വഖരോഷ്ടകോല
ക്രോഷ്ട്യക്ഷഡൂണ്ഡുഭ പുരസ്സരഗര്ഭവേശഃ
ക്ഷേത്രത്തിൽ ജനനമോ മരണമോ ഉണ്ടായാലോ, ക്ഷേത്രത്തിന്റെ അംഗണത്തിലും മണ്ഡപത്തിലും, മൂത്രവും മലവും പതിച്ചാലോ, പതിതാദികൾ കയറിയാലോ, മൂങ്ങ, കഴുകൻ, കാക്ക, നായ്, കഴുത, ഒട്ടകം, പന്നി, കുറുക്കൻ, കുരങ്ങ്, ചേര എന്നിവ കയറിയാലോ അശുദ്ധി സംഭവിക്കും. ഇതാണ് സാമാന്യാര്ഥം.
ഇവിടെ ഈശ്ലോകത്തിൽ നേരിട്ട് മനുഷ്യരുടെ ഒരു ജാതിയും പറഞ്ഞിട്ടില്ല. ഈ ശ്ലോകത്തിലെ പതിത ശബ്ദമാണ് വ്യാഖ്യാനത്തിനുപയോഗിച്ചിരിക്കുന്നത്.. പതിതാദിവേശഃ എന്നാണ് പറഞ്ഞിരിക്കുന്നത്. പതിതനായവരെല്ലാം തന്നെ പ്രവേശിച്ചാൽ. വേശമെന്നാൽ വിശന്തി നയനമനാംസ്യത്രേതി എന്ന്. പ്രവേശിക്കുക എന്ന് അര്ഥം.
ഇനി യുക്തി നോക്കാം. ഒന്നു ശ്ലോകം നോക്കൂ, ഇവിടെ ആചാര്യൻ മനുഷ്യരുടെ ജാതി പറയുവാൻ സാധ്യതയുണ്ടോ.. തീര്ച്ചയായും ഇല്ല കാരണം ജനറലായ കാര്യമാണ് ഇവിടെ പറയുന്നത്..
അങ്ങിനെയെങ്കിൽ പതിതഃ എന്ന ശബ്ദത്തിന്റെ അര്ഥം കുറച്ചു കൂടി കൃത്യമായി നോക്കാം..
പതിതഃ എന്നാൽ ഒരു ശാസ്ത്രത്തിലും ജാതീയമായ ഒരു അര്ഥവുമില്ല. അതിന് സമാസം പറയുന്നത് പതതി ഭ്രഷ്ടോ ഭവതി സ്വധര്മ്മാത് ശാസ്ത്രവിഹിത കര്മ്മണഃ സദാചാരാദിഭ്യോ വാ യഃ. അതായത് സ്വന്തം ധര്മ്മത്തിൽ നിന്ന് അല്ലെങ്കിൽ ശാസ്ത്രവിഹിതമായ സ്വന്തം കര്മ്മങ്ങളെ കൃത്യമായി ചെയ്യാതിരിക്കുകയും സദാചാരത്തിൽ നിന്നു ഭ്രഷ്ടനായവനോ ആയ വ്യക്തിയെ ആണ് ഇവിടെ പതിതനെന്നു പറയുന്നത്. നാം കല്പിച്ചിരിക്കുന്നതായ വിഹിതകര്മ്മങ്ങളെ സ്വീകരിക്കാതെ അതിനെ എതിര്ക്കുന്നവരെയാണ് നാം പതിതനെന്നു വിളിക്കുന്നത്. ഇപ്പോൽ നിരീശ്വരവാദികളായ വ്യക്തികളെ ക്ഷേത്രത്തിൽ കയറ്റരുത് എന്നു നാം പറയുന്ന അതേ രീതിയാണ് ഇവിടെ പതിതശബ്ദം കൊണ്ടു വിവക്ഷിച്ചിരിക്കുന്നത്.
ഇതിന്റെ ലക്ഷണം കൂടി പറയുന്നുണ്ട്
സ്വധര്മ്മഃ യഃ സമുച്ഛിദ്യ പരധര്മ്മം സമാശ്രയേത്
അനാപദി സ വിദ്വദ്ഭിഃ പതിതഃ പരികീര്ത്തിതഃ
സ്വധര്മ്മത്തെ ചെയ്യാതെ പരധര്മ്മത്തെ സ്വീകരിക്കുകയും അതുപോലെ ശാസ്ത്രവിഹിതമായ കര്മ്മങ്ങളിൽ നിന്നു പതിക്കുകയും ചെയ്യുന്നവനെയാണ് പതിതഃ എന്നു വിളിക്കുന്നത്.
ഒന്നു കൂടി വിശദീകരിച്ചാൽ, ക്രോധം നിമിത്തം വിഷം, വിഹ്നി, ജലം തുടങ്ങി ഏതെങ്കിലും വഴിയിൽ മനുഷ്യരെ കൊല്ലുക, അതുപോലെ മറ്റ് വിഷയങ്ങളിലൂടെ അധര്മ്മം ചെയ്യുന്ന ക്രൂരബുദ്ധികളെയാണ് ഇവിടെ പതിത ശബ്ദ വിവക്ഷ.
ഇവരുടെ കൂടെ നടക്കുന്നവരെയും എങ്ങിനെ ചിന്തിക്കണമെന്നു പറയുന്നു,
ആസന്നശയനാച്ചൈനം ഭോജനാത് കഥനാദിഷു, സംവത്സരേണ പതതി പതിതേന സഹാചരൻ
ഇപ്രകാരമുള്ളവരുടെ കൂടെ ഇരിക്കുക, ശയിക്കുക, ഭക്ഷണം കഴിക്കുക, സംഭാഷണം നടത്തുക എന്നിങ്ങനെ സംവത്സരം കൊണ്ട് കൂടെ നടക്കുന്ന വ്യക്തിയും പതിതനാകും. ഇപ്പോ നാം പറയുന്നില്ലെ, ശബരിമല നശിപ്പിക്കുവാൻ ശ്രമിക്കുന്നവരുടെ കൂടെ നടക്കുന്നവരേയും തിരസ്കരിക്കണം. മാതൃഭൂമി ഹിന്ദുക്കള്ക്കെതിരെ എഴുതിയപ്പോൾ അവര്ക്ക് പരസ്യം നൽകയിവരേയും തള്ളിയതുപോലെ തന്നെ ഇവിടെ സ്വീകരിക്കാം. .
ഇനി പ്രായശ്ചിത്ത സ്വരൂപമായി ഗൌതമസ്മൃതി പറയുന്നു,
ബ്രഹ്മഹാ സുരാപ ഗുരുതല്പഗഃ മാതൃപിതൃയോനിസംബദ്ധാഗസ്തേന നാസ്തിക നിന്ദിതകര്മാഭ്യാസീ..
ഇപ്രകാരമുള്ളവരെയെല്ലാമാണ് പതിതനായി പറയുന്നത്.
ശുദ്ധനായ വ്യക്തികളെ കൊല്ലുന്നവർ, മദ്യം കഴിക്കുവാൻ പ്രേരിപ്പിക്കുന്നവർ, ഗുരുപത്നീ ഗമനം ചെയ്യുന്നവർ, മാതൃപിതൃയോനിയെ ഇച്ഛിക്കുന്നവർ, നാസ്തികരും നിന്ദിതരുമായ കര്മ്മങ്ങളെ അഭ്യസിക്കുന്നവർ, അതുപോലെ മഹാപാതകങ്ങളായ ഇവയെ ചെയ്യുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർ ഇപ്രകാരമഉള്ളവരെയാണ് പതിതശബ്ദം കൊണ്ടു പറയുന്നത്.
ശൌചികൾ അഥവാ ശൌചമില്ലാത്തവരെന്ന അര്ഥത്തിലായാലും പതിതന് ഈ ജാതീയമായ അര്ഥം വരില്ല..
അഭക്ഷ്യപരിഹാരസ്തു സംസര്ഗശ്ചാപ്യനിന്ദിതൈഃ
സ്വധര്മ്മേ ച വ്യവസ്ഥാനം ശൌചമേതത് പ്രകീര്ത്തിതം എന്ന് ഏകാദശീ തത്ത്വത്തിൽ ബൃഹസ്പതി തന്നെ പറയുന്നു.
അതായത് ഭക്ഷിക്കാൻ യോഗ്യമല്ലാത്തത് കഴിക്കാതെ ഇരിക്കുക, നിന്ദിതരായവരോടു കൂടി സംസര്ഗ്ഗം ചെയ്യാതെ ഇരിക്കുക, സ്വധര്മ്മത്തിൽ വ്യവസ്ഥയോടു കൂടി സ്ഥിതിചെയ്യുക എന്നിവയാണ് ശൌചം. ഇതിന്റെ നേരെ വിപരീതമാണ് അശൌചം അഥവാ പതിതം. അതായത് ഇവിടെയും ജാതിയല്ല.
ഇനി തന്ത്രസമുച്ചയത്തിൽ ശുദ്ധിയിൽ പറയുന്ന വിപ്രോച്ഛിഷ്ടമാണ്.. ഇത് സ്ഥാന ശുദ്ധിയ്കായി പറയുന്നതാണ്. ഖനനം, ഹരണം, ദാഹഃ, പൂരണം, ഗോനിവാസനം, വിപ്രോച്ഛിഷ്ടം, ഗവ്യം ഈ ഏഴെണ്ണമാണ് സ്ഥാനശുദ്ധിയായി പറയുന്നത്.
അതായത് കുഴിക്കുക, മണ്ണു മാറ്റുക, കത്തിക്കുക, മണ്ണുനിറക്കുക, പശുവിനെ നിര്ത്തുക, പഞ്ചഗവ്യം ഇവിടെയാണ് വിപ്രോച്ഛിഷ്ടം പറയുന്നത്. ഭൂശുദ്ധി ചെയ്തിട്ടില്ലാത്ത ഏറ്റവും മോശമായി കിടക്കുന്ന ഒരു സ്ഥലത്തെ ശുദ്ധമാക്കിയെടുക്കുവാൻ ശ്രമിക്കുന്നതാണ് സ്ഥാനശുദ്ധി. അവിടെ എങ്ങിനെയാണ് കുറച്ചു ആളുകള്ക്ക് ഭക്ഷണം കൊടുക്കുക. ചിന്തിച്ചു നോക്കൂ.. ആ സ്ഥലത്ത് ആരെങ്കിലും ബ്രാഹ്മണര്ക്ക് എന്നല്ല ആര്ക്കെങ്കിലും നാം ഭക്ഷണം കൊടുക്കുമോ.. എവിടെ ഇരുന്ന് ആണ് കഴിക്കുക.. ശുദ്ധമല്ലാത്ത സ്ഥലത്ത് അഗ്നിസ്ഥാപനം ചെയ്തു ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.. അപ്പോൾ അവിടെ വിപ്രോച്ഛിഷ്ടമെന്നാൽ തിന്നുകഴിഞ്ഞതിന്റെ ബാക്കിയല്ല പറഞ്ഞിരിക്കുന്നത്.
വിപ്രശബ്ദം കൊണ്ടു പറഞ്ഞിരിക്കുന്നത് വിശേഷേണ പ്രാതി പൂരയതി ഷട് കര്മ്മാണി. അതായത് ആറു കര്മ്മങ്ങളും വിശേഷമായി പൂരിപ്പിക്കുന്ന യാതൊരുവനുണ്ടോ അവനാണ് വിപ്രൻ. ആറു കര്മ്മങ്ങളെന്തെന്ന് ശാന്തി തുടങ്ങിയ കര്മ്മങ്ങളു അറിയുന്നവര്ക്ക് മനസ്സിലാക്കാവുന്നതേയുള്ളു..
അടുത്തത് ഉച്ഛിഷ്ട ശബ്ദമാണ്. നമുക്ക് കേട്ടു കേട്ടു പഴക്കം വന്ന ഒന്നാണ് ഭുക്താവശിഷ്ടം. അതായത് ബ്രാഹ്മണരു കഴിച്ചതിന്റെ ബാക്കി. ഇതുമായി യാതൊരു ബന്ധവും ഈ വാക്കിനില്ല. ഉദ് എന്നതിനോട് ശിഷ് ചേരുമ്പോഴാണ് ഉച്ഛിഷ്ടശബ്ദം വരുന്നത്. ഉദ് എന്നും ശിഷ്ടമെന്നും ഉള്ള രണ്ടു പദങ്ങളെന്നു സാമാന്യമായി പറയാം.
ഉദ് ധാതുവിന് ഉദോ അനൂര്ദ്ധചേഷ്ടായാം എന്നാണ് സൂത്രവിധി. പ്രകാശേ, ഉത്കര്ഷെ എന്നെല്ലാം അര്ഥം. ഉറക്കെ പറയുക പ്രകാശിപ്പിക്കുക എന്നെല്ലാ്ം അര്ഥം.
ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ,
പ്രാബല്യ വിയോഗ ഊര്ധ്വ കര്മ്മലാഭ പ്രകാശ ആശ്ചര്യ മോക്ഷണാഭാവ ദലപ്രാധാന്യ ശക്തിഷു.
ഇത്രയും അര്ഥം ഇതിനുണ്ട്. ഇവിടെ കര്മ്മലാഭത്തിനു വേണ്ടിയുള്ള പ്രത്യേകമായ ക്രിയയാണ് എന്നു ഉറപ്പായല്ലോ..
എന്തു ക്രിയയാണ് അതിനുള്ള ഉത്തരമാണ് ശിഷ്ടശബ്ദം.
ശിഷ്ടശബ്ദം വന്നിരിക്കുന്നത് ശാസ് ധാതുവിൽ നിന്നാണ്. അതിന് അര്ഥം ആശിഷി അതായത് മംഗളവാക്കുകൾ എന്നാണ്. ഗുരുക്കന്മാരിൽ നിന്നുള്ളതും, അതുപോലെ പൂർവികരിൽ നിന്നുള്ളതുമായ മംഗളവാക്യങ്ങളായ വേദാദി വാക്യങ്ങളേയും പ്രാര്ഥനെയേയുമാണ് പറയുന്നത്. ഇഷ്ടപൂര്ത്തിക്കുവേണ്ടിയുള്ള ആശംസ എന്നര്ഥം. അതായത് ആശിസ്സാണ് ഉച്ഛിഷ്ടം.
എങ്ങിനെയുള്ള വേദവാക്യമെന്നാണെങ്കിൽ വിശ്വാസത്തോടു കൂടിയതും, സുബോധത്തോടു കൂടിയതും ശാന്തിയോടു കൂടിയ വേദവാക്യത്തെയാണ് പറയുന്നത്.
എങ്ങിനെയുള്ളവരാണ് അത് ചെയ്യേണ്ടത് ശിഷ്ടന്മാരാണ്. ആരാണ് ശിഷ്ടന്മാർ.. അതിന് അര്ഥം പറയുന്നു,
വിശേഷശബ്ദനിഷ്ഠന്മാരായ ശേഷമെന്നും ശിഷ്ടന്മാരെന്നും വിളിക്കുന്നത്. അവരാണ് ധാര്മ്മികന്മാർ. സപ്തര്ഷികളായവരെയാണ് ശിഷ്ടന്മാരായി ഉദാഹരിക്കുന്നത് അവരാണ് ലോകനന്മയ്കായി ജീവിതം ഉഴിഞ്ഞുവച്ചവർ. അപ്രകാരമുള്ളവരുടെ ധര്മ്മം നിമിത്തമാണ് അവരെ ശിഷ്ടന്മാരെന്നു വിളിക്കുന്നത്. ആ ശിഷ്ടന്മാരാൽ സ്ഥാപിക്കപ്പെട്ട ധര്മ്മം തന്നെയാണ് യുഗത്തെ നിലനിര്ത്തുന്നത്. അവരുടെ മംഗളകരമായ വാക്കുകളെയാണ് ഇവിടെ ഉച്ഛിഷ്ടമെന്നു പറയുന്നത്. അല്ലാതെ മറ്റൊന്നല്ല..
ഇപ്രകാരം ഗ്രന്ഥവിഷയത്തെ ആധാരമാക്കി, പൂർവാപര യുക്തി ചിന്തിച്ച് തന്ത്രയുക്തിയേയും അതുപോലെ കാലദേശത്തിനേയും കണക്കാക്കി ആചാര്യനെഴുതിയിരിക്കുന്നത് എന്താണോ അതേ തലത്തെ വിശദീകരിച്ചു പറയുന്നതാണ് വ്യാഖ്യാനം. ഒരു ശാസ്ത്രവും ഒരു വ്യക്തിയ്കോ ഒരു പ്രത്യേക വിഭാഗത്തിനോ വേണ്ടി എഴുതപ്പെട്ടത് അല്ല പ്രത്യേകിച്ച് തന്ത്രം, അവിടെ ജാതിയോ മതമോ എന്നതില്ല എന്ന് തന്ത്രമെന്ന വാക്കിന്റെ വ്യുത്പത്തിയിലൂടേയും അതുപോലെ ആചാര്യ ലക്ഷണത്തിലുടേയും ആഗമപ്രമാണങ്ങളിലൂടെ ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതെഴുയിത് വ്യക്തിഗതമായി യാതൊരാളേയും കുറച്ചുകാണിക്കാനല്ല.. അക്കാഡമിക് വർക്കുകൾ ഇത്തരത്തിലുള്ള ഗ്രന്ഥത്തിൽ നടത്തേണ്ടത് അത്യാവശ്യമാണെന്നു കൂടി കാണിക്കാനാണ്. ഈ ശാസ്ത്രങ്ങളൊന്നും തന്നെ പരസ്പര വ്യക്തിവിദ്വേഷത്തിനു വേണ്ടി എഴുതപ്പെട്ടതല്ല. ലോകത്തിന് ഗുണകരമാകുന്നതിനു വേണ്ടി ആചാര്യന്മാരു നിര്ദ്ദേശിച്ചിരിക്കുന്നതാണ് തന്ത്രാദി ശാസ്ത്രങ്ങൾ.. അതിനെ അതേ തലത്തിൽ ചിന്തിക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും അത്യാവശ്യമാണ്.
മുകളിൽ എഴുതിയതിൽ തെറ്റുകളു സംഭവിച്ചിട്ടുണ്ട് യോഗ്യരായവർ സദയം ക്ഷമിക്കുക. ശ്രീ ഗുരുഭ്യോ നമഃ ഹരി ഓം.

No comments:
Post a Comment