ഈശ്വര സാന്നിദ്ധ്യം
അന്നേദിവസം ക്ഷേത്രാങ്കണം ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു.പൊതുവെ ക്ഷേത്രകാര്യങ്ങളിലെല്ലാംവേണ്ട രീതിയിൽ സഹകരിച്ചു പോന്ന എന്നോട് കമ്മറ്റിക്കാർക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് .പലപ്പോഴുപ്രഭാഷണം ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടും ഞാൻ ഓരോ തടസ്സങ്ങൾ നിരത്തി പിന്മാറുകയാണ് പതിവ് . ഇത്തവണ ഞാനാവസരം ചോദിച്ചു വാങ്ങി .കാരണം അതുപോലൊരു അനുഭവം എന്റെ ജീവിതത്തിൽ വന്നുഭവിച്ചു.അതൊന്നു പങ്കു വയ്ക്കണമെന്ന കടുത്ത മോഹം
ഞാൻ തുടങ്ങി 'ഭക്ത ജനങ്ങളേ ! മറ്റു മതങ്ങളിൽ നിന്നും ,ആചാരങ്ങളിൽ നിന്നും തുലോം വിഭിന്നമാണ് ഹിന്ദുത്വമെന്ന ഈ ചട്ടക്കൂട് .ഇവിടെ അടിച്ചേല്പിക്കലോ ,ഈ രീതിയിൽ വേണമെന്ന് ആരും നിര്ബന്ധിക്കുകയോ ചെയ്യുന്നില്ല. .അതുകൊണ്ടു തന്നെ വിശ്വാസത്തിന്റെ പേരിൽ ഏറെ ചൂഷണം ചെയ്യപ്പെടുന്നത് ഹിന്ദുക്കളാണ് എന്നാൽ നമ്മുടെ വൈദികകർമ്മങ്ങളോളം ഉദാത്തമായ ഒന്ന് മറ്റൊരിടത്തും ഇല്ല. ഇന്നീ അവസരം ഞാൻ ചോദിച്ചു വാങ്ങിയതാണ് ,എന്റെ അമ്മയിലുടെ ഞാനനുഭവിച്ചറിഞ്ഞ ഒരു സത്യം നിങ്ങളുമായി പങ്കു വയ്ക്കാൻ ഈ അവസരം വിനിയോഗിക്കട്ടെ . . എനിക്കോർമ്മവെച്ചനാൾ മുതൽ ,രാവിലെ പൂർണ്ണത്രയീശനെ തൊഴാതെ 'അമ്മ അടുക്കളയിൽ കയറില്ല .
ക്ഷേത്രത്തിനടുത്തുള്ള സ്കൂളിലായിരുന്നു അമ്മക്ക് ജോലി.അച്ഛനും വളരെയകലെയല്ലാത്ത സ്കൂളിൽ.
ഞങ്ങൾ മക്കൾ നിർബന്ധമായും ക്ഷേത്രത്തിൽ പോയിരിക്കണമെന്ന് 'അമ്മ ഒരു നിബന്ധനയും കല്പിച്ചിരുന്നല്ല.
എന്നാൽ അമ്മയുടെ വിശ്വാസത്തെ,ചോദ്യം ചെയ്യലിനപ്പുറമുള്ള ഒരാചാരവും ,അനുഷ്ഠാനവുമായി അച്ഛനുൾപ്പടെയുള്ള ഞങ്ങൾ അംഗീകരിച്ചു .നിര്ബന്ധിക്കാതെ തന്നെ ഞങ്ങൾ അമ്മയോടൊപ്പം സന്ധ്യാ നാമ
ജപങ്ങളിൽ പങ്കുകൊണ്ടു .ഏതോ ഒരു സാന്നിദ്ധ്യം ഞങ്ങൾക്കിടയിൽ ഉണ്ടന്ന് പലപ്പോഴു തോന്നിയിട്ടുണ്ട് .
മുതിർന്നപ്പോൾ ചിലപ്പോഴെല്ലാം ,യുക്തി ചിന്ത ബലപ്പെണ്ടെങ്കിലും ,പൂർണ്ണ ത്രയീശന്റെ മുന്പിലെത്തുമ്പോൾ
അറിയാതെ ശിരസ്സ് കുനിച്ചു ,കൈകൾ കുപ്പും .'എന്നെ മറക്കരുതെന്ന് ' ആരോ മനസ്സിൽ ആവർത്തിക്കുംപോലെ .
ദൈവത്തിന് അമ്മയെ എന്നും കാണാൻ വേണ്ടിയോ ,അമ്മയ്ക്ക് പൂർണ്ണത്രയീശനെ എന്നും തൊഴാൻ
വേണ്ടിയോ ഞങ്ങൾ സ്ഥിരമായി തൃപ്പൂണിത്തറയിൽ താമസമാക്കി .മൂത്തമകനായ ഞാനും കുടുംബവും
മാതാപിതാക്കൾക്കൊപ്പമായി .
അച്ഛന്റെ വേർപാടിനു ശേഷം 'അമ്മ സ്ഥിരമായിക്ഷേത്രത്തിൽ തന്നെ ആയെന്ന് പറയുന്നതാകും ശരി .രാവിലെ
എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ക്ഷേത്രത്തിലേക്കു പോകാൻ തിരക്കിടും .പ്രായ മായതിൽ പിന്നീട് ഞാനോ ,
മക്കളോ ആരെങ്കിലുംക്ഷേത്ര നടവരെ കൊണ്ടാക്കും .'അമ്മ അവിടെയിരുന്ന് ഭഗവാന്റെ ഭക്ഷണവും കഴിച്
ആരുടെയെങ്കിലും സഹായത്തിൽ വെയിൽ മങ്ങുമ്പോൾ വീട്ടിലെത്തും ,പിന്നെ ഭഗവാന്റെ അലങ്കാരങ്ങളുടെ
വർണ്ണനയാണ് .'അച്ഛമ്മയുടെ മൂത്ത മകനാണോ ഈ പൂ ർണ്ണത്രയീശൻ ! പെൻഷൻ വാങ്ങുന്ന പണത്തിന്റെ
പകുതിയും മൂപ്പർ പിടിച്ചു വാങ്ങും --'കുട്ടികളുടെ കളിയാക്കലൊന്നും അമ്മയെ അലോസരപ്പെടുത്തില്ല .അപ്പോഴും
കീർത്തനങ്ങൾ ചൊല്ലും .
കഴിഞ്ഞ വർഷം 'അമ്മ ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ടു വി
ടപറഞ്ഞു ,പൂർണ്ണത്രയീശനിൽ
ലയിച്ചെന്നു പറയുന്നതാകും ശരി .മരിക്കുന്നതിന് തലേന്ന് പോലും ക്ഷേത്രത്തിൽ പോകാനൊരുങ്ങി .ഞങ്ങൾക്കാർക്കും അമ്മയെ കൊണ്ടവിടാൻ തരപ്പെട്ടില്ല .'അമ്മ ഒറ്റക്ക് നടന്നു .
അന്ന് പതിവിന് വിപരീതമായി അനിയന്റെ മോളുടെ ഫോൺ ,'അമ്മുമ്മ , ഇ ന്നു സ്റ്റാച്യു ജംഗ്ഷന് ബ്ലോക്കാക്കി .
ഞാൻ ബസ്സിലിരുന്നുനോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അമ്മുമ്മയുടെ കൈയ്യും പിടിച്ചു റോഡ് മുറിച്ചു കടക്കുന്നു .
ആരാണാവോ ? എന്തിനാ വലിയച്ചാ അമ്മുമ്മയെ ഒറ്റക്ക് വിട്ടത് ? കഷ്ടമായി "
അമ്മയോടു വിവരം പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം 'അവൻ എന്നോടൊപ്പം കയ്യും പിടിച്ചു ക്ഷേത്ര
നടക്കുള്ളുവരെ കൊണ്ടാക്കി .തിരിച്ചു പോയപ്പോൾ പറഞ്ഞു ,'ആരുമില്ലാത്തപ്പോൾ ഞാനെത്തിക്കൊളാം .
എനിക്കമ്മയെ എന്നും കാണണം ' പിന്നെ നോക്കിയിട്ട് കണ്ടില്ല .'അമ്മുമ്മേടെമൂത്ത മകനായിരിക്കും ----'
എൻറെ മകന്റെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ,'അമ്മ അപ്പോഴും കീർത്തനം ചൊല്ലി .
പിറ്റേ ദിവസം പതിവു നേരം കഴിഞ്ഞിട്ടും'അമ്മ ക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങികണ്ടില്ല .മുറിയിൽ ചെന്നു
നോക്കുമ്പോൾ കുളികഴിഞ്ഞു കട്ടിലിരുന്നു നാമം ജപിക്കുന്നു .
എ ന്താമ്മേ! ഇന്നു ഭഗവാനെ' കാണാൻ പോകണ്ടേ ? ഇന്നത്തെ അന്നദാനത്തിൽ പങ്കെടുക്കണ്ടേ ?
' വേണ്ട മോനേ ! ഞാനിനി എങ്ങോട്ടും പോണില്ല -----' അമ്മയുടെ ശ്രദ്ധ മാലകെട്ടുന്നതിലായി .
വൈകുന്നേരം ഓഫീസിൽ നിന്നെത്തിയപ്പോൾ നന്ദിനി പറഞ്ഞു,' ഇന്നമ്മക്കുള്ള ഭക്ഷണം പൂജാരി
ഒരു ചെറുപ്പക്കാരൻ വശം കൊടുത്തു വിട്ടു,വിശേഷാൽ പാൽപ്പായസവും ഉണ്ടായിരുന്നു .'അമ്മ കഴിച്ചു
തീരുവോളം അയാളും അരികിലിരുന്നു .എന്താ അയാളുടെ മുഖത്തെ തേജസ്സ് .പോകുമ്പോൾ പറഞ്ഞു
ഈ വീട് എന്റെ സാന്നിധ്യത്താൽ പൂർണ്ണമായി,ഇനി അമ്മയെ ഞാൻ കുട്ടിക്കോട്ടെ --'
കുറച്ചു നേരത്തേക്ക് എനിക്കുപോലും ഒന്നും മിണ്ടാനായില്ല ---- ഇനി ഭഗവാനോ മറ്റോ --?
പുറത്തെ കാൽപ്പെരുമാറ്റം കേട്ട്കതകു തുറന്നപ്പോൾ ക്ഷേത്രത്തിലെ പൂജാരി ,'ഇതു വഴി പോയപ്പോൾ
ടീച്ചറമ്മയെ ഒന്നു കാണണമെന്നു തോന്നി .എന്നും അങ്ങോട്ടുവന്നല്ലേ കാണുക ,ഞാനും ഇന്ന്
മകളുടെ ഇല്ലം വരെ പോയി വരുന്ന വഴിയാണ് .'
' അപ്പോൾ ഇന്നുച്ചക്കു അമ്മക്ക് ഭക്ഷണം കൊടുത്തു വിട്ടത് ---'
' ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കൊടുത്തുവിടുന്ന പതിവില്ല.അമ്മയുടെ പരിചയ ക്കാർ ഭക്ഷണം. വാങ്ങി വന്നതാകും '
'ആകെ ഒരു പന്തി കേട്! ഞാനൊന്ന് ടീച്ചറമ്മയെ കാണട്ടെ' പൂജാരി കതക് തുറന്നമാത്രയിൽ അദ്ദേഹംപൊട്ടിക്കരഞ്ഞു. ,'ഇക്കണ്ട കാല മത്രയും വിളി ച്ചിട്ടും എനിക്കു കാണാനായില്ലല്ലോ എൻ പോറ്റി! ടീച്ചറമ്മയെ കൂടെക്കൂട്ടിയല്ലേ?"
അമ്മയുടെ ചേതനയറ്റ ശരീരം ഞങ്ങൾക്കു മുന്നിൽ ചോദ്യ ശരമായി.
നമ്മൾ ക്കിടയിൽ ആ മഹനീയ ഇടപെടൽ ഉണ്ട് . നമുക്കും ഉറക്കെ ഉറക്കെ വിളിക്കാം ;ഹരേ മുകുന്ദ പാഹിമാം .'

No comments:
Post a Comment