ഷഡ്ദർശനങ്ങൾ.
ന്യായം , വൈശേഷികം , സാംഖ്യം , യോഗം , പൂർവമീമാംസ,ഉത്തര മീമാംസ എന്നിവയാണ് ഷഡ് ദർശനങ്ങൾ ,ഇവയുടെ പ്രണേതാക്കൾ യഥാക്രമംഗൗതമൻ , കണാദൻ , കപിലൻ , ജൈമിനി, ബാദരായണൻ , വ്യാസൻ എന്നീ ഋഷിമാരും.
എന്താണ് ദർശനം ? ഈ പദം "ദൃശ്യതേ ഇതി ദർശനം "
എന്ന് മനസ്സിലാക്കണം.അതായത് എന്താണോ കാണപ്പെടുന്നത് അത്! ഇപ്രകാരമാണ് വാക്കിനു അർത്ഥ കൽപ്പന .
പടർന്നു പന്തലിച്ച തത്വശാസ്ത്രാത്മകമായ ചിന്തകളെ ഇഴപിരിച്ച് സ്വബുദ്ധിയുടെ പരമകാഷ്ടയിൽ സമഗ്രമായി പഠിച്ച് , അവതരിപ്പിക്കുന്നവയാണ് ദർശനം . മനുഷ്യന്റെ ജിജ്ഞാസയുടെ പൂർത്തീകരണമാണ് ദർശനം .താൻ പിറന്നു വീഴുമ്പോഴുണ്ടായിരുന്ന ആദിമമായ സ്വാതന്ത്ര്യത്തെ അനുഭവിക്കാനുള്ള ആഗ്രഹത്തിന്റെ സാഫല്യമാണ് ദർശനം .
വ്യക്തി സ്വയം പലവുരു ചോദിക്കേണ്ടുന്ന ഒരു ചോദ്യത്തിൽ നിന്ന് - ഞാൻ ആരാണ്?-എന്ന ചോദ്യത്തിൽ നിന്നാണ് ദർശനങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്."എന്റെ സ്വത്വം എന്താണ്?, പലതായി കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്?ഇത് സചേതനമോ അതോ ജഡ രൂപമോ?" ഇങ്ങനെ ഭാരതീയ ദാർശനികത സീമകൾ കടന്ന് മുന്നോട്ട് നീങ്ങുന്നു.
ഭാരതീയ ദർശങ്ങൾ പൊതുവായി രണ്ടായി തിരിച്ചിരിക്കുന്നു,-ആസ്തികമെന്നും,നാസ്തികമെന്നും.
ആസ്തിക ദർശനങ്ങൾ- അപൗരുഷേയമായ വേദങ്ങളെ പ്രമാണമാക്കിക്കൊണ്ട് ഈശ്വരാസ്ഥിത്വം അംഗീകരിച്ചുകൊണ്ട് എഴുതപ്പെട്ടവയാണ് വൈദിക ദർശനങ്ങൾഅഥവാ ആസ്തിക ദർശനങ്ങൾ.
നാസ്തിക ദർശനങ്ങൾ :-
വേദ പ്രമാണങ്ങൾ അംഗീകരിക്കാത്ത ദർശനങ്ങളും നമുക്ക് സ്വന്തമായുണ്ട്.ഇവ നാസ്തിക ദർശനങ്ങൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.(ഇവയെ ആധുനിക കാലത്തെ നിരീശ്വര വാദവുമായി തെറ്റിദ്ധരിക്കരുത്.യുക്തിവാദവും നിരീശ്വര വാദവും ഒന്നല്ല,രണ്ടു തന്നെയാണ്. )ഐഹിക ജീവിതത്തിലെ സുഖത്തിനാണ് ഈ ദർശനങ്ങൾ പ്രാമുഖ്യം കൽപ്പിച്ചിരിക്കുന്നത്.
- ചാർവാകം - ബൃഹസ്പതി
- ജൈനം - ഋഷഭദേവൻ
- ബൗദ്ധം - സിദ്ധാർത്ഥ ഗൗതമൻ ( ശ്രീ ബുദ്ധദേവൻ)
ദർശനങ്ങളുടെ സവിശേഷത അവ എഴുതപ്പെട്ട രീതിയാണ്. 'സൂത്ര'രൂപത്തിലാണ്രചിച്ചിരിക്കുന്നത്.'സൂത്രം' എന്ന പദത്തിന് 'നൂല്'എന്നാണർത്ഥം.വിവിധങ്ങളായ പുഷ്പങ്ങളെയെല്ലാം ഒരു നൂലിഴ ഒന്നായി ചേർത്തു നിർത്തുന്നതെങ്ങനെയാണോ , അപ്രകാരം വിവധ വിഷയങ്ങളെ അതിന്റെ ആഴത്തിലുള്ള ഏകതയിൽ ഒന്നിച്ചു ദർശിക്കുന്ന അനുഭൂതിയാണ് ഇവ പ്രദാനം ചെയ്യുന്നത്.ധർമ്മം എന്ന വാക്കിന്റെ അർത്ഥം 'ധൃ ധാരയേത്' അഥവാ 'എന്താണോ (ഈ പ്രപഞ്ചത്തെ ) ചേർത്ത് കോർത്ത് ധരിക്കുന്നത്' എന്നത് ഇവിടെ ചേർത്തു വായിക്കുക.ള്ള ദിവസങ്ങളിൽ ഷഡ് ദർശനങ്ങളെ പ്രതിപാദിക്കുന്നതാണ്. വായനക്കാരുടെ ഹൃദയപൂർവമുള്ള സഹകരണം പ്രതീക്ഷിക്കുന്നു....bharateeyam
No comments:
Post a Comment