ബ്രഹ്മവിദ്യ.1
"മനുഷ്യൻ സംസാരമാകുന്ന ചെളിക്കുണ്ടിൽ വീഴുന്നതിനും, അതിൽനിന്ന് മുക്തി നേടുന്നതിനും കാരണം മനസ്സാണ്. മനസ്സിനെയാണ് കീഴടക്കേണ്ടത്. സത്വ രജസ്തമോഗുണങ്ങൾ മനസ്സിനെ കളങ്കപ്പെടുത്തുമ്പോൾ അതിന്റെ ഗതി ലൗകിക വിഷയങ്ങളിലേക്ക് തിരിയുന്നു. അതിനു നല്ലതോ, ചീത്തയോ ആയ കർമ്മങ്ങൾ എപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കേണ്ടിവരും. ജനനമരണങ്ങളാകുന്ന ശൃംഖല അനന്തവും ആയിരിക്കും. അത് ആഗ്രഹങ്ങളെ സ്വീകരിക്കുന്നു. അതിന്റെ അധോഗതിയും, പുരോഗതിയും ഈ ആഗ്രഹങ്ങളുടെ ഗുണദോഷം അനുസരിച്ചായിരിക്കുകയും ചെയ്യും"
"സുഖവും ദുഃഖവും മനുഷ്യജീവിതത്തെ ബാധിക്കുന്നു. അത് അവസാനമില്ലാത്തതാണ്. പ്രപഞ്ച വിഷയങ്ങളിൽ മനസ്സ് ആസക്തമായിരിക്കുന്നിടത്തോളം കാലം അതൊരിക്കലും സ്വയം പ്രകാശം ആവുകയുമില്ല. ഉദാഹരണമായി ഒരു ചെറിയ വിളക്ക് എടുക്കുക. അതിൽ ഒരു തിരിയുണ്ട്. ആ തിരിയെ ജ്വലിപ്പിച്ച് നിർത്തുന്നത് അൽപ്പം നെയ്യാണ്. അത് കത്തുമ്പോൾ അതിനെ നിലനിർത്തുന്ന നെയ്യിന്റെ തരമനുസരിച്ച് തീജ്വാലക്ക് തെളിച്ചമുണ്ടായിരിക്കും. എന്നാൽ എപ്പോൾ നെയ്യ് തീർന്നുപോകുന്നുവോ, അപ്പോൾ തിരി അതിന്റെ സ്വന്തം പ്രകൃതിക്ക് അനുസരിച്ച് കത്തുകയും പിന്നീടത് ശൂന്യമായി തീരുകയും ചെയ്യും".
"ഈ തിരിപോലെയാണ് മനുഷ്യമനസ്സും. അത് ഗുണങ്ങളെക്കൊണ്ട് പോഷിപ്പിക്കുന്നിടത്തോളം കാലം അവയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കും. ഗുണങ്ങൾ മനസ്സിനെ വിടുമ്പോൾ അതിനു അസ്തിത്വം ഇല്ലാതായിത്തീരും. വായു എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് പോലെ ഈശ്വരൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എപ്പോൾ ആസക്തി മുഴുവൻ കൈവെടിയുന്നുവോ, കാമക്രോധാദി ശത്രുക്കളെ ജയിക്കുന്നുവോ, ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് സ്വയം പ്രകാശിതമായി തീരുന്നുവോ, അപ്പോൾ ജീവൻ മുക്തനാകുന്നു. എന്നാൽ അതുവരെ ഈ ലോകത്തിൽ വീണ്ടുംവീണ്ടും ജനിക്കുകയെന്ന ദുഃഖം അനുഭവിക്കുകതന്നെ വേണം.

No comments:
Post a Comment