Tuesday, February 12, 2019

ജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം. 
വ്യാസനും വാല്മീകിക്കും ശേഷം  മനുഷ്യരാശിയുടെ ആദ്ധ്യാത്മികോദ്ദീപനത്തിന് ധാരാളം സംഭാവന നല്കിയ ജഗദ്‌ഗുരു ആയിരുന്നു ശങ്കരാചാര്യർ .
വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം ...bharateeyam

No comments: