*മഹാശിവരാത്രി നാളിൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്ന് അന്യം നിന്നു പോയ ഭസ്മം ഉണ്ടാക്കൽ ആചാരം എല്ലാ ഹൈന്ദവ ഭവനങ്ങളിലും പുന:രാരംഭിക്കുക*
പഴയകാലത്ത് നമ്മുടെ നാട്ടിൻ പുറങ്ങളിലെ ഹിന്ദു ഭവനങ്ങളിൽ മഹാശിവരാത്രി നാളിൽ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു ഭസ്മം ഉണ്ടാക്കൽ.
അതിനായി നേരത്തെ തയ്യാറാക്കി വെയിലത്ത് ഉണക്കി വെച്ചിട്ടുള്ള ചാണക ഉണ്ടകൾ ശിവരാത്രി നാളിൽ അതിരാവിലെ കുളിച്ച് ശുദ്ധിയോടെ വീടിനു മുന്നിലുള്ള മുറ്റത്ത് ചാണകം മെഴുകിയ തറയിൽ ഉമി (നെല്ല് കുത്തുമ്പോൾ ലഭിക്കുന്നത്) നിരത്തി അതിൽ നേരത്തെ തയ്യാറാക്കിയ ചാണക ഉണ്ടകൾ വെച്ച് ഉമിയിട്ട് മൂടി ഉണക്കത്തൊണ്ടിൽ തീക്കനലുകൾ കൊണ്ട് വന്ന് ഉമിക്കുള്ളിൽ വയ്ക്കും. ഉമി നീറി നീറി കത്തിത്തീരുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ഉമിയിട്ട് കൊടുക്കും.
ശിവരാത്രിയുടെ പിറ്റേ ദിവസം ഉമിയുടെ ചൂടിൽ നീറി ഭസ്മമായ ചാണക ഉണ്ടകൾ എടുത്ത് വെള്ളത്തിൽ കലക്കി വെള്ളം തെളിഞ്ഞതിന് ശേഷം വെള്ളത്തുണിയിൽ അരിച്ചെടുത്ത് വെയിലത്ത് ഉണക്കി ശുദ്ധമായ ഭസ്മം തയ്യാറാക്കും. ശിവരാത്രി നാളിൽ രാത്രി ഭഗവാന്റെ സാമീപ്യം വീടിന് മുന്നിൽ ഭസ്മമുണ്ടാക്കുന്നതിന് തയ്യാറാക്കിയതിൽ ഉണ്ടാവുമെന്നൊരു വിശ്വാസം നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്നു. വൃതാനുഷ്ഠാനങ്ങളോട് കൂടിയായിരുന്നു ഈ കർമ്മം ചെയ്തിരുന്നത്.
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ ജനങ്ങൾ നെൽക്കൃഷിയിൽ നിന്ന് അകലുകയും നാട്ടിൽ പുറങ്ങളിൽ നെൽക്കൃഷി ഇല്ലാതാവുകയും ചെയ്തപ്പോൾ ഈ ചടങ്ങിനായി ഉമി ലഭിക്കാതെ വന്ന് ശിവരാത്രി നാളിൽ ഹൈന്ദവ ഭവനങ്ങളിൽ നിലനിന്നിരുന്ന ഈ ആചാരം അന്യം നിന്നു പോയി. അതുപോലെ തന്നെ പശുവിന്റെ എണ്ണം കുറഞ്ഞു അതുകൊണ്ട് ചാണകവും ഇല്ല
ഇന്ന് നമുക്ക് ലഭിക്കുന്ന ഭസ്മം എല്ലാം കൃത്രിമമായ രീതിയിൽ തയ്യാർ ചെയ്യുന്നതാണ്. എന്നാൽ പഴയ കാലത്ത് മുകളിൽ പറഞ്ഞ രീതിയിൽ തയ്യാറാക്കിയിരുന്ന ശുദ്ധമായ ഭസ്മം കൃത്രിമം നിറഞ്ഞതല്ലായിരുന്നു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സാധങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നതായിരുന്നു.
നമ്മുടെ ഭവനങ്ങളിൽ നിന്ന് അപ്രത്യക്ഷമായ പ്രകൃതിയോടിണങ്ങിയതും ഭക്തി പുരസ്സരവുമായ ഇത്തരം ആചാരങ്ങൾ നിലനിർത്താൻ എല്ലാ ഹൈന്ദവവിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.
🙏🏻🙏
നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് നമ്മൾ ഒരോരുത്തരും തയ്യാറാവണം.
🙏🏻🙏🙏🏻🙏🙏🏻🙏

No comments:
Post a Comment