ബ്രഹ്മവിദ്യ.
ആത്മാന്വേഷികൾ അറിയാനായി ... ആത്മബോധവും ( തന്നെപ്പറ്റിയുള്ള അറിവിന്റെ മണ്ഡലം (ആധി + ആത്മികം) - ആദ്ധ്യാത്മികവും പ്രപഞ്ചബോധവും ഈ പിരിവുകളെ ഉല്ലംഘിച്ചുപോയി ആനുഭുതികമായ ഒരു കണ്ണുതുറക്കലിലൂടെ എത്തിച്ചേരേണ്ടതാണ് പരമബോധം. അതിന് ആത്മസംയമനവും ബുദ്ധികൊണ്ടുള്ള മനനവും ഹൃദയം കൊണ്ടുള്ള ശ്രദ്ധയും ഉന്നതമായ ലക്ഷ്യബോധവും ജീവിതത്തില് വളര്ത്തിയെടുക്കണം. ജീവിക്കാന് തുടങ്ങുമ്പോള്തന്നെ എങ്ങനെ ജീവിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കണം.ഇഹലോകജീവീതം സുഖദുഖങ്ങള്ക്ക് ഒപ്പമാണ്.അതില് നിന്ന് ആത്മസംതൃപ്തിയും തിരിഞ്ഞുനോക്കുമ്പോഴുള്ള അഭിമാനവും വളര്ത്തിയെടുക്കാന് വിദ്യാഭ്യാസത്തിന് കഴിയണം. അതിന് അന്വയഃ വ്യതിരേക രീതിയിൽ ഗുരുവിൽ നിന്നും പഠിക്കണം. ജീവിതം സുന്ദരമാക്കണം.അതിനുള്ള അവസരമാണ് ഇഹലോകജീവിതം. മനുഷ്യരെല്ലാം സച്ചിദാനന്ദ സ്വരൂപികളാണ് .
No comments:
Post a Comment